Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

മാരത്തണ്‍ തൂക്കു കയര്‍! തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വധശിക്ഷയില്‍ റെക്കോഡിട്ട് സൗദി; 2024ല്‍ 338 പേര്‍, 2025ല്‍ 356 പേര്‍; മയക്കു മരുന്നിന് എതിരായ യുദ്ധമെന്ന് അധികൃതര്‍; സിറിയയില്‍ നിന്നുള്ള ലഹരി കയറ്റുമതിയില്‍ പടിയിലാകുന്നതും കൊല്ലപ്പെടുന്നതും വിദേശികള്‍

റിയാദ്: കഴിഞ്ഞവര്‍ഷം വധശിക്ഷയ്ക്കു വിധേയമാക്കിയവരുടെ എണ്ണത്തില്‍ റെക്കോഡിട്ട് സൗദി അറേബ്യ. 2025ല്‍ 356 തടവുകാരെ വധശിക്ഷയ്ക്കു വിധേമാക്കിയെന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘മയക്കു മരുന്നിനെതിരായ യുദ്ധ’ത്തിന്റെ ഭാഗമായാണ് ഇത്രയും വധശിക്ഷ നടപ്പാക്കിയതെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷങ്ങളില്‍ മയക്കുമരുന്നു കേസുകളുമായി അറസ്റ്റ് ചെയ്തതില്‍ വിചാരണയ്ക്കും ശിക്ഷാ നടപടികളും കഴിഞ്ഞ് വധശിക്ഷയ്ക്കു വിധേയമാക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഭൂരിപക്ഷവും വിദേശികളാണ്.

എന്നാല്‍, സൗദി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 243 പേരെയാണു കൊലപ്പെടുത്തിയതെന്നു വാര്‍ത്താ ഏജന്‍സിയായ ഏജന്‍സെ ഫ്രാന്‍സെ-പ്രസെ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വധശിക്ഷകളുടെ കണക്കില്‍ സൗദിയെ മുന്നിലെത്തിക്കുന്നു. 2024ല്‍ 338 പേരെയാണു വധിച്ചത്.

Signature-ad

2022 അവസാനത്തോടെയാണു സൗദി മയക്കുമരുന്നിനെതിരായ വധശിക്ഷകള്‍ ആരംഭിച്ചത്. മൂന്നുവര്‍ഷത്തോളം സമാന കേസുകളില്‍ ശിക്ഷ നിര്‍ത്തിവച്ചശേഷമാണ് നടപടികള്‍ വീണ്ടും ആരംഭിച്ചത്.

കാപ്റ്റഗോണ്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ അറിയപ്പെടുത്ത ഫെനെതൈലിന്‍ എന്ന ഉത്തേജക മരുന്നിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് സൗദി. സിറിയയുടെ മുന്‍ നേതാവ് ബാഷര്‍-അല്‍ അസദിന്റെ നേതൃത്വത്തില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തിരുന്നതും ഈ മയക്കുമരുന്നാണ്. ‘മയക്കുമരുന്നിനെതിരായ യുദ്ധം’ പ്രഖ്യാപിച്ചതിനുശേഷം സൗദി ഹൈവേകളിലും അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും വന്‍ തോതില്‍ വര്‍ധന വരുത്തിയിരുന്നു. അതിര്‍ത്തിയില്‍നിന്ന് ദശലക്ഷക്കണക്കിനു ഫെനെതൈലിന്‍ ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. ഡസന്‍ കണക്കിന് ആളുകളാണ് അറസ്റ്റിലായത്.

സ്ത്രീകള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യവും ഡ്രൈവിംഗും അടക്കം കൂടുതല്‍ ഉദാരമായ സമീപനങ്ങളിലൂടെ ലോകത്തിനു മുന്നില്‍ ആധുനിക രൂപം അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് വധശിക്ഷകളുടെ കാര്യത്തില്‍ ലോകരാജ്യങ്ങളുടെ രൂക്ഷ വിമര്‍ശനത്തിനും ഇടയാക്കുന്നത്. സൗദിയുടെ നയങ്ങളുമായി വൈരുദ്ധ്യമുള്ളതാണിതെന്നു മനുഷ്യാകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

സൗദിയുടെ നായകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 മായി പുലബന്ധപോലുമില്ലാത്ത നടപടികളാണ് രാജ്യം സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. കൂടുതല്‍ തുറന്നതും സഹിഷ്ണുതയുള്ളതുമായ സമൂഹത്തെ സൃഷ്ടിക്കുന്നതില്‍നിന്നു പിന്നോട്ടടിക്കുന്നതാണ് ഈ നീക്കങ്ങള്‍. വധശിക്ഷ പൊതുജന ക്രമം നിലനിര്‍ത്താന്‍ ആവശ്യമാണെന്നും എല്ലാ അപ്പീല്‍ മാര്‍ഗങ്ങളും തീര്‍ന്നതിന് ശേഷം മാത്രമേ അത് ഉപയോഗിക്കുന്നുള്ളൂ എന്നുമാണ് രാജ്യത്തെ അധികൃതര്‍ വാദിക്കുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ 1990 മുതലാണ് സൗദിയിലെ വധശിക്ഷകള്‍ രേഖപ്പെടുത്താന്‍ തുടങ്ങഇയത്. അതിന് മുമ്പുള്ള കണക്കുകള്‍ അവ്യക്തമാണ്.

 

Saudi authorities executed 356 people in 2025, setting a new record for the number of inmates put to death in the kingdom in a single year. Analysts have largely attributed the increase in executions to Riyadh’s “war on drugs”, with some of those arrested in previous years only now being executed after legal proceedings and convictions.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: