Breaking NewsKeralaLead NewsNEWS

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം!! 11 മണി കഴിഞ്ഞാൽ ഒരാളേയും സന്നിധാനത്തേക്ക് കടത്തിവിടാൻ പാടില്ല, മകരവിളക്ക് സമയം അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം, കേബിളുകൾ, ട്രൈപോടുകൾ ഉപയോ​ഗങ്ങൾക്ക് നിയന്ത്രണം- ഹൈക്കോടതി

പത്തനംതിട്ട: ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, കൂടുതൽ നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനമുണ്ടാവുക. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം.

അതുപോലെ മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു.

Signature-ad

മകരവിളക്ക് സമയം 6 മുതൽ 7 വരെ, അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചു. സന്നിധാനത്ത് ഒരു സ്ഥാപനത്തിൽ നിന്നുള്ള രണ്ട് പേർക്ക് മാത്രം പ്രവേശനം. മകരവിളയ്ക്ക് സമയം കേബിളുകൾ ട്രൈപോടുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണം ചീഫ് കോർഡിനേറ്റർക്ക് ഹൈകോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: