Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

അവസരം പാഴാക്കി സഞ്ജു; ട്വന്റി 20 ലോക കപ്പിലേക്കുള്ള ടിക്കറ്റില്‍ അടിച്ചു കയറി ഇഷാന്‍; കീപ്പര്‍, ഓപ്പണിംഗ് സ്ഥാനത്തു വെല്ലുവിളി; വീഡിയോ പുറത്തു വന്നതിനു പിന്നാലെ ചര്‍ച്ചകള്‍ സജീവം

ബംഗളുരു: ട്വന്റി 20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍, ഓപ്പണിംഗ് സ്ഥാനത്തിനുവേണ്ടി പേരാട്ടം മുറുകുമ്പോള്‍ സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ കിഷന്റെ കുതിപ്പ്. സഞ്ജു നേരത്തേ ഏറെക്കുറെ സീറ്റുറപ്പിച്ചെങ്കില്‍ ഇപ്പോള്‍ സംഗതി മാറിമറിയുന്നെന്നാണു സൂചനക.ള്‍

ന്യൂസിലാന്‍ഡിനെതിരേ പുരോഗമിക്കുന്ന ടി20 പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞതോടെയാണ് സഞ്ജു കുഴപ്പത്തലാകുന്നത്. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഇഷാന്‍ ശക്തമായ വെല്ലുവിളിയും ഉയര്‍ത്തുന്നു. ഇന്ത്യന്‍ ടീന്റെ പുതിയൊരു വീഡിയോ പുറത്തുവന്നതോടെ ഇഷാന്‍ ലോകകപ്പിലെ ഫസ്റ്റ് ചോയ്സ് കീപ്പര്‍ സ്ഥാനം ഉറപ്പാക്കിയോ എന്നും പലരും സംശയിക്കുന്നു.

Signature-ad

 

ന്യൂസിലാന്‍ഡുമായി ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20 മല്‍സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കു വരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഇതു വൈറലായി മാറി.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ഇഷാന്‍ കിഷനും തമ്മിലുള്ള സംസാരവും സൗഹൃദവുമെല്ലാണ് ഇതിനു കാരണം. താരങ്ങളും കോച്ചിങ് സംഘത്തിലുള്ളവരും വരിവരിയായി നടന്നുവരവെ ഏറ്റവും മുന്നിലാണ് ഗംഭീറും ഇഷാനുമുള്ളത്. ഇരുവരും പരസ്പരം പലതും സംസാരിച്ചു കൊണ്ട് തന്നെ നടന്നു നീങ്ങുന്നത് ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നമുക്കു കാണാം.

സഞ്ജു സാംസണിനെ പിന്തള്ളി ഇഷാന്‍ ഇപ്പോള്‍ ഗംഭീറിന്റെ പ്രീതി പിടിച്ചുപറ്റിയെന്നാണു ചിലരുടെ അഭിപ്രായം. വരാനിരിക്കുന്ന ലോകകപ്പില്‍ സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചുവെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ പുരോഗമിക്കുന്ന ടി20 പരമ്പര ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ്. ആദ്യ മല്‍സരങ്ങളിലും സഞ്ജു സാംസണ്‍ അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ രണ്ടാമത്തേതില്‍ മാച്ച് വിന്നിങ് പ്രകടനവുമായി ഇഷാന്‍ കിഷന്‍ കൈയടി നേടുകയും ചെയ്തു.

ഇന്ത്യ ഏഴു വിക്കറ്റ് ജയം കൊയ്ത രണ്ടാം ടി20യില്‍ കളിയിലെ ഹീറോയായത് ഇഷാനാണ്. വണ്‍ഡൗണായി ക്രീസിലെത്തിയ ശേഷം വെറും 32 ബോളില്‍ താരം വാരിക്കൂട്ടിയത് 76 റണ്‍സാണ്. സഞ്ജുവിനുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ പ്രകടനം.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഫേവറിറ്റ് പൊസിഷനായ ഓപ്പണിങ് ലഭിച്ചിട്ടും അതതു മുതലാക്കാന്‍ സഞ്ജുവിനായില്ല. 10, ആറ് എന്നിങ്ങനെ ചെറിയ സ്‌കോറുകള്‍ക്കു അദ്ദേഹത്തിനു ക്രീസ് വിടേണ്ടതായിവന്നു. ഇതോടെ ഗുവാഹത്തിയിലെ മൂന്നാനം ടി20 സഞ്ജുവിനു ഡു ഓര്‍ ഡൈ പോരാട്ടമായി മാറി. ഇതിലും തിളങ്ങിയില്ലെങ്കില്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം ഒഴിവാക്കപ്പെട്ടേക്കും.

കാരണം പരിക്കു ഭേദമായ തിലക് വര്‍മ അവസാന രണ്ടു മല്‍സരങ്ങളില്‍ ടീമിനൊപ്പം ചേരാനിരിക്കുകയാണ്. അദ്ദേഹം ടീമിലെത്തിയാല്‍ സഞ്ജു, ഇഷാന്‍ ഇവരിലൊരാളെ മാത്രമേ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഫോം പരിഗിക്കുമ്പോള്‍ സഞ്ജുവിനു പകരം ഇഷാന് ഓപ്പണിങിലേക്കു നറുക്കുവീണേക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: