‘അതുവരെ പിന്നില്‍നിന്ന യുവതി എന്തിനാണ് അയാള്‍ ഇറങ്ങാനായി ഒരുങ്ങി നില്‍ക്കുമ്പോള്‍ കാമറ ഓണ്‍ ചെയ്തു ചരിഞ്ഞു നിന്നത്?’; ദീപകത്തിന്റെ മരണത്തില്‍ മുന്‍ പഞ്ചായത്തംഗത്തെ നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയ; ആദ്യ വീഡിയോ എവിടെയെന്നും ചോദ്യം

ബസില്‍നിന്ന് മോശം അനുഭവം ഉണ്ടായെന്നു കാട്ടി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവതിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരും രംഗത്ത്. ലഭ്യമായ വീഡിയോളകില്‍നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സംശയം ഉന്നയിക്കുന്നത്. ബസ് നിര്‍ത്തി ഇറങ്ങാന്‍ സമയത്താണ് വീഡിയോയുടെ ഒടുവിലത്തെ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്. ഈ സമയത്ത് അയാള്‍ ബാഗ് എടുക്കുമ്പോഴാണു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത്. അതുവരെ യുവാവിന്റെ പിന്നില്‍ നിന്ന് സ്ത്രീ എന്തിനാണ് യുവാവ് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നത് എന്നും ഇവര്‍ ചോദിക്കുന്നു.
ഇയാളുടെ പെരുമാറ്റം മൂലം മറ്റൊരു യുവതി അസ്വസ്ഥയാകുന്നതു കണ്ടാണ് വീഡിയോ എടുത്തതെന്നു പറയുന്നു. എങ്കില്‍ ആ വീഡിയോ എവിടെ എന്നും ഇവര്‍ ചോദിക്കുന്നു. യുവതിയുടേതായി പുറത്തുവന്ന ഓഡിയോയില്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ പോകുന്ന സമയം വരെയും ഇയാള്‍ മുട്ടിയിരുമ്മി നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എന്നാണു പറഞ്ഞത്. മുട്ടിയുരുമ്മി നിന്നു എന്നല്ല, ശ്രമിച്ചു എന്നാണു പറയുന്നത്. അത്രേം നേരം വീഡിയോ പിടിച്ചു നിന്ന സ്ത്രീക്ക് ഈ പറച്ചിലിനപ്പുറം ഒന്നും പകര്‍ത്താന്‍ പറ്റിയില്ലേ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ദീപകിന്റെ ആത്മഹത്യക്ക് കാരണമായ വീഡിയോ ആവര്‍ത്തിച്ചു കണ്ടു. ബസ്സില്‍ നിന്നുള്ളതാണ് രംഗം. ഒരു കുറ്റാന്വേഷകന്റെ കൗശലങ്ങളൊന്നുമില്ലെങ്കിലും ചില സംശയങ്ങള്‍ പറയാം.
രണ്ട് രംഗങ്ങളായാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. ആദ്യത്തെ രംഗത്തില്‍ അയാളെ വ്യക്തമായി കാണാം. വെല്‍ ഡ്രസ്ഡായ ഒരു യാവാവ്. ജോലി കഴിഞ്ഞ് മടങ്ങുന്നതോ ജോലിക്ക് പോകുന്നതോ ആയിരിക്കണം. അയാളുടെ കയ്യില്‍ ഒരു ഹാന്‍ഡ് ബാഗുണ്ട്. ബസ്സില്‍ സീറ്റില്ല. എല്ലാ യാത്രകരെയും പോലെ തിരക്കുള്ള ബസ്സില്‍ അയാളും നില്‍ക്കുകയാണ്. ഒരു യുവതി അയാളുടെ പിന്നില്‍ ക്യാമറ ഓണ്‍ ചെയ്തുവെച്ചിട്ടുണ്ട്.
അയാള്‍ ആ സ്ത്രീ ശ്രദ്ധിക്കുകയോ മുഖത്തേക്ക് നോക്കുകയോ ദേഹത്ത് സ്പര്‍ശിക്കുകയോ ചെയ്യുന്നില്ല. അയാള്‍ തന്റെ കയ്യിലുള്ള ബാഗ് ഒന്ന് ഉയര്‍ത്തി പിടിച്ച് ഒന്നും കാര്യമാക്കാതെ നില്‍ക്കുന്നു. അയാളുടെ ബോഡി ലാംഗ്വേജിലോ ഫേഷ്യല്‍ എക്‌സ്പ്രഷനിലോ ഏതെങ്കിലും രീതിയില്‍ അസ്വാഭാവികത കാണുന്നില്ല.
അടുത്ത രംഗം സ്ത്രീയെ സ്പര്‍ശിച്ചു എന്ന് പറയുന്ന ഭാഗമാണ്. ആ രംഗം ഒരു സ്ലോ മോഷന്‍ വീഡിയോയാണ്. എഡിറ്റിങ്ങിലോ വീഡിയോ ചിത്രീകരണത്തിലോ സ്ലോ മോഷന്‍ എഫക്ട് നല്‍കിയിട്ടുണ്ട്. ഒരു സ്റ്റോപ്പ് എത്തി എന്നതിന് തെളിവായി ബസ്സില്‍ നിന്നും ബെല്‍ അടിച്ച ശബ്ദം കേള്‍ക്കാം.സ്റ്റോപ് എത്തിയപ്പോള്‍ ബസ്സ് നില്‍ക്കുന്നത് വ്യക്തമാണ്. ആളുകള്‍ ഇറങ്ങാന്‍ തിരക്ക് കൂട്ടുന്നത് കാണാം. അയാളും ആ സ്റ്റോപ്പില്‍ ഇറങ്ങാന്‍ നേരമാണ് ശരീരത്തില്‍ ടച്ച് ചെയ്തതായി യുവതി ആരോപിക്കുന്ന ഭാഗം ഉള്ളത്.
സൂക്ഷിച്ച് നോക്കിയാല്‍ അയാള്‍ ബസ്സില്‍ നിന്നും ഇറങ്ങാന്‍ നേരം തന്റെ കയ്യിലുള്ള ബാഗ് ഉയര്‍ത്തി പിടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആദ്യം സ്ത്രീയുടെ ശരീരത്തില്‍ ടച്ചാവുന്നതെന്നും ആ ബാഗ് മുന്നിലുള്ള ആളുടെ ഇടയില്‍ കുടുങ്ങിയപ്പോള്‍ ആ ബാഗ് വലിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടാത് ശക്തിയായി സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതെന്നും കാണാം.
ബാഗ് കയ്യില്‍ പിടിച്ച് തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്തു പരിചയമുള്ള ഏതൊരാള്‍ക്കും ബസ്സിലോ ട്രെയിനിലോ കയ്യിലുള്ള ബാഗ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ സാധിക്കും. അയാളുടെ കയ്യില്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ സംഭവിച്ച ഒരു ആക്‌സിഡന്റല്‍ ടച്ചായി മാത്രമാണ് വീഡിയോ പൂര്‍ണ്ണമായും കണ്ടപ്പോള്‍ മനസ്സിലായത്. പൊതുവേ ഒരു യാത്രികന്‍ അയാള്‍ ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തുന്നതിന് മുമ്പ് തന്നെ റെഡിയായി നില്‍ക്കും. പ്രത്യേകിച്ച് തിരക്കുള്ള ബസ്സിലാവുമ്പോള്‍ നേരത്തെ തന്നെ ഒരുങ്ങി നില്‍ക്കും.
ഈ വീഡിയോയിലും വ്യക്തമായി അയാള്‍ അടുത്തത് തന്റെ സ്റ്റോപ്പാണെന്ന് മനസ്സിലാക്കി ഇറങ്ങാനായി സൈഡില്‍ നിന്ന് മാറി സെന്ററില്‍ വന്ന് നില്‍ക്കുന്നുണ്ട്. ആദ്യ ഭാഗത്ത് അയാള്‍ മുന്നിലും യുവതി പിന്നിലുമാണ്. രണ്ടാമത്തെ ഭാഗത്ത് അയാള്‍ സെന്ററിലേക്ക് വന്നപ്പോള്‍ ആ സ്ത്രീ ചെരിഞ്ഞാണ് നില്‍ക്കുന്നത്. ആ സമയം വരെ അയാളുടെ പിറകില്‍ നേരെ നിന്ന സ്ത്രീ എന്തിനാണ് അയാള്‍ ഇറങ്ങാനായി ഒരുങ്ങി നില്‍ക്കുമ്പോള്‍ ക്യാമറ ഓണ്‍ ചെയ്തു ചെരിഞ്ഞു നിന്നത്..?
വീഡിയോ പകര്‍ത്തിയ സ്ത്രീയുടെ ഇന്റന്‍ഷനില്‍ സംശയം തോന്നാന്‍ കാരണം ഈ ഒരൊറ്റ ചോദ്യം മാത്രമാണ്. റീലുകളുടെ റീച്ചിന് വേണ്ടി വ്യാജ കഥകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇരയായത് ദീപക് മാത്രമല്ല. യഥാര്‍ത്ഥത്തില്‍ ബസ്സിലും ട്രെയിനിലും ലൈംഗീക അക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ കൂടിയാണ്. അവരുടെ ശബ്ദം കൂടിയാണ് വ്യാജന്മാര്‍ ഇല്ലാതാക്കുന്നണെന്നും ജംഷിദ് പള്ളിപ്രം കുറിക്കുന്നു.
ഇതു സംബന്ധിച്ചു സ്മിത ശൈലേഷിന്റെ കുറിപ്പും ചര്‍ച്ചയായി
താഴെ കമെന്റില്‍ ഒരു ലിങ്ക് കൊടുക്കാം.. ദീപക്ക് മരിച്ചതിനു ശേഷം.. പീഡന ആരോപണമുന്നയിച്ച സ്ത്രീയുടെ പ്രതികരണമാണ്.. ആ പ്രതികരണത്തില്‍ സ്ത്രീ പറയുന്നത്.. അയാള്‍ക്ക് മുന്നില്‍ നിന്ന പെണ്‍കുട്ടി ഇയാളുടെ പെരുമാറ്റം മൂലം uncomfortable ആകുന്നത് കണ്ടാണ് ഇവര്‍ വീഡിയോ എടുത്തു തുടങ്ങിയത് എന്നാണ്… ഇവര്‍ വീഡിയോ എടുക്കുന്നത് കണ്ടിട്ടും അയാള്‍ ആ പ്രവൃത്തി തുടര്‍ന്നു എന്നാണ്..
എങ്കില്‍… ആ വീഡിയോ എവിടെ???
ഇവര്‍ തന്നെ പറയുന്നു… ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ പോകുന്ന സമയം വരെയും ഇയാള്‍ മുട്ടിയിരുമ്മി നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എന്ന്.. ഇയാള്‍ മുട്ടിയിരുമ്മി നിന്നു എന്നല്ല.. ശ്രമിച്ചു എന്നാണ്.. അത്രേം നേരം വീഡിയോ പിടിച്ചു നിന്ന സ്ത്രീക്ക് ഈ പറച്ചിലിനപ്പുറം ഒന്നും പകര്‍ത്താന്‍ പറ്റിയിട്ടില്ല ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നും യാത്രക്കാരൊക്കെ ഇറങ്ങി പോകുമ്പോള്‍ അയാള്‍ രണ്ടു കയ്യും സ്വതന്ത്രമായി അയാളുടെ ഫോണ്‍ എടുത്താണെന്ന് തോന്നുന്നു മുന്നിലേക്ക് നീങ്ങുന്ന വഴിയില്‍ ഇവര്‍ ഫോണും പിടിച്ചു നില്‍ക്കുകയാണ്. ഇപ്പോഴെങ്കിലും ഇയാള്‍ തൊട്ടില്ലെങ്കില്‍ കോണ്ടെന്റ് മിസ്സാകും എന്ന് കരുതി.. അവസാന സ്റ്റോപ്പില്‍ യാത്രക്കാര്‍ ഇറങ്ങി പോകുമ്പോള്‍ ഇറങ്ങാതെ, മറ്റുള്ളവരുടെ കൈ പെടാത്ത രീതിയില്‍ മാറി നില്‍ക്കാതെ അയാളുടെ കൈക്ക് കീഴില്‍ കറക്റ്റ് ആയി പോയി നിന്ന് അത് വരേ അവര്‍ക്ക് കിട്ടാത്ത കോണ്ടെന്റ് നേടിയെടുത്തു വിജയിയുടെ ചിരി ചിരിക്കുന്നു..
ബസ് ഓടി കൊണ്ടിരിക്കുമ്പോള്‍ ഇവര്‍ നേരിട്ട ദുരനുഭവമല്ല.. നിര്‍ത്തിയിട്ട ബസില്‍ അവസാനത്തെ സ്റ്റോപ്പില്‍ എല്ലാ മനുഷ്യരും ഇറങ്ങി പോകുമ്പോള്‍ ഇറങ്ങി പോകാതെ.. അയാളുടെ കൈ തൊടാന്‍ പാകത്തില്‍ ഇപ്പോള്‍ തോടും.. തൊടണം എന്ന നിര്‍ബന്ധബുദ്ധിയോടെ… നേടിയെടുത്ത ദുരനുഭവം…ഒരു മനുഷ്യന്റെ മരണത്തിന് കാരണമായതിന്റെ ലവലേശം കുറ്റ ബോധമില്ലാതെ… അവര്‍ മെഴുകുന്നതിന്റെ ഓഡിയോ.. കമെന്റിലുണ്ട്.. കണ്ടു നോക്കൂ.. ശരിക്കും ക്ലാരിറ്റി കിട്ടും






