TRENDING

സിനിമ സൈറ്റല്‍ മോഷണം; കളവ് പോയത് രണ്ട് കോടിയുടെ മുതല്‍

ചിറ്റൂര്‍: മുംബൈയിലേക്ക് ചൈനീസ് മൊബൈലുകളുമായി പോയ വാഹനം കൊളളയടിച്ചു. ബുധനാഴ്ച ആന്ധ്രപ്രജേശിലെ ചിറ്റൂരിലാണ് സംഭവം. രണ്ട് കോടിയോളം വിലവരുന്ന സ്മാര്‍ട്‌ഫോണുകളാണ് കൊളളയടിച്ചത്. വാഹനത്തിലെ ഡ്രൈവറെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഡ്രൈവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരം പറഞ്ഞപ്പോഴാണ് കൊളള പുറത്തറിഞ്ഞത്.

ചൈനീസ് കമ്പനിയായ ഷഓമിയുടെ മൊബൈല്‍ നിര്‍മ്മാതാക്കളുടെ ശ്രീപെരുംപത്തൂരിലുളള ഉല്‍പ്പാദന യൂണിറ്റില്‍ നിന്ന് മുംബൈയിലേക്ക് മൊബൈലുകളുമായി പോവുകയായിരുന്ന വാഹനം അര്‍ധരാത്രി തമിഴ്‌നാട് -ആന്ധ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മറ്റൊരു ലോറി വഴിയില്‍ തടയുകയായിരുന്നു. തുടര്‍ന്ന് ആ ലോറിയില്‍ എത്തിയവര്‍ ഡ്രൈവര്‍ ഇര്‍ഫാനെ മര്‍ദ്ദിച്ച് ഒരു രഹസ്യസങ്കേതത്തിലേക്ക് പോയി പിന്നീട് കണ്ടെയ്‌നര്‍ കൊളളയടിക്കുകയായിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞു. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഇര്‍ഫാന്‍ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.

Signature-ad

സംഭവത്തിന് ശേഷം പകല്‍ 11 മണിക്ക് നാരായവനത്തിനും പുത്തുരിനും ഇടയില്‍ ലോറി കണ്ടെത്തി. ശ്രീപെരുംപത്തൂരിലെ കമ്പനിപ്രതിനിധികള്‍എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തിയതില്‍ നിന്ന് രണ്ട്‌കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായി അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Back to top button
error: