മാങ്കൂട്ടത്തിലിന്റെ ഫോണിൽ പ്രമുഖരുടെ ചാറ്റും ദൃശ്യങ്ങളും ഉണ്ടെന്ന് സംശയം: രാഹുൽ മൊബൈൽ പാസ്‌വേഡ് നൽകാത്തതിന്റെ കാരണം പലതും പുറത്തുവരും എന്ന ഭയം കൊണ്ടെന്നും സൂചന: ഫോൺ ഓപ്പൺ ചെയ്യാനുള്ള ടെക്നിക്കൽ മാർഗങ്ങൾ തേടി അന്വേഷണസംഘം : ഇനിയും കിട്ടിയിട്ടില്ലാത്ത ലാപ്ടോപ്പിലും രഹസ്യങ്ങളേറെയെന്ന് നിഗമനം

തിരുവല്ല : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മൊബൈൽ ഫോണിൽ പല പ്രമുഖരുടെയും ചാറ്റും ദൃശ്യങ്ങളും ഉണ്ടെന്ന് സംശയം. അറസ്റ്റിലായെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഇനിയും തന്റെ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് അന്വേഷണ സംഘത്തിന് നൽകാൻ വിസമ്മതിക്കുന്നത് ഇതുകൊണ്ടാണെന്നാണ് പോലീസ് കരുതുന്നത് .
പലതവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഇതുവരെയും തന്റെ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് നൽകാൻ തയ്യാറായിട്ടില്ല.
രാഹുലിന്റെ ഫോണിൽ കേസുമായി ബന്ധപ്പെട്ട നിർണായ തെളിവുകൾ എന്തെങ്കിലും ഉണ്ടെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
രാഹുൽ ഫോൺ തുറക്കാൻ സമ്മതിക്കാത്തത് അതുകൊണ്ടാണെന്നാണ് നിഗമനം.ലാപ്ടോപ്പ് ഇതുവരെയും രാഹുൽ നൽകാത്തതും ഇതേ കാരണം കൊണ്ട് ആകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
ഫോൺ രാഹുലിന്റെ പാസ്‌വേഡ് ഇല്ലാതെ ഓപ്പൺ ചെയ്യുന്നതിനായി സൈബർ വിദഗ്ധരുടെ സഹായം പോലീസ് തേടുന്നുണ്ട്.
പോലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുലിനെയും കൊണ്ട് തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ എത്തിയെന്ന കാര്യം സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ പോലീസിനോട് പറഞ്ഞു. പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടിയില്ല. 408 നമ്പർ റൂമും തിരിച്ചറിഞ്ഞു. രാഹുൽ B R എന്ന രജിസ്റ്ററിലെ പേരും നിർണായക തെളിവെന്ന് എസ്ഐടി.
എത്രയൊക്കെ ചോദിച്ചിട്ടും ലാപ്ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുൽ മറുപടി നൽകിയില്ല. തെളിവെടുപ്പിന് ശേഷം രാഹുൽ മാങ്കൂട്ടത്തിലുമായി അന്വേഷണ സംഘം പത്തനംതിട്ട എആർ ക്യാമ്പിൽ തിരിച്ചെത്തി.
ലാപ്ടോപ്പ് കണ്ടെത്താൻ പാലക്കാടും വടകരയിലും കൂടുതൽ പരിശോധന നടത്താൻ അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഇന്നു രാവിലെ 5.40 ഓടെയാണ് പത്തനംതിട്ട എആർ ക്യാംപിൽനിന്നും ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്






