Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പിണറായി വിജയനെ ഇനിയും കളത്തിൽ ഇറക്കുന്നതിനോട് സിപിഐക്ക് അതൃപ്തി എന്ന് സൂചന:  ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന വിമർശനവുമായി സിപിഐ: മുഖ്യമന്ത്രിയുടെ ചില നിലപാടുകളിൽ ജനങ്ങൾക്ക് സംശയമെന്നും വിലയിരുത്തൽ  

പിണറായി വിജയനെ ഇനിയും കളത്തിൽ

 

Signature-ad

 

തിരുവനന്തപുരം: വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ ക്യാപ്റ്റൻസിയിൽ തെരഞ്ഞെടുപ്പ് നേരിടാൻ സിപിഐക്ക് അതൃപ്തിയെന്ന് സൂചന.

 

 

പിണറായി തന്നെ ക്യാപ്റ്റനായി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെ നയിക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴാണ് സിപിഐ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്

 

 

ഭരണവിരുദ്ധവികാരത്തിനുപുറമേ, ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന ഗുരുതര വിമർശനമാണ് സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്.

 

തദ്ദേശതെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യുട്ടീവ് യോഗങ്ങളിലാണ് ഈ കുറ്റപ്പെടുത്തൽ. ചിലകാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാടുകളിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നാണ് യോഗങ്ങളിലെ ഗൗരവപ്പെട്ട വിമർശനം. വെള്ളാപ്പള്ളിയോടുള്ള ആഭിമുഖ്യവും ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. വെള്ളാപ്പള്ളിയെ തുടർച്ചയായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.

 

ശബരിമല തിരിച്ചടിയായെന്നും പിഎം ശ്രീയിൽ ഒപ്പിട്ടതു വിനയായെന്നും ആവർത്തിച്ച് കുറ്റപ്പെടുത്തി കൊണ്ടാണ് സിപിഐ മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം ശക്തമാക്കിയിരിക്കുന്നത്. .

 

ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടും ഫലം എതിരായത് ഭരണവിരുദ്ധവികാരത്തിന്റെ തെളിവാണ്. ശബരിമല സ്വർണക്കേസിൽ ജനങ്ങളുടെ സംശയം ദൂരീകരിക്കാനായില്ല. അറസ്റ്റിലായ സിപിഎം നേതാവ് പത്മകുമാറിനെതിരേ നടപടിയെടുക്കാത്തതും സംശയം ബലപ്പെടുത്തി.

 

എൽഡിഎഫും സർക്കാരും ഇങ്ങനെ പോയിട്ടു കാര്യമില്ല. തോൽവിയിൽനിന്നും പാഠം ഉൾക്കൊണ്ട് തിരുത്തിയാൽ തുടർ ഭരണം ഉണ്ടാവുമെന്നും സിപിഐ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: