ഇത് സര്‍വം മായയല്ല സര്‍വം അത്ഭുതം: ക്രിസ്മസ് ന്യൂഇയര്‍ ബോക്‌സ് ഓഫീസില്‍ നിവിന്‍ മാജിക്: ഹൗസ്ഫുള്‍ തീയറ്ററുകളില്‍ രാത്രി വൈകിയും സ്‌പെഷ്യല്‍ ഷോകള്‍; ആരാധകര്‍ ആവേശത്തില്‍

കൊച്ചി: മൂന്നേ മൂന്നു ദിവസം കൊണ്ട് കേരളമാകെ സര്‍വം അത്ഭുതപ്പെടുത്തി നിവിന്‍ പോളിയുടെ സര്‍വം മായ റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിക്കുന്നു!!
ക്രിസ്മസ് റിലീസുകളില്‍ വമ്പന്‍ ഹിറ്റടിച്ച് ന്യൂ ഇയറും നിവിന്‍ തൂക്കുമെന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍. സര്‍വം മായ എന്നല്ല ഇതിനെ സര്‍വം അത്ഭുതം എന്നാണ് ആരാധകര്‍ വിളിക്കുന്നത്.
ഒന്നു മങ്ങിനില്‍ക്കുകയായിരുന്നു നിവിന്‍പോളിയുടെ താരമൂല്യത്തിനും തിരിച്ചുവരവിനും സത്യന്‍ അന്തിക്കാട് കുടുംബത്തിലെ സംവിധായകന്‍ അഖില്‍ സത്യന്റെ സര്‍വം മായ നിമിത്തമായി.
റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 14.25 കോടി ഗ്രോസ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്ത് നിന്ന് മാത്രം 10.4 കോടി രൂപയും നേടി. ആഗോളതലത്തില്‍ സര്‍വം മായ 24.65 കോടി രൂപയാണ് ആകെ നേടിയത്. ഇന്ത്യയില്‍ നിന്ന് ഓപ്പണിംഗില്‍ 3.35 കോടി നെറ്റായി നേടിയപ്പോള്‍ രണ്ടാം ദിവസം 3.85 കോടി രൂപയും മൂന്നാം ദിവസമായ ശനിയാഴ്ച 4.75 കോടി രൂപയും നേടി. സണ്‍ഡേ കളക്ഷനിലും സര്‍വം മായയെ കടത്തിവെട്ടാന്‍ ആര്‍ക്കുമായിട്ടില്ല. ഞായറാഴ്ചളില്‍ തീയറ്ററുകളിലൊന്നും ടിക്കറ്റില്ലാത്ത സ്ഥിതിയാണ്.
അഖില്‍ സത്യന്‍ ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തേക്കാള്‍ മികച്ച അഭിപ്രായമാണ് സര്‍വം മായ നേടിയിരിക്കുന്നത്. ഹ്യൂമര്‍ ഹൊറര്‍ ശ്രേണിയിലാണ് ചിത്രമെന്ന് പറയാമെങ്കിലും സത്യന്‍ അന്തിക്കാട് സിനിമകളുടെ അതേ പാറ്റേണ്‍ തന്നെയാണ് മകന്റെ പാറ്റേണുമെന്ന് പ്രേക്ഷകര്‍ പറയുന്നു.
ഹൊറര്‍ എലമെന്റുകള്‍ പോലും ഫീല്‍ഗുഡായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.
നിവിന്‍ പോളിയെ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന പഴയ നിവിന്‍ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടിയെന്ന് ആരാധകരും അല്ലാത്തവരും സമ്മതിക്കുന്നു. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സര്‍വ്വം മായക്കുണ്ട്. ഇവരുടെ കോംബോ തീയറ്ററുകളില്‍ ചിരിയുയര്‍ത്തുന്ന രംഗങ്ങളാല്‍ സമ്പന്നമാണ്.
ഇവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അണിനിരക്കുന്നു.
ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിച്ചത്. സംവിധായകനായ അഖില്‍ സത്യനൊപ്പം രതിന്‍ രാധാകൃഷ്ണനും ചേര്‍നനാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.
സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, സിനിമറ്റോഗ്രാഫി: ശരണ്‍ വേലായുധന്‍






