ഇന്ത്യയില്‍ കുപ്പിവെള്ളം ഇനി വെറും ദാഹശമനിയല്ല; സമ്പന്നരുടെ പുതിയ ‘സ്റ്റാറ്റസ് സിംബല്‍’; അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി ബ്രാന്‍ഡുകള്‍ക്ക് ഒപ്പം ഇന്ത്യന്‍ പ്രീമിയം ബ്രാന്‍ഡുകളും കുതിക്കുന്നു; പ്രതിവര്‍ഷം 400 ദശലക്ഷം ഡോളറിന്റെ ബിസിനസ്; കുപ്പി ഒന്നിന് വില 80 രൂപ മുതല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു പ്രീമിയം ഫുഡ് സ്റ്റോറില്‍ അവന്തി മേത്ത ഒരു രുചിപരിശോധന ( blind tasting) സംഘടിപ്പിക്കുകയാണ്. ഫ്രാന്‍സ്, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പാനീയങ്ങളാണ് അവിടെയുള്ളത്. പക്ഷേ, ഇത് വൈനല്ല, മറിച്ച് വെറും വെള്ളമാണ്!
പങ്കെടുക്കുന്നവര്‍ ചെറിയ ഷോട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് ഫ്രഞ്ച് ആല്‍പ്സിലെ ‘എവിയാന്‍’ (Evian), തെക്കന്‍ ഫ്രാന്‍സിലെ ‘പെരിയര്‍’ (Perrier), ഇറ്റലിയിലെ ‘സാന്‍ പെല്ലഗ്രിനോ’ (San Pellegrino), ഇന്ത്യയിലെ ആരവല്ലി നിരകളില്‍ നിന്നുള്ള ‘ആവ’ (Aava) എന്നിവയിലെ ലവണാംശവും (minerality, carbonation and salinity) കാര്‍ബണേഷനും ഉപ്പുരസവും പരിശോധിക്കുന്നു.
‘ഇവയെല്ലാം വ്യത്യസ്ത രുചിയുള്ളവയാണ്. പോഷകഗുണമുള്ള വെള്ളം വേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍’ 32 കാരിയായ മേത്ത പറയുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ‘വാട്ടര്‍ സോമെലിയര്‍’ (water sommelier: വെള്ളത്തിന്റെ രുചിയിലും ഗുണത്തിലും വൈദഗ്ധ്യമുള്ളയാള്‍) എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവരുടെ കുടുംബത്തിന്റേതാണ് ‘ആവ’ എന്ന മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ്.
വളരുന്ന വിപണി
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയില്‍ പ്രീമിയം വാട്ടര്‍ ഇന്ന് 400 ദശലക്ഷം ഡോളറിന്റെ ബിസിനസാണ്. സമ്പന്നര്‍ക്കിടയില്‍ പുതിയ അന്തസിന്റെ (status symbol) അടയാളമായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രീമിയം മിനറല്‍ വാട്ടറിന് ഒരു ലിറ്ററിന് ഏകദേശം ഒരു ഡോളര്‍ (ഏകദേശം 83 രൂപ) വിലവരുമ്പോള്‍ വിദേശ ബ്രാന്‍ഡുകള്‍ക്ക് മൂന്ന് ഡോളറിലധികം (250 രൂപയ്ക്ക് മുകളില്‍) നല്‍കണം. ഇത് സാധാരണ കുപ്പിവെള്ളത്തേക്കാള്‍ 15 മടങ്ങ് അധികമാണ്.
140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ശുദ്ധജലം എന്നത് പലപ്പോഴും ഒരു ആഡംബരമാണ്. രാജ്യത്തെ ഭൂഗര്‍ഭജലത്തിന്റെ 70 ശതമാനവും മലിനമാണെന്ന് ഗവേഷകര്‍ പറയുന്നു. ടാപ്പ് വെള്ളം ഇപ്പോഴും കുടിക്കാന്‍ യോഗ്യമല്ല. കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് 16 പേര്‍ മരിച്ച സംഭവം ഇതിന് ഉദാഹരണമാണ്. അതുകൊണ്ട് തന്നെ മിക്കവര്‍ക്കും കുപ്പിവെള്ളം ഒരു ആവശ്യമാണ്. ഇന്ത്യയിലെ കുപ്പിവെള്ള വിപണി പ്രതിവര്‍ഷം 24% വളര്‍ച്ചയോടെ 500 കോടി ഡോളറിലേക്ക് നീങ്ങുകയാണ്.
യൂറോമോണിറ്ററിന്റെ കണക്കനുസരിച്ച്, അമേരിക്കയിലോ ചൈനയിലോ കുപ്പിവെള്ള വിപണി 4-5% മാത്രം വളരുമ്പോള്‍ ഇന്ത്യയില്‍ അത് കുതിക്കുകയാണ്. പ്രത്യേകിച്ച് പ്രീമിയം വിഭാഗം 2021 ല്‍ വിപണിയുടെ ഒരു ശതമാനം മാത്രമായിരുന്നത് കഴിഞ്ഞ വര്‍ഷം എട്ടുശതമാനമായി ഉയര്‍ന്നു. അമേരിക്കയിലും ചൈനയിലും 30 ബില്യണ്‍ ഡോളറിന്റെ ബിസിനസാണ് വെള്ളം.
‘നഗരസഭകള്‍ വിതരണം ചെയ്യുന്ന വെള്ളത്തിലുള്ള അവിശ്വാസം കുപ്പിവെള്ളത്തിന്റെ ആവശ്യം വര്‍ധിപ്പിച്ചു. ലവണങ്ങള്‍ അടങ്ങിയ മിനറല്‍ വാട്ടറിന്റെ ഗുണങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുന്നു’- ഡ്രിങ്ക്‌സ് മാര്‍ക്കറ്റ് വിദഗ്ധനായ അമുല്യ പണ്ഡിറ്റ് പറയുന്നു. ന്യൂഡല്‍ഹിയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ബി.എസ്. ബത്ര തന്റെ കുടുംബം പ്രീമിയം വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് പറയുന്നു. ‘വിസ്‌കിക്കൊപ്പവും കുട്ടികളുടെ സ്മൂത്തികള്‍ക്കും ഞങ്ങള്‍ മിനറല്‍ വാട്ടര്‍ തന്നെയാണ് ഉപയോഗിക്കുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് താരങ്ങളും കോര്‍പ്പറേറ്റുകളും
പെപ്‌സി, കോക്കക്കോള, ബിസ്ലേരി തുടങ്ങിയവരാണ് സാധാരണ കുപ്പിവെള്ള വിപണി ഭരിക്കുന്നത്. എന്നാല്‍ സമ്പന്നരെ ലക്ഷ്യമിട്ട് പ്രീമിയം വിപണി കുതിക്കുകയാണ്. ബോളിവുഡ് താരം ഭൂമി പട്നേക്കറും സഹോദരിയും ചേര്‍ന്ന് ‘ബാക്ക്‌ബേ’ (Backbay) എന്ന ബ്രാന്‍ഡ് പുറത്തിറക്കി. 750 എംഎല്‍ ബോട്ടിലിന് 2.2 ഡോളര്‍ ആണു വില (201 രൂപ).
ടാറ്റ ഗ്രൂപ്പും തങ്ങളുടെ പ്രീമിയം വാട്ടര്‍ വിഭാഗം വിപുലീകരിക്കുന്നുണ്ട്. ‘ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്പന്നര്‍ വില നോക്കാതെ പണം ചിലവാക്കാന്‍ തയാറാണ്’ എന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് സിഇഒ സുനില്‍ ഡിസൂസ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ഹിമാലയന്‍ പര്‍വതനിരകളുടെ താഴ്വരയിലാണ് ടാറ്റയുടെ ‘ഹിമാലയന്‍’ മിനറല്‍ വാട്ടര്‍ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
പുതിയ നീക്കങ്ങള്‍
ഇന്ത്യക്കാര്‍ക്ക് സാധാരണ വെള്ളത്തോടാണ് പ്രിയമെങ്കിലും ‘സ്പാര്‍ക്ലിംഗ് വാട്ടര്‍’ (sparkling Himalayan water) വിഭാഗവും വളരുന്നുണ്ട്. ടാറ്റ പുതിയ സ്പാര്‍ക്ലിംഗ് വാട്ടര്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. ‘ഫുഡ്സ്റ്റോറീസ്’ (Foodstories) എന്ന ഷോപ്പുകളില്‍ പ്രീമിയം വെള്ളത്തിന്റെ വില്‍പന 2025-ല്‍ മൂന്നിരട്ടിയായി. ന്യൂയോര്‍ക്കില്‍ നിന്നുള്ള ‘സരടോഗ സ്പ്രിംഗ് വാട്ടര്‍’ (Saratoga Spring Water) ഇന്ത്യയിലെത്തിച്ചപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്റ്റോക്ക് തീര്‍ന്നുവെന്ന് സഹസ്ഥാപക അവ്‌നി ബിയാനി പറഞ്ഞു. 355 എംഎല്‍ ബോട്ടിലിന് ഒമ്പതു ഡോളറായിരുന്നു ഇതിന്റെ വില.
‘ആവ’യുടെ വില്‍പന കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നേട്ടമായ 80.5 കോടി രൂപയിലെത്തി. 30 ശതമാനത്തിലധികം നികുതിയുള്ളതിനാല്‍ വിദേശ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ വലിയ വിലയാണ്. 750 മില്ലി ലിറ്റര്‍ കുപ്പി പെരിയറിനോ എവിയാനോ 300 രൂപയിലധികം നല്‍കണം.
‘ടാപ്പ് തുറക്കുമ്പോള്‍ നിങ്ങള്‍ക്ക് എവിയാനോ ആവയോ ലഭിക്കില്ല. ആ ഗുണത്തിനാണ് നിങ്ങള്‍ പണം നല്‍കുന്നത്,’ മേത്ത പറയുന്നു. എന്നാല്‍ ഈ ഉയര്‍ന്ന വില എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും പോക്കറ്റ് കീറുന്ന പരിപാടിയാണെന്നും ടേസ്റ്റിംഗില്‍ പങ്കെടുത്ത ഹോഷിനി എന്ന ഉദ്യോഗസ്ഥ പറഞ്ഞു.
Premium Indian mineral water costs around $1 for a one-litre bottle, while imported brands are upwards of $3, or 15 times the price of the country’s lowest-priced basic bottled water. Clean water is a privilege in the country of 1.4 billion people where researchers say 70% of the groundwater is contaminated. Tap water remains unfit to drink, and 16 people died in Indore city after consuming contaminated tap water in December. Many in India see bottled water as a necessity and standard 20 U.S.-cent bottles are available widely at convenience stores, restaurants and hotels. The market is worth nearly $5 billion annually and is set to grow 24% a year – among the fastest in the world.






