Breaking NewsCrimeIndiaLead NewsNEWSNewsthen Specialpolitics

സി.ജെ. റോയിയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും; വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളച്ച് പുറത്തു പോയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; മരിക്കുന്നതിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു

ബംഗളുരു: വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചു. ജോ. കമ്മീഷണര്‍, രണ്ട് എസ്.പിമാര്‍ എന്നിവര്‍ സംഘത്തില്‍. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് റോയിയുടെ ഡയറി കസ്റ്റഡിയിലെടുത്തു. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. അതിനിടെ അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചെന്ന് റോയിയുടെ സഹോദരന്‍ ആരോപിച്ചു. എന്നാല്‍ സമ്മര്‍ദമുണ്ടായിട്ടില്ലെന്നും നിയമപരമായ നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ആദായ നികുതി വകുപ്പും അറിയിച്ചു.

കടബാധ്യതയേ കുറിച്ചോ സാമ്പത്തിക പ്രയാസങ്ങളെ കുറിച്ചോ കുടുംബത്തിനോ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അറിവില്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ സി ജെ ബാബു മനോരമ ന്യൂസിലൂടെ ആരോപിച്ചു . കമ്പനി ഔദ്യോഗികമായി പരാതിയും നല്‍കി. ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് നല്‍കിയ പരാതിയിലും ഇതേ ആരോപണം ആവര്‍ത്തിച്ചു. കേസിന്റെ വ്യാപ്തി കണക്കിലെടുത്താണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്.

Signature-ad

അന്വേഷണത്തിന്റെ ഭാഗമായി റോയിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപെടുത്തി. ഹലസുരുവിലെ ഹോട്ടലില്‍ വെച്ചാണ് ഭാര്യ മകന്‍,മകള്‍ എന്നിവരുടെ മൊഴിഎടുത്തത്. ഡയറി കണ്ടെടുത്തു. ശിവാജി നഗര്‍ ബൌറിങ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദ്ദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.നാളെ ബന്നാര്‍ഘട്ട സെന്റ് ജോസഫ് പള്ളിയിലെ പ്രാര്‍ത്ഥക്ക് ശേഷം അദേഹത്തിന്റെ ആഗ്രഹ പ്രകാരം ബന്നാര്‍ഘട്ടയില്‍ നേച്ചര്‍ കോണ്‍ഫിഡന്റ് കാസ്‌കോഡില്‍ നടക്കും. സമ്മര്‍ദം സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും അദായ നികുതി വകുപ്പും അറിയിച്ചു

റോയിയുടെ മൃതദേഹ പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളച്ച് പുറത്തുപോയെന്നാണ് കണ്ടെത്തല്‍. 6.35എംഎം വലിപ്പമുള്ള വെടിയുണ്ട കണ്ടെത്തി. ശരീരത്തോട് ചേര്‍ത്തുവച്ച് പോയിന്റ്് ബ്ലാങ്കിലാണ് വെടിവച്ചത്. ക്ലോസ് റേഞ്ചില്‍ വലതു കൈ ഉപയോഗിച്ച് ഇടതു നെഞ്ചിന്റെ ഭാഗത്താണ് ഒറ്റത്തവണയാണ് റോയ് വെടിയുതിര്‍ത്തത്.

സി.ജെ റോയിക്ക് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് കോണ്‍ഫിഡന്റ്് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി.എ ജോസഫ് അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് റോയും ജോസഫും ലാങ്‌ഫോഡ് റോഡിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസിലെത്തിയത്.

ക്യാബിനിലേക്ക് പോയ റോയ്, അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് ആവശ്യപ്പെട്ടു. റോയ് നിര്‍ദ്ദേശിച്ചത് അനുസരിച്ച് ജോസഫ് ക്യാബിന് പുറത്തേക്ക് പോയി. പത്തു മിനുട്ടിന് ശേഷം ജോസഫ് തിരികെ വന്നപ്പോള്‍, ആരെയും അകത്തു കയറ്റരുതെന്ന് റോയ് ആവശ്യപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീണ്ടും പത്തു മുനിട്ട് കാത്തിരുന്ന ശേഷം ക്യാബിനിന്റെ വാതിലില്‍ മുട്ടി, പ്രതികരണമുണ്ടായില്ല. അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു ക്യാബിന്‍. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ചോരയില്‍ കുളിച്ച് ഇരിക്കുകയായിരുന്നു റോയ് എന്നും പരാതിയിലുണ്ട്.

ആത്മഹത്യ ചെയ്യേണ്ട പ്രശ്‌നങ്ങളോ കടമോ സി.ജെ. റോയിക്കില്ലെന്ന് സഹോദരന്‍ സി.ജെ. ബാബു പറഞ്ഞു. ഇന്നലെ രാവിലെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. 28 മുതല്‍ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം ഉണ്ടായി. നിയമനടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ബാബു പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: