NEWS
നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായി വിവാഹിതയായി, വരൻ അസീർ
ലണ്ടൻ: സമാധാന നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായി (24) വിവാഹിതയായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ.
ബർമിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ട്വിറ്ററിലൂടെ മലാല നിക്കാഹിന്റെ ചിത്രങ്ങളും പങ്കുവെച്ചു.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നിലകൊണ്ടതിന് 2012 ൽ പതിനഞ്ചാം വയസ്സിൽ പാക്ക് താലിബാൻ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16–ാം വയസ്സിൽ യുഎന്നിൽ പ്രസംഗിച്ചു. 2014 ൽ പതിനേഴാം വയസ്സിൽ നൊബേൽ സമ്മാനം ലഭിച്ചു.