ഒരു കൊടും ക്രിമിനിലിനേ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യാനാകൂ; ചിത്രപ്രിയയുടെ കൊലപാതകരീതി ഞെട്ടിക്കുന്നത്; തലയില്‍ 22 കിലോയുടെ കല്ലെടുത്തിട്ടെന്ന് പ്രതി; നേരത്തെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തല്‍; അന്ന് പുഴയില്‍ തള്ളിയിട്ടു കൊല്ലാന്‍ നോക്കി

കൊച്ചി: ഇത്രയും ക്രൂരമായ ഒരു മനസ്സ് സൈക്കോപ്പാത്തിക്കായ ഒരു കൊടും ക്രിമിനലിനേ ഉണ്ടാകു.
അത്രയും ക്രൂരവും പൈശാചികവുമായാണ് അയാള്‍ ആ പെണ്‍കുട്ടിയെ ഒരു ദയവുമില്ലാതെ കൊന്നത്.
മലയാറ്റൂര്‍ സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയും ആണ്‍ സുഹൃത്തുമായ അലന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പോലീസിന് മുമ്പാകെ നടത്തിയിരിക്കുന്നത്. ചിത്ര പ്രിയയെ കൊന്ന രീതി അലന്‍ പറഞ്ഞും കാണിച്ചും കൊടുത്തപ്പോള്‍ ഞെട്ടിത്തരിച്ചിരുന്നു പോയത് കേരള പോലീസ് കൂടിയാണ്
ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് അവളുടെ ജീവനെടുത്തത് തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടെന്നാണെന്ന് പോലീസ് കണ്ടെത്തി. സംഭവസ്ഥലത്തെത്തി തെളിവെടുത്തപ്പോള്‍ കൊലപാതകം നടത്തിയ രീതി പ്രതി അലന്‍ പോലീസിനോട് വിശദീകരിച്ചത് ഞെട്ടലോടെ മാത്രമാണ് പോലീസും കേട്ടു നിന്നത്.
കല്ലെടുത്ത് ചിത്രപ്രിയയുടെ തലക്കടിച്ചപ്പോള്‍ ചിത്രപ്രിയ ബോധമറ്റ് വീണു. ഇതിനുശേഷം ചിത്ര പ്രിയയുടെ തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടു. തല തകര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ കല്ല് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.
കുറ്റകൃത്യത്തിന് ശേഷം അലന്‍ വേഷം മാറിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. വസ്ത്രങ്ങളും ഷൂസും വണ്ടിയുമെല്ലാം മാറിയെന്നും പോലീസ് പറഞ്ഞു. സുഹൃത്ത് എത്തിച്ച ബൈക്കിലാണ് പോയത്. സുഹൃത്തിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
മുന്‍പ് പാളിപ്പോയ ഒരു കൊലപാതകശ്രമം അലന്‍ നടത്തിയിരുന്നുവെന്നും തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമിടെ ഇയാള്‍ വെളിപ്പെടുത്തി.
ചിത്രപ്രിയയെ കൊലപ്പെടുത്താന്‍ മുന്‍പും താന്‍ ശ്രമിച്ചിരുന്നതായും അലന്‍ പോലീസിനോട് തുറന്നുപറയുമ്പോള്‍ അലന്‍ എന്ന കൊടുംക്രിമിനലിനെ പോലീസ് തിരിച്ചറിയുകയായിരുന്നു.
നേരത്തേ കാലടി പുഴയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചിരുന്നതായാണ് അലന്‍ പോലീസിനോട് പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണസംഘം ബംഗളൂരുവിലേക്കും പോയിട്ടുണ്ട്.

അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നു. ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി അലന് സംശയം ഉണ്ടായിരുന്നു. ബംഗളൂരുവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോളേജില്‍ ചിത്രപ്രിയക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്‍ പോലീസിന് നേരത്തെ നല്‍കിയ മൊഴിയിലുണ്ട്.
ബംഗളൂരുവില്‍ ഏവിയേഷന്‍ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് നാട്ടിലെത്തിയത്. വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ ഇറങ്ങിയതെന്ന് കുടുംബം പറഞ്ഞു.
ചിത്രപ്രിയയെ രണ്ടാഴ്ചമുന്‍പാണ് മരിച്ചനിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. അടുത്തുള്ള കടയില്‍ സാധനം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ചിത്രപ്രിയ പിന്നീട് തിരിച്ചുവരാഞ്ഞതിനെ തുടര്‍ന്ന് കുടുംബം കാലടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചുതുടങ്ങിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.






