Breaking NewsCrimeKeralaLead NewsNEWS
രാഹുലിന് ജാമ്യമില്ല, ഹർജി കോടതി തള്ളി, സെഷൻസ് കോടതിയെ സമീപിക്കാന്‍ നീക്കം
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. രാഹുലിന്റെ ജാമ്യഹർജി കോടതി തള്ളി. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്.
ഇതോടെ രാഹുൽ റിമാൻഡിൽ തുടരും. മജിസ്ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ജാമ്യത്തിനായി ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.






