ഇന്ത്യയില്‍ വകവരുത്തേണ്ട ബി.ജെ.പി, ആര്.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക അവര്‍ തയ്യാറാക്കിയിരുന്നുവെന്ന്; പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ എന്‍ഐഎ; സിറിയയില്‍ ആയുധ പരിശീലനം നേടിയവര്‍ ആയുധം വാങ്ങാനും ശ്രമിച്ചതായി എന്‍ഐഎ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വിദേശത്തുനിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചുവെന്നും പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കിയെന്നും ദേശീയ അന്വേഷണ ഏജന്‍സി – എന്‍.?ഐ.എ കോടതിയില്‍ ബോധിപ്പിച്ചു.
20 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രത്യേക ജഡ്ജി പ്രശാന്ത് ശര്‍മയുടെ ബെഞ്ചില്‍ നടന്ന ഇന്‍ക്യാമറ വാദം കേള്‍ക്കലിലാണ് എന്‍.ഐ.എ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി ഞെട്ടിപ്പിക്കുന്ന ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്.
ഐ.എസില്‍നിന്ന് തന്ത്രങ്ങള്‍ പഠിച്ച് ഇന്ത്യയില്‍ നടപ്പാക്കാനായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അണികളെ സിറിയയിലേക്ക് അയച്ചതായും രാഹുല്‍ ത്യാഗി പറഞ്ഞു
ആക്രമണം നടത്തി ഇന്ത്യയില്‍ ഇല്ലാതാക്കേണ്ട
ബി.ജെ.പി, ആര്.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക ഇവര്‍ സൂക്ഷിച്ചിരുന്നതായും ത്യാഗി കൂട്ടിച്ചേര്‍ത്തു.
കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ചൊവ്വാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപിച്ച് 2022 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനമേര്‍പ്പെടുത്തുകയും നിരവധി നേതാക്കളെ ജയിലിലടക്കുകയും ചെയ്തിരുന്നു.
ഐ.എസില്‍നിന്ന് തന്ത്രങ്ങള്‍ പഠിച്ച് ഇന്ത്യയില്‍ നടപ്പാക്കാനായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അണികളെ സിറിയയിലേക്ക് അയച്ചതായ റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു.
ഈ കേസില്‍ വാദം കേള്‍ക്കുന്ന കോടതി ചൊവ്വാഴ്ച എന്ത് തീരുമാനം എടുക്കും അല്ലെങ്കില്‍ എന്തു നിര്‍ദ്ദേശം നല്‍കും എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കോടതിയില്‍ എന്‍ഐഎ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉന്നയിച്ച കാര്യങ്ങള്‍ കോടതി ഗൗരവത്തോടെ തന്നെ കാണുമെന്നാണ് സൂചന.
തുടരന്വേഷണങ്ങള്‍ക്കും സുരക്ഷാ വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍ദ്ദേശം ഉണ്ടാകാനും സാധ്യത ഏറെയാണ്.






