Breaking NewsBusinessIndiaLead NewsLIFENEWSNewsthen SpecialTRENDINGWorld

‘ഇതൊക്കെ ഒരു കാറാണോ’ എന്ന പരിഹാസം എവിടെ? ഇലക്ട്രിക് കാര്‍ വില്‍പനയില്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്ന് ചൈനീസ് കമ്പനിയായ ബിവൈഡി; മസ്‌കിനു തിരിച്ചടിയായത് ട്രംപിന്റെ നീക്കങ്ങള്‍; ഭാവി ചൈനീസ് കമ്പനികളുടെ കൈയിലെന്നും വിദഗ്ധര്‍

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായി ചൈനയുടെ ബിവൈഡി. ഒരിക്കല്‍ ‘ഇതൊക്കെയൊരു കാറാണോ’ എന്ന് ഇലോണ്‍ മസ്‌ക് പരിഹസിച്ച അതേ ബിെൈവഡി! അമേരിക്കന്‍ കമ്പനി കഴിഞ്ഞ വര്‍ഷാവസാനം ഡെലിവറികളില്‍ വന്‍ ഇടിവു റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലൊണു കണക്കുകളും പുറത്തുവന്നത്.

2025ല്‍ ബിവൈഡി 22.6 ലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ചപ്പോള്‍ ടെസ്ലയ്ക്ക് ഇതു 16.3 ലക്ഷംസ മാത്രമാണ്. ഇലക്‌ട്രോണിക് കാറുകള്‍ക്കുള്ള സബ്‌സിഡി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചതാണ് വന്‍ തിരിച്ചടിക്കു കാരണമെന്നു വിലയിരുത്തുന്നു.

Signature-ad

ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് കാര്‍ വ്യവസായത്തിലെ വന്‍ കുതിപ്പായി ഈ മാറ്റത്തെ വിലയിരുത്തുന്നു. ലോകമെമ്പാടും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റത്തില്‍ ചൈനീസ് കമ്പനികള്‍ ആധിപത്യം പുലര്‍ത്തുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ചൈനീസ് കാര്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായി. ബിവൈഡി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെയ്ക്, ചെറി എന്നീ കമ്പനികളുടെ ഒമോഡ, ജെയ്കു എന്നീ മോഡലുകള്‍ തമ്മിലാണ് വന്‍ മത്സരം.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഇലക്‌ട്രോണിക് കാര്‍ വില്‍പന വര്‍ധിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമില്ലെന്നും വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി കാറുകളുടെ വില കുറയ്ക്കാനും നിര്‍ബന്ധിതരായി. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ പെട്രോളില്‍നിന്നുള്ള പിന്‍മാറ്റത്തിനുള്ള കാലയളവിലും വ്യത്യാസം വരുത്തി.

ട്രംപിന്റെ മലിനീകരണ നിയന്ത്രണ നടപടികളും സബ്‌സിഡിക്കൊപ്പം ടെസ്ലയ്ക്കു തിരിച്ചടിയായി. 2024ലെ തെരഞ്ഞെടുപ്പില്‍ മസ്‌ക് വലതുപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ചതു ഉപഭോക്താക്കളില്‍നിന്നുള്ള തിരിച്ചടിക്കു കാരണമായി.

വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ടെസ്ലയുടെ ഡെലിവറികള്‍ 4,18,200 ആയി കുറഞ്ഞു. 2025-ലെ വില്‍പ്പന 2024-നേക്കാള്‍ 9% കുറഞ്ഞു. ബ്ലൂംബെര്‍ഗ് കണക്കനുസരിച്ച അവസാന പാദത്തില്‍ 4,41,000 വാഹനങ്ങള്‍ ഡെലിവര്‍ ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ഇതിലും കുറവായിരുന്നു ടെസ്ലയുടെ ഔദ്യോഗിക കണക്കുകള്‍.

കണക്കുകള്‍ പുറത്തുവന്നതോടെ ടെസ്ലയുടെ ഓഹരി വിപണിയിലും ഒരു ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ ക്രിസ്മസിനുശേഷം 8 ശതമാനം ഇടിവുണ്ടായി. തുടര്‍ച്ചയായ രണ്ടാം വാര്‍ഷിക വില്‍പന ഇടിവാണു ടെസ്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും ലോകത്തേറ്റവും മൂല്യമുള്ള കാര്‍ നിര്‍മാതാവെന്ന സ്ഥാനം ടെസ്ലക്കു തന്നെയാണ്. തൊട്ടടുത്ത 30 കാര്‍ കമ്പനികളെക്കാള്‍ 1.4 ട്രില്യണ്‍ ഡോളര്‍ കൂടുതലാണ് ടെസ്ലയ്ക്ക്. റോബോട്ടിക്‌സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഭാവിയില്‍ മസ്‌ക് ടെസ്ലയെ മുന്‍നിരയിലെത്തിക്കുമെന്നാണു നിക്ഷേപകരുടെ വാദം.

സ്വയംഡ്രൈവിങ് കഴിവുകള്‍ ടെസ്ലയെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുമെന്ന് മസ്‌ക് എപ്പോഴും അവകാശപ്പെട്ടിട്ടുണ്ട്. ടെക്‌സാസിലെ ഓസ്റ്റിനില്‍ പരിമിതമായ റോബോടാക്‌സി സേവനം അത് ആരംഭിച്ചു. നിരവധി ചൈനീസ് കാര്‍ നിര്‍മ്മാതാക്കള്‍ക്കും ടെക് കമ്പനികള്‍ക്കും തത്തുല്യമായ സാങ്കേതികവിദ്യയുണ്ട്. ബിവൈഡിയുടെ ‘ഗോഡ്‌സ് ഐ’ എന്ന സംവിധാനം അവര്‍ ഏറ്റവും വിലക്കുറഞ്ഞ കാറുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡിസംബറില്‍ കാര്യമായ വില്‍പനയുണ്ടാകാതിരുന്നിട്ടും ബിവൈഡിയുടെ ആകെ വില്‍പനയെ ബാധിച്ചിട്ടില്ല. 2025ല്‍ 28 ശതമാനത്തിന്റെ ആകെ വില്‍പന വര്‍ധനയുണ്ടായി.

 

1995-ല്‍ വാങ് ചുവാന്‍ഫു സ്ഥാപിച്ച ബാറ്ററി കമ്പനിയാണ് ബിവൈഡി. ചൈനയുടെ മസ്‌കിന്റെ തത്തുല്യനായി അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. ഷെന്‍ഷെനില്‍ ആസ്ഥാനമായുള്ള കമ്പനി , മുമ്പ് ഒറ്റ പാദങ്ങളില്‍ ടെസ്ലയെ മറികടന്നിട്ടുണ്ട്. ബിവൈഡി 2025ല്‍ മൊത്തം 45.5 ലക്ഷം കാറുകള്‍ വിറ്റഴിച്ചു. അതേസമയം പ്ലഗ്-ഇന്‍ ഹൈബ്രിഡുകളുടെ വില്‍പ്പന വര്‍ഷാടിസ്ഥാനത്തില്‍ 8% കുറഞ്ഞ് 22.9 ലക്ഷമായി. ചാര്‍ജിങ് സൗകര്യം സംബന്ധിച്ച ആശങ്കയുള്ള ഉപഭോക്താക്കളില്‍ നിന്ന് ചില വിപണികളില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡുകളുടെ (ചെറിയ ബാറ്ററിയും പെട്രോള്‍/ഡീസല്‍ എഞ്ചിനും ചേര്‍ന്നത്) വില്‍പ്പന ഉയര്‍ന്നിട്ടും ഇതാണു സ്ഥിതി. വാണിജ്യ വാഹനങ്ങളായ ഇലക്ട്രിക് ബസുകളും ലോറികളും ഉള്‍പ്പെടെ വില്‍പ്പന ബിവൈഡി ഇരട്ടിയിലധികമാക്കി. 57,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

 

China’s BYD overtook Tesla as the world’s largest electric carmaker in 2025, after the US company run by Elon Musk reported a slump in deliveries at the end of the year.BYD sold 2.26m battery electric cars during the year, easily outstripping the 1.63m deliveries reported on Friday by Tesla for the same period.

The switch is a symbolic moment in the rise of China’s car companies, which have used the transition to electric cars to try to dominate the global automotive industry. Chinese car exports have risen in recent years, led by BYD and rivals such as the state-owned SAIC and Chery, which runs the Omoda and Jaecoo brands.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: