Breaking NewsKeralaLead NewsNEWS

വികെ നിഷാദ് പരോൾ പെരുമാറ്റച്ചട്ടം ലംഘിച്ചു!! പരോളിലിറങ്ങിയത് പിതാവിനെ ശുശ്രൂഷിക്കാനെന്ന പേരിൽ, സിപിഎം പ്രതിഷേധ പ്രകടനത്തിൽ ആഞ്ഞു മുദ്രാവാക്യം മുഴക്കുന്ന സിപിഎം കൗൺസിലർ കൂടിയായ നിഷാദിന്റ ദൃശ്യങ്ങൾ പുറത്ത്!! ജയിലിൽ തിരിച്ചുകയറിയത് പ്രക‌ടനത്തിൽ പങ്കെടുത്ത ശേഷം

കണ്ണൂർ: ‌പോലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ പരോളിലിറങ്ങിയ സിപിഎം കൗൺസിലർ കൂടിയായ പ്രതി വികെ നിഷാദ് സിപിഎം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്ത്. പിതാവിനു അസുഖമാണെന്നു കാണിച്ചാണ് വികെ നിഷാദ് അടിയന്തര പരോളിൽ ജയിലിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ഇതേ കാരണത്താൽ പരോൾ നീട്ടുകയും ചെയ്തിരുന്നു, പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാൽ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ ഇന്നലെ നടന്ന സിപിഎം പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തു.

ഇന്നലെ പ്രകടനം പൂർത്തിയാക്കിയ ശേഷമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചു കയറിയത്. നിഷാദ് സിപിഎം പ്രകടനത്തിൽ പങ്കെടുക്കുന്നതിൻറെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. പയ്യന്നൂരിൽ പോലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്.

Signature-ad

അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പോലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ ആയിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗൺസിലറായി വിജയിക്കുകയും ചെയ്തു. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഒരു മാസത്തിനു ശേഷം ഡിസംബർ 26 ന് ആണ് പരോളിൽ ജാമ്യത്തിലിറങ്ങിയത്. ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിച്ചതും വിവാദമായിരുന്നു. പിതാവിന് കാൽമുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോൾ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നായിരുന്നു ജയിൽ വകുപ്പിൻറെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: