ഒന്നിനോടൊന്ന് സാദൃശ്യം ചൊന്നാല്‍ ഉപമയാമത്; ആര്‍എസ്എസും അല്‍ഖ്വയ്ദയും ഒരുപോലെയെന്ന് ഉപമിച്ച് കോണ്‍ഗ്രസ് എംപി; കടുത്ത എതിര്‍പ്പുയര്‍ത്തി ആര്‍എസ്എസ്

ന്യൂഡല്‍ഹി: ആര്‍എസ്എസിനേയും ബിജെപിയേയും മോദിയേയുമൊക്കെ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും എംപിയും പുകഴ്ത്തി സ്തുതിക്കുന്നതിനിടെ ആര്‍എസ്എസിനെ അല്‍ഖ്വയ്ദയോട് ഉപമിച്ച് ഒരു കോണ്‍ഗ്രസ് എംപി.
ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറാണ് പുതിയ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ആര്‍എസ്എസും അല്‍ഖ്വയ്ദയും ഒരുപോലെയാണെന്നും രണ്ട് കൂട്ടരും വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കുന്നവരില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്നും മാണിക്കം ടാഗോര്‍ പറയുന്നു.

ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തെ പുകഴ്ത്തി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ദിഗ്വിജയ് സിങ് രംഗത്തെത്തിയത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് ആര്‍എസ്എസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മാണിക്കം ടാഗോര്‍ രംഗത്തെത്തിയത്.
ആര്‍എസ്എസ് വെറുപ്പിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത സംഘടനയാണെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു. ആര്‍എസ്എസ് വെറുപ്പ് പ്രചരിപ്പിക്കുകയാണ്. വെറുപ്പില്‍ നിന്ന് ഒന്നും പഠിക്കാനില്ല. അതേ പോലെയാണ് അല്‍ഖ്വയ്ദയും. ആ സംഘടനയില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമോ. അല്‍ഖ്വയ്ദയും വെറുപ്പിന്റെ സംഘടനയാണ്. ആ സംഘടനയില്‍ നിന്നും പഠിക്കാന്‍ ഒന്നുമില്ലെന്നും മാണിക്കം ടാഗോര്‍ കൂട്ടിച്ചേര്‍ത്തു.

മാണിക്കം ടാഗോറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് ഷഹ്സാദ് പൂനാവാല രംഗത്തെത്തി. വോട്ട് ബാങ്ക് ലക്ഷ്യംവെച്ചുള്ള യാത്രയില്‍ കോണ്‍ഗ്രസിന് സമനില തെറ്റിയതായി ഷഹ്സാദ് പൂനാവാല പറഞ്ഞു. ഹിന്ദുക്കളെയും സനാതനത്തെയും ഭാരതത്തെയും അപമാനിച്ചതിന് ശേഷം കോണ്‍ഗ്രസ് ഒരു ദേശീയ സംഘടനയെയും ലക്ഷ്യമിടുകയാണ്. കഴിഞ്ഞ നൂറ് വര്‍ഷമായി ദേശീയ സമര്‍പ്പണത്തിനായി പ്രവര്‍ത്തിച്ച ഒരു സംഘടനയെയാണ് അവര്‍ ഭീകരര്‍ എന്ന് പറയുന്നതെന്നും ഷഹ്സാദ് പൂനാവാല പറഞ്ഞു.






