NEWS

മാതാപിതാക്കള്‍ ഫോണ്‍ വാങ്ങവെച്ചു, 14കാരിയായ പെണ്‍കുട്ടി പിണങ്ങി അര്‍ധരാത്രി വീടുവിട്ടു പോയി

മൊബൈല്‍ ഫോൺ അമിതമായി ഉപയോഗിക്കുന്നതു കണ്ട രക്ഷിതാക്കള്‍ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന ഫോണ്‍ വാങ്ങി വച്ചു. വീട്ടുകാരോടു പിണങ്ങി അർദ്ധരാത്രി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ എട്ടുകിലോമീറ്റര്‍ അകലെയുള്ള മൊകേരി ടൗണില്‍ നിന്നാണ് കണ്ടെത്തിയത്

മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിന് വീട്ടുകാരോട് പിണങ്ങി പെണ്‍കുട്ടി വീട് വിട്ടിറങ്ങി. പതിനാലുകാരിയാണ് വീട്ടുകാരോടുള്ള ദേഷ്യത്തില്‍ അര്‍ധ രാത്രി വീടുവിട്ടിറങ്ങിയത്.

Signature-ad

കഴിഞ്ഞ ദിവസമാണ് സംഭവം. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന ഫോണ്‍ വാങ്ങി വെക്കുകയായിരുന്നു.

പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വീട്ടില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയുള്ള മൊകേരി ടൗണില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി.
ടൗണിലെ അടച്ചിട്ട കടയുടെ വരാന്തയില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ അര്‍ധരാത്രിയോടെ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടി മൊകേരിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കുട്ടിയെ സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്നു. പിന്നീട് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

Back to top button
error: