എന്റെ പൊന്നേ എങ്ങോട്ടാണീ പോക്ക്; കച്ചവടം കുത്തനെ ഇടിഞ്ഞ് സ്വര്‍ണവ്യാപാരമേഖല; ജ്വല്ലറികളില്‍ കയറാന്‍ പറ്റാതെ സാധാരണക്കാര്‍; സ്വര്‍ണം വാങ്ങുന്നത് അതിസമ്പന്നര്‍ മാത്രം

മുംബൈ: ഇന്ത്യയില്‍ അടുത്തിടെ ഏറ്റവും അധികം കച്ചവടം കുറഞ്ഞത് ഏത് മേഖലക്കാണ് എന്ന് നോക്കിയാല്‍ ഒരു സംശയവും ഇല്ലാതെ പറയാം സ്വര്‍ണാഭരണ വില്പന മേഖല.
ദിനംപ്രതി സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നതോടെ കച്ചവടം കുത്തനെ ഇടിഞ്ഞു എന്നാണ് സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നത്.
സ്വര്‍ണാഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇത് തിരിച്ചടിയുടെ കാലം.
സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ജ്വല്ലറി ഉടമകള്‍ക്കാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ആഭരണ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതായ റിപ്പോര്‍ട്ടുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത് . ഈ വര്‍ഷം അവസാനിക്കുന്നതോടെ 12 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന മുന്നറിയിപ്പ്. 802.8 ടണില്‍നിന്ന് 650-700 ടണി?ലേക്കാണ് ആഭരണ വില്‍പന ഇടിയാന്‍ സാധ്യത.
ഇന്ത്യന്‍ സ്വര്‍ണ്ണ വിപണിയില്‍ ഏറെ കച്ചവടം നടക്കുന്ന സമയത്തൊന്നും തന്നെ ഇക്കുറി കച്ചവടം ഉണ്ടായിട്ടില്ല. സാധാരണ ക്രിസ്മസ് പുതുവര്‍ഷ ആഘോഷവേളകളില്‍ സ്വര്‍ണ്ണ വില്പനയിലും കുതിപ്പ് ഉണ്ടാകാറുണ്ട്. വിവാഹ സീസണുകളിലും ഇത്തവണ കനത്ത തിരിച്ചടിയാണ് സ്വര്‍ണ്ണവിപണിക്ക് ഉണ്ടായത്.
വിവാഹ സീസണ്‍ ആയിരുന്നിട്ടും താങ്ങാനാവാത്ത വില കാരണം സ്വര്‍ണാഭരണ വില്‍പന ഇടിഞ്ഞതായാണ് നിര്‍മ്മാതാക്കളും ചെറുകിട വില്‍പ്പനക്കാരും വിഷമത്തോടെ പറയുന്നത്.
ചെറിയ തുകയ്ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ സാധിക്കാതെ വന്നതോടെ സാധാരണക്കാര്‍ ജ്വല്ലറികളിലേക്ക് എത്താറായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലക്ഷങ്ങള്‍ കയ്യിലുണ്ടെങ്കില്‍ മാത്രമേ വളരെ കുറഞ്ഞ അളവിലെങ്കിലും സ്വര്‍ണം എടുക്കാന്‍ സാധിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍. ഈ സ്ഥിതി വന്നതോടെ
ഏറ്റവും അധികം ഡിമാന്‍ഡുണ്ടായിരുന്ന ചെറിയ തുകയുടെ ആഭരണങ്ങള്‍ വാങ്ങാന്‍ പറ്റാതെയായി. സ്വര്‍ണത്തിന് ഡിമാന്‍ഡ് എല്ലാകാലത്തും ഉണ്ടായിരുന്ന കേരളത്തിലും സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ഷോപ്പിങ്ങില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികള്‍ പറയുന്നു .
എന്നാല്‍ സ്വര്‍ണത്തോടുള്ള ഈ വിമുഖത സാധാരണക്കാരനും ഇടത്തരക്കാരനും മാത്രമാണ് ഉള്ളത് എന്നും സമ്പന്നര്‍ സ്വര്‍ണം വാങ്ങുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വില കൂടിയതിനാല്‍ അതി സമ്പന്നരായവര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. എന്നാല്‍ ഇന്ത്യയിലെ സ്വര്‍ണ്ണത്തിന്റെ മൊത്തവില്‍ പണിയില്‍ ഉണ്ടായ ഇടിവ് നികത്താന്‍ ഇവരുടെ പര്‍ച്ചേസിന് കഴിഞ്ഞിട്ടില്ല. സമ്പന്നര്‍ വാങ്ങിക്കൂട്ടിയതിനും പരിധികള്‍ ഉണ്ടായിരുന്നു.
100-400 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളോ നാണയങ്ങളോ ആണ് കൂടുതലായും ഇവര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് അതിസമ്പന്നര്‍ക്ക് പോലും വാങ്ങാന്‍ പറ്റാത്ത വിധത്തിലേക്ക് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ മൊത്തം വില്‍പനയിലുണ്ടായ കുറവ് നികത്താന്‍ അതിസമ്പന്നരുടെ സ്വര്‍ണ്ണം വാങ്ങല്‍ കൊണ്ട് കഴിഞ്ഞിട്ടില്ല.
ഈ ബിസിനസ് നടന്നതാകട്ടെ വന്‍കിട ജ്വല്ലറികളിലും ആണ്. അവര്‍ക്ക് നേരിയ ഒരു ആശ്വാസമുണ്ടെങ്കിലും
ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു ഗുണവും ഉണ്ടായില്ല.
സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങുന്നതിനാണ് ആഭരണങ്ങളേക്കാളും വന്‍കിടക്കാര്‍ മുന്‍ഗണന നല്‍കിയത്
ഒരു പവന്‍ സ്വര്‍ണത്തിന് 98,400 രൂപയാണ് ശനിയാഴ്ചത്തെ വില. ജനുവരി മുതല്‍ സ്വര്‍ണ വിലയില്‍ 65 ശതമാനത്തി?ന്റെ വര്‍ധനവാണുണ്ടായത്.
ക്രിസ്മസ് പുതുവര്‍ഷം കഴിഞ്ഞ് കേരളത്തില്‍ വിവാഹ സീസണും മറ്റും ആകുമ്പോള്‍ സ്വര്‍ണ്ണവില താഴേക്ക് വന്നില്ലെങ്കില്‍ ജ്വല്ലറികളുടെ സ്ഥിതി ഒട്ടും നന്നായിരിക്കില്ല എന്നാണ് പൊതുവേ വിപണി നിരീക്ഷകര്‍ പറയുന്നത്.






