മാര്‍ട്ടിന്റെ കഥയില്‍ ലാലും കൂട്ടരും കുടുങ്ങുമോ; കഥ വിശ്വസിക്കുന്നവരും തള്ളിക്കളയുന്നവരും തമ്മില്‍ വാക്‌പോര്; ലാലിനെയും മകനയേും രമ്യ നമ്പീശനേയും ചോദ്യംചെയ്യണമെന്ന് ഒരുകൂട്ടര്‍; നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം; കഥയില്‍ ട്വിസ്റ്റുണ്ടാകുമോ എന്നറിയാന്‍ കേരളം

മാര്‍ട്ടിന്റെ കഥയില്‍ ലാലും കൂട്ടരും കുടുങ്ങുമോ; കഥ വിശ്വസിക്കുന്നവരും തള്ളിക്കളയുന്നവരും തമ്മില്‍ വാക്‌പോര്; ലാലിനെയും മകനയേും രമ്യ നമ്പീശനേയും ചോദ്യംചെയ്യണമെന്ന് ഒരുകൂട്ടര്‍; നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം; കഥയില്‍ ട്വിസ്റ്റുണ്ടാകുമോ എന്നറിയാന്‍ കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍ വീഡിയോ നടനും സംവിധായകനുമായ ലാലിന് കുരുക്കാകാന്‍ സാധ്യതയേറെ. ലാലിനും മകന്‍ ജീന്‍ പോള്‍ ലാലിനും നടി രമ്യ നമ്പീശനും മഞ്ജുവാര്യര്‍ക്കും ആക്രമിക്കപ്പെട്ട നടിക്കും എല്ലാം എതിരായ നീളന്‍ വീഡിയോ ആണ് മാര്‍ട്ടിന്‍ പുറത്തുവിട്ടത്. സത്യമോ നുണയോ എന്നറിയാതെയുള്ള കണ്‍ഫ്യൂഷനില്‍ ഈ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്ത് കണ്ടത്.
ഇതിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള കമന്റുകളും ഫെയ്‌സ് ബുക്ക് പോസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.
ലാലും കൂട്ടരും ഒത്തു ചേര്‍ന്ന് ദിലീപിനെ കുടുക്കാനായി ആസൂത്രണം ചെയ്ത നാടകമാണ് നടി ആക്രമിക്കപ്പെട്ട സംഭവം എന്നാണ് മാര്‍ട്ടിന്റെ വീഡിയോയുടെ രത്‌നചുരുക്കം. പള്‍സര്‍ സുനയെ കൂട്ടുപിടച്ച് ലാല്‍ സംവിധാനം ചെയ്ത നാടകമാണെല്ലാം എന്ന് പറയുന്ന മാര്‍ട്ടിന്‍ താന്‍ നിരപരാധിയാണെന്നും അടിക്കടി പറയുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ടുവെന്ന് പറയുന്ന സംഭവം കെട്ടുകഥയാണെന്നാണ് മാര്‍ട്ടിന്റെ വീഡിയോയില്‍ പറയുന്നത്. പല കാര്യങ്ങളും ഇപ്പോള്‍ തനിക്കോര്‍മ്മ വരുന്നില്ലെന്നും സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമായി ഓര്‍ക്കുന്നില്ലെന്നും മാര്‍ട്ടിന്‍ പറയുന്നു.
ഒരു പെറ്റിക്കേസു പോലും തന്റെ പേരില്‍ അതുവരെയുണ്ടായിരുന്നില്ലെന്നും താന്‍ ലാല്‍ ക്രിയേഷന്‍സിലെ ഡ്രൈവറായിരുന്നുവെന്നുമൊക്കെ മാര്‍ട്ടിന്‍ പറയുന്നുണ്ട്.
ലാലിന്റെ വീട്ടില്‍ നടിയെ എത്തിച്ച ശേഷം ലാല്‍ തന്നെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്‌തെന്നും പോലീസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയാണ ലാലിന്റെ വീട്ടില്‍ നിന്നും തന്നെ വന്ന് കൊണ്ടുപോയതെന്നും സ്‌റ്റേഷനില്‍ വെച്ച് വളരെയധികം മര്‍ദ്ദനമേറ്റെന്നും ലാല്‍ പറയുന്ന പോലെ എല്ലാവരോടും പറഞ്ഞാല്‍ മതിയെന്നും പോലീസുകാരും പറഞ്ഞെന്നും മാര്‍ട്ടിന്‍ പറയുന്നു.
മാര്‍ട്ടിന്റെ വീഡിയോ ദിലീപ് അനുകൂലികള്‍ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ ലാലിനെ കൊന്നുകൊലവിളിക്കുകയാണ് ദിലീപ് ഫാന്‍സുകാര്‍.
കൊച്ചി ലോക്കു ചെയ്യുമെടാ…ദിലീപേട്ടനെ ചെയ്യാന്‍ നിന്റെ സ്‌ക്രിപ്റ്റ് പോരാ ലാലേ തുടങ്ങിയ കമന്റുകളോടെ ലാലിനെതിരെ അസഭ്യവര്‍ഷവും നിറയുന്നുണ്ട്.
അതേസമയം മാര്‍ട്ടിന്റെ വാക്കുകള്‍ വിശ്വസിക്കാനാവില്ലെന്നും എത്ര പണം ഇങ്ങനെ പഠിച്ചുപറയാന്‍ ദിലീപ് തന്നുവെന്നും ചോദിക്കുന്നവരും സോഷ്യല്‍മീഡിയയിലുണ്ട്.
മാര്‍ട്ടിന്‍ പറയുന്നത് കള്ളക്കഥയാണെന്ന് നടിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
നിഷ്പക്ഷമായി നില്‍ക്കുന്നവര്‍ ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ലാലിനെ ചോദ്യം ചെയ്യണമെന്നും നടിയെ ആക്രമിച്ച സംഭവം കേന്ദ്ര അന്വേഷണ ഏജന്‍സികളെ അന്വേഷിക്കാന്‍ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ മാര്‍ട്ടിന്റെ ഈ വീഡിയോ കേസിന്റെ വിചാരണവേളയില്‍ മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോഴെടുത്തതാണെന്നും വിധി വന്നശേഷമാണ് ഇതിന് പ്രചാരം കിട്ടിയതെന്നും പറയുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പേരടക്കം പരാമര്‍ശിച്ചുകൊണ്ടുള്ള വീഡിയോ ആണിത്. ഈ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് നീക്കം നടത്തിയിരുന്നു. എന്നാല്‍ വിധി വന്ന ശേഷം ഈ വീഡിയോ എത്രമാത്രം ഷെയര്‍ ചെയ്യപ്പെട്ടുവെന്നതിന് കണക്കില്ല. വിചാരണ കോടതി തള്ളിയ വാദങ്ങളാണ് ഈ വിഡിയോയുടെ ഉള്ളടക്കമെന്ന് നടിയെ അനുകൂലിക്കുന്നവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ ധാരാളമായി ഈ വീഡിയോ കാണുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്.
കേസില്‍ താന്‍ നല്‍കിയ മൊഴിയിലും ഇതേ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നാണ് മാര്‍ട്ടിന്‍ വിഡിയോയില്‍ പറയുന്നത്.
കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. മറ്റൊരു ഗൂഢാലോചന വാദമാണ് മാര്‍ട്ടിന്‍ ഇതില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ മറ്റ് പലരുമായും ചേര്‍ന്ന് എട്ടാം പ്രതിയും വിചാരണ കോടതി കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെതിരെ നടത്തിയ ഗൂഢാലോചനയെന്നാണ് മാര്‍ട്ടിന്‍ വിഡിയോയില്‍ പറയുന്നത്. ഇതാണ് ഇപ്പോള്‍ കേരളമാകെ ചര്‍ച്ചയായിരിക്കുന്നതും.
കേസില്‍ മാര്‍ട്ടിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു. പ്രമുഖരടക്കം പലരും വിഡിയോ പ്രചരിപ്പിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.






