Breaking NewsKeralaLead NewsMovieNEWSNewsthen Special

സിനിമാ ജീവിതത്തില്‍ 23 വര്‍ഷങ്ങളുടെ നിറവില്‍ ഭാവന; 90-ാം ചിത്രം അനോമി ഉടന്‍ തിയറ്ററുകളിലേക്ക്; ആരാധകര്‍ കാത്തിരിക്കുന്നു

 

തൃശൂര്‍: മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ സിനിമ ജീവിതത്തിന് ഇത് 23 വര്‍ഷങ്ങളുടെ നിറവ്.
സിനിമാ ജീവിതത്തില്‍ 23 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഭാവന, അനോമി എന്ന പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു

Signature-ad

മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭാവന മികച്ച ചിത്രങ്ങളിലൂടെ അഭിനയ മികവും ബോക്‌സോഫീസ് ഹിറ്റും കുറിച്ചിട്ടുണ്ട്.
സ്വന്തം കഠിനാധ്വാനവും തകര്‍ക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകര്‍ച്ചയില്‍ പുതിയ ചിത്രം ‘അനോമി’യിലൂടെ ഉടന്‍ പ്രക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകള്‍ കൊണ്ട് ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം.

നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലല്‍ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി’. വൈകാരികമായി ഏറെ ആഴമുള്ള ‘സാറ’ എന്ന ഫോറന്‍സിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത് നടന്‍ റഹ്‌മാന്‍ ആണ്. ‘ധ്രുവങ്ങള്‍ 16’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ ശ്രദ്ധേയമായ കുറ്റാന്വേഷണ വേഷങ്ങള്‍ക്ക് ശേഷം, മലയാളത്തില്‍ വീണ്ടും ഒരു കരുത്തുറ്റ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി റഹ്‌മാന്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അര്‍ജുന്‍ ലാല്‍, ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.റോയ് സി.ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിനേത്രി ഭാവനയും നിര്‍മ്മാണ പങ്കാളിയാണ്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ‘അനിമല്‍’, ‘അര്‍ജുന്‍ റെഡ്ഡി’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് ‘അനോമി’ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും ചിത്രസംയോജനം കിരണ്‍ ദാസും നിര്‍വഹിക്കുന്നു. ആക്ഷന്‍ ഡയറക്റ്റര്‍: ആക്ഷന്‍ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക് പ്ലാന്റ് എല്‍.എല്‍.പി, പി.ആര്‍.ഒ- അപര്‍ണ ഗിരീഷ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: