സ്വകാര്യ മേഖലയില്‍ ചെറുകിട ആണവ റിയാക്ടറുകള്‍ നിറയുമോ? 100 ജിഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടുള്ള ‘ശാന്തിബില്‍’ എന്താണ്? നിലവില്‍ ആണവശേഷി 8.8 ജിഗാവാട്ട് മാത്രം; അപകടമുണ്ടായാല്‍ ആര്‍ക്ക് ഉത്തരവാദിത്വം? നിയമങ്ങളില്‍ അടിമുടി മാറ്റം
ഇത് 2047ല്‍ 100 ജിഗാവാട്ട് ആക്കി ഉയര്‍ത്താനും അതുവഴി ആണവോര്‍ജ്ജത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിലുള്ള സംഭാവന നിലവിലുള്ള മൂന്നു ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആണവ വൈദ്യുത കമ്പനികള്‍ ഏകദേശം 54 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കുമെന്നു പ്രതീക്ഷിക്കുന്നു. ബാക്കി സ്വകാര്യ കമ്പനികളുടെ ആണവനിലയങ്ങള്‍ നല്‍കും.

ന്യൂഡല്‍ഹി: ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തമുറപ്പാക്കുന്ന ശാന്തി ബില്‍ പാര്‍ലമെന്റില്‍ അവരിപ്പിച്ചതിനു പിന്നാലെ ചര്‍ച്ചകളും കൊഴുക്കുകയാണ്. സസ്‌റ്റെയ്‌നബിള്‍ ഹാര്‍നസിംഗ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ (ശാന്തി) ബില്ലിലൂെട ആണവ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മുന്‍ നിയമങ്ങളായ ആറ്റോമിക് എനര്‍ജി ആക്ട്- 1962, സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് (സിഎല്‍എന്‍ഡി) ആക്ട്- 2010 എന്നിവ റദ്ദാക്കുന്നു. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ആണവ വൈദ്യുതി നിലയങ്ങള്‍ നിര്‍മിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ.
ഇതിനു വിരുദ്ധമായി സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ ആണവ മേഖലകളിലേക്ക് വിദേശ നിക്ഷേപം ഒഴുകാനും അനുവദിക്കുന്നു. ഇന്ത്യയുടെ നിലവിലുള്ള ശേഷി 8.8 ജിഗാവാട്ട് (മൊത്തം ഇന്‍സ്റ്റാള്‍ഡ് ശേഷിയുടെ ഏകദേശം 1.5%) ആണ്.
ഇത് 2047ല്‍ 100 ജിഗാവാട്ട് ആക്കി ഉയര്‍ത്താനും അതുവഴി ആണവോര്‍ജ്ജത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിലുള്ള സംഭാവന നിലവിലുള്ള മൂന്നു ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആണവ വൈദ്യുത കമ്പനികള്‍ ഏകദേശം 54 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കുമെന്നു പ്രതീക്ഷിക്കുന്നു. ബാക്കി സ്വകാര്യ കമ്പനികളുടെ ആണവനിലയങ്ങള്‍ നല്‍കും.
ശാന്തിയിലെ പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?
ആണവ വൈദ്യുത നിലയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം സുരക്ഷയാണ്. ആറ്റം ബോംബുകളുടെ ചരിത്രം കണക്കിലെടുത്ത്, ആണവ ഇന്ധനം (യുറേനിയം) നീക്കുന്നതിന് കര്‍ശന നിരീക്ഷണമുണ്ട്. കാരണം അത് ആയുധനിലയിലുള്ള പ്ലൂട്ടോണിയം ഉല്‍പ്പാദനത്തിലേക്കു തിരിച്ചുവിടാന്‍ സാധ്യതയുണ്ട്.
