
പി.ആർ. സുമേരൻ.
കൊച്ചി: ചലച്ചിത്ര ആസ്വാദകര്‍ക്ക് സിനിമ ഉത്സവങ്ങളുടെ കാഴ്ചയൊരുക്കി ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആറ് ചിത്രങ്ങള്‍ ഒ ടി ടി യില്‍ എത്തി. ജനപ്രിയവും കലാമൂല്യവുമുള്ള ഈ ഹിറ്റ് ചിത്രങ്ങള്‍ എല്ലാം തന്നെ തിയേറ്ററില്‍ വന്‍ വിജയം കാഴ്ച വെച്ച സിനിമകളാണ്. ഇപ്പോൾ
കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തുകയാണ്. ഒരു പ്രൊഡക്ഷന്‍ ഹൗസിന്‍റെ കീഴിലുള്ള ആറ് ചിത്രങ്ങള്‍ ഒരേ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അപൂര്‍വ്വ അവസരവും ബെന്‍സി പ്രൊഡക്ഷന്‍സ് ഒരുക്കിയിരിക്കുകയാണ്. വിഖ്യാത ചലച്ചിത്ര പ്രതിഭകളും , ദേശീയ -സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ സംവിധായകരായ ടി വി ചന്ദ്രന്‍, പ്രിയനന്ദനൻ , മനോജ് കാന എന്നിവരുടെ ചിത്രങ്ങളും റിലീസായി. ടി.വി ചന്ദ്രൻ ഒരുക്കിയ ‘പെങ്ങളില’ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ‘സൈലന്‍സര്‍’, മനോജ് കാനയുടെ ‘ഖെദ്ദ’ , യുവ സംവിധായകരായ ശ്രീദേവ് കപ്പൂറിന്‍റെ ‘ലൗ എഫ് എം’, ഷാനു സമദിന്‍റെ ‘ബെസ്റ്റി’, ദിലീപ് നാരായണന്‍റെ ‘ദി കേസ് ഡയറി’ എന്നീ ചിത്രങ്ങളാണ് പ്രമുഖ ഒ ടി ടി ചാനലായ മനോരമ മാക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
കീഴാളസമൂഹത്തെ പ്രതിനിധീകരിച്ച് നടൻ ലാൽ നായകനാവുന്ന ചിത്രമാണ് ടി.വി. ചന്ദ്രൻ ഒരുക്കിയ ‘പെങ്ങളില’ ജാതി രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ അഴകൻ എന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്. എട്ട് വയസ്സുള്ള പെൺകുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകൻ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹബന്ധമാണ് ചിത്രത്തിന്റെ കാതൽ. അഴകനായി ലാലും രാധയായി അക്ഷര കിഷോറും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.
പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍റെ ‘സൈലന്‍സര്‍’ എന്ന ജനപ്രീതിയാര്‍ ജിച്ച ചെറുകഥയെ ആധാരമാക്കി പ്രിയനന്ദനൻ സംവിധാനം ചെയ്ത സിനിമയാണ് ‘സൈലൻസർ’
വാർധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്‍റെ (ലാല്‍) ജീവിതമാണ് സൈലന്‍സറിന്‍റെ ഇതിവൃത്തം. ത്രേസ്സ്യ (മീരാ വാസുദേവ്)യാണ് ഈനാശുവിന്‍റെ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്) ചിത്രത്തില്‍ ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ കൂടെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്ത് എത്തിയ ചിത്രമാണ് ‘ഖെദ്ദ’ അമ്മയ്ക്കൊപ്പം മകളായി തന്നെ ഈ ചിത്രത്തിലൂടെ സിനിമയില്‍
ഉത്തര അരങ്ങേറ്റം കുറിച്ചു. മനോജ് കാനയാണ്
‘ഖെദ്ദ’ സംവിധാനം ചെയ്തിരിക്കുന്നത്. ആശാശരത്ത്(സവിത), ഉത്തരശരത്ത്(ചിഞ്ചു) ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ് ഇരുവരും.
യുവ സംവിധായകൻഷാനു സമദ് തിരക്കഥ യെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘ബെസ്റ്റി’ അഷ്കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഒരു വിവാഹത്തിന് പശ്ചാത്തലത്തിൽ രണ്ട് തലമുറകൾക്കിടയിലെ സ്നേഹവും സംഘർഷവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ദിലീപ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് “ദി കേസ് ഡയറി ”
മലയാളികളുടെ പ്രിയതാരങ്ങളായ അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ചിത്രമാണ് ലൗ എഫ് എം. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്.
ജാനകി കൃഷ്ണന്‍ , മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍.
പി.ആർ ഒ
പി.ആർ. സുമേരൻ