1979ലെ ത്രീ മൈല്‍ ഐലന്‍ഡ് അപകടം, 1986ലെ ചെര്‍ണോബില്‍ ആണവ ദുരന്തം, 2011-ലെ സുനാമിക്ക് ശേഷമുള്ള ഫുകുഷിമ ദുരന്തം തുടങ്ങിയവ ആണവ നിലയ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഇടയാക്കി.
നിലവില്‍, ലോകമെമ്പാടുമുള്ള നിയമപ്രകാരം അപകടം സംഭവിച്ചാല്‍, പ്ലാന്റ് ഓപ്പറേറ്റര്‍ കേടുപാടുകളുടെ തോതനുസരിച്ച് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഫുകുഷിമയില്‍ ഏറ്റവും അടുത്ത് സംഭവിച്ചതുപോലെ കേടുപാടുകള്‍ പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതലാകാം. ഇരകള്‍ക്ക് അപകടത്തിന്റെ കാരണങ്ങളും ഉത്തരവാദികളും കണ്ടെത്തുന്നതിന് കാത്തിരിക്കാതെ തന്നെ ഉടനടി നഷ്ടപരിഹാരം ലഭിക്കണമെന്നതാണു നിയമം. എന്നാല്‍, പ്ലാന്റ് ഓപ്പറേറ്റര്‍ തങ്ങളുടെ തെറ്റല്ല, മറിച്ച് വിതരണക്കാരന്‍ നല്‍കിയ തെറ്റായ ഉപകരണങ്ങളാണ് കാരണമെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ വിതരണക്കാരനില്‍ നിന്ന് നഷ്ടപരിഹാരം തിരികെ വാങ്ങാം.
മുന്‍ സിഎല്‍എന്‍ഡി നിയമം ഓപ്പറേറ്റര്‍മാര്‍ക്ക് ഉപകരണ വിതരണക്കാരനില്‍ നിന്ന് മൂന്ന് സാഹചര്യങ്ങളിലാണു നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നത്
(എ) വിതരണക്കാരനും ഓപ്പറേറ്ററും തമ്മില്‍ വ്യക്തമായ കരാറുണ്ടെങ്കില്‍
(ബി) ആണവ അപകടം വിതരണക്കാരന്റെയോ അവരുടെ ഉപകരണങ്ങളുടെയോ തെറ്റ് മൂലമാണെന്ന് തെളിയിക്കപ്പെട്ടാല്‍
(സി) ആണവ കേടുപാടുകള്‍ ബോധപൂര്‍വം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തില്‍ നിന്ന് ഉണ്ടായതാണെങ്കില്‍.
ശാന്തിയില്‍, ക്ലോസ് (ബി) നീക്കം ചെയ്തു. 2008-ലെ ഇന്തോ-യു.എസ്. ആണവ കരാര്‍ ഇന്ത്യയ്ക്ക് യുറേനിയവും അന്താരാഷ്ട്ര ആണവ സാങ്കേതികവിദ്യയും ലഭ്യമാക്കിയെങ്കിലും 1974, 1998 വര്‍ഷങ്ങളില്‍ നടത്തിയ ആണവ പരീക്ഷണങ്ങള്‍ മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കന്‍, ഫ്രഞ്ച് റിയാക്ടര്‍ നിര്‍മാതാക്കള്‍ ‘വിതരണക്കാര്‍’ എന്ന നിലയില്‍ ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാര ബാധ്യതയുണ്ടാകുമെന്ന ഭയത്താല്‍ ഇന്ത്യയിലേക്കു കടന്നുവരാനും മടിച്ചു.
ക്ലോസ് (ബി) നീക്കം ചെയ്തതോടെ ‘വിതരണക്കാരന്‍’ എന്ന വാക്കും നീക്കം ചെയ്തു. 2010-ല്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇത്തരമൊരു ക്ലോസിനായി ആവശ്യപ്പെട്ടിരുന്നു. ആണവ സാങ്കേതികവിദ്യ മാറിയെന്നും മാറുന്ന കാലഘട്ടത്തിന് അനുസരിച്ചു നിയമവും പൊരുത്തപ്പെടേണ്ടെതുണ്ടെന്നും ഭരണ കക്ഷിയായ ബിജെപി ചൂണ്ടിക്കാട്ടുന്നു.
ആര്‍ക്കാണ് ഉത്തരവാദിത്വം?
മുന്‍ നിയമങ്ങള്‍ പ്രകാരം ആണവ അപകടത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് ന്യൂക്ലിയര്‍ പ്ലാന്റ് ഓപ്പറേറ്ററില്‍ നിന്ന് 1,500 കോടി രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടാമായിരുന്നു. കേടുപാടുകള്‍ ഇതിനേക്കാള്‍ കൂടുതലാണെങ്കില്‍ കേന്ദ്രം ഇന്‍ഷുറന്‍സ് പൂളിലൂടെ 4,000 കോടി രൂപ വരെ സഹായിക്കും.
എന്നാല്‍, ‘ശാന്തി’ കുറച്ചുകൂടി മിതമായ സമീപനം സ്വീകരിക്കുന്നു. 3,600 മെഗാവാട്ടിനു മുകളിലുള്ള പ്ലാന്റുകളുടെ ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രം 3,000 കോടി രൂപ പിഴ ബാധ്യത. 3,600 മെഗാവാട്ട് മുതല്‍ 1,500 മെഗാവാട്ട് വരെ 1,500 കോടി; 1,500 മെഗാവാട്ട് മുതല്‍ 750 മെഗാവാട്ട് വരെ 750 കോടി; 750 മെഗാവാട്ട് 150 മെഗാവാട്ട് വരെ 300 കോടി; 150 മെഗാവാട്ടിനു താഴെയുള്ളവയ്ക്ക് 100 കോടി. ഇന്ത്യയിലെ എല്ലാ പ്ലാന്റുകളും നിലവില്‍ 3,000 മെഗാവാട്ട് അല്ലെങ്കില്‍ അതിനു താഴെയാണ്.
സ്വകാര്യ മേഖലയിലേക്ക് എത്തുന്നവരെ ഭയപ്പെടുത്താതിരിക്കാനാണ് ഇങ്ങനെയൊരു ഗ്രേഡിംഗ് എന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. ചര്‍ച്ചകളില്‍, നഷ്ടപരിഹാര ചെലവുകള്‍ പലപ്പോഴും ബില്യണ്‍ ഡോളറിലെത്തുമെന്നും ഈ ക്യാപ്പുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്നും പറയുന്നു. ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിനാണ് കേന്ദ്രങ്ങളുടെ അധികാരമെങ്കിലും ചെയര്‍മാനെ നിയമിക്കല്‍, ലൈസന്‍സുകള്‍ നല്‍കല്‍ എന്നിവ കേന്ദ്രസര്‍ക്കാരിന്റെ പക്കലായിരിക്കും.
ആണവമേഖലയുടെ ഭാവിയെന്ത്?
ഇന്ത്യയുടെ ആണവോര്‍ജത്തിന്റെ പിതാവായ ഹോമി ഭാഭയുടെ ദര്‍ശനം അനുസരിച്ച്, ആണവോര്‍ജത്തിലൂടെ ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുകയും യുറേനിയത്തിന്റെ ദൗര്‍ലഭ്യം നികത്താന്‍ തോറിയം ഉപയോഗിക്കുക എന്നതുമായിരുന്നു.
ഇതില്‍ ഘട്ടം 1: പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ നിര്‍മിക്കുക, പ്രകൃതി യുറേനിയം (യു238) ഉപയോഗിച്ച് പ്ലൂട്ടോണിയവും ഊര്‍ജ്ജവും ഉല്‍പ്പാദിപ്പിക്കുക. രണ്ടാം ഘട്ടത്തില്‍ ‘ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍’ ഉപയോഗിച്ച് കൂടുതല്‍ പ്ലൂട്ടോണിയവും യുറേനിയം-233 ഉം ഊര്‍ജവും ഉല്‍പ്പാദിപ്പിക്കുക. അവസാന ഘട്ടത്തില്‍, യു233 ധാരാളമുള്ള തോറിയവുമായി ചേര്‍ത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും സ്വയം നിലനിര്‍ത്തുന്ന യു233 തോറിയം വൈദ്യുതി ഉല്‍പ്പാദന സംവിധാനം സൃഷ്ടിക്കുകയും ചെയ്യുക.
ഇന്ത്യ ഇപ്പോഴും രണ്ടാംഘട്ടത്തില്‍ എത്തിയിട്ടില്ല. ഒരു പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ മാത്രമേയുള്ളൂ. 2025ല്‍ കമ്മീഷനിംഗ് നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 2026 സെപ്റ്റംബറിലേക്കു നീട്ടി.
ആണവ ലക്ഷ്യങ്ങള്‍ക്കായി സ്‌മോള്‍ മൊഡ്യുലാര്‍ റിയാക്ടറുകളെ (എസ്എംആര്‍)യാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഇവ അമേരിക്കയിലും ഫ്രാന്‍സിലുമുള്ള നിലവിലുള്ള റിയാക്ടറുകളുടെ ചെറിയ പതിപ്പുകളാണ്. ഇന്ത്യയ്ക്ക് സമ്പുഷ്ട യുറേനിയം-235 ആവശ്യമുണ്ട്. ഇന്ത്യയുടെ ഘട്ടം 1-ല്‍ പ്ലൂട്ടോണിയം, സ്‌ട്രോണ്‍ഷ്യം തുടങ്ങിയ എല്ലാ റേഡിയോ ആക്ടീവ് മൂലകങ്ങളും ഉല്‍പ്പാദിപ്പിക്കുന്നു. എസ്എംആര്‍കള്‍ ആധുനിക വിമാനങ്ങളോ ഐഫോണുകളോ പോലെ ലോകമെമ്പാടും ഘടകങ്ങള്‍ നിര്‍മിച്ച് കേന്ദ്രീകൃതമായി അസംബിള്‍ ചെയ്ത് നിര്‍മിക്കും.
എസ്എംആര്‍കള്‍ ഒരു യൂണിറ്റിന് വലിയ റിയാക്ടറിനേക്കാള്‍ കുറച്ചാണു വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഓരോ യൂണിറ്റിന്റെ നിര്‍മാണത്തിനു ചെലവു കൂടുതലുമാണ്. ആണവ മാലിന്യ പ്രശ്‌നം വലിയ റിയാക്ടറുകളെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പരിഹരിക്കുന്നില്ല എങ്കിലും ആധുനിക രൂപകല്‍പനയിലുള്ള റിയാക്ടറുകള്‍ അപകടമുണ്ടാകുമ്പോള്‍ സ്വയം പ്രവര്‍ത്തനം നിര്‍ത്തുന്നതിനു സഹായിക്കുന്നു. എസ്എംആര്‍കള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുമെങ്കിലും, തോറിയം ഇന്ധനമായി ഉപയോഗിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനു പകരമാകുന്നുമില്ല.
Parliament has brought into force the Sustainable Harnessing and Advancement of Nuclear Energy for Transforming India (SHANTI) Act, which repeals previous legislation that governs nuclear activity: the Atomic Energy Act 1962 and the Civil Liability for Nuclear Damage (CLND) Act 2010.
SHANTI encourages private companies to participate and, potentially, allow foreign funding to flow in India’s nuclear sector. Currently, only public sector enterprises can build and operate nuclear power plants in the country.
India has plans to increase its current nuclear capacity from 8.8 GW (or about 1.5% of the total installed) to 100 GW by 2047 and thereby increase the contribution of nuclear power to generated electricity from the current 3%. State-owned nuclear power utilities have projected that they will add about 54 GW with the rest, presumably, from private companies.






