ഇതിഹാസങ്ങള്‍ പിറന്ന ദിവസം! ഇന്നും തകര്‍ക്കാതെ ജാക്ക് ഹോബ്‌സിന്റെ റെക്കോഡുകള്‍; ജോയല്‍ ഗാര്‍ണര്‍ മുതല്‍ ബെലിന്‍ഡ ക്ലാര്‍ക്കിന്റെ തകര്‍പ്പന്‍ പ്രകടനം വരെ; ഡിസംബര്‍ 16 ക്രിക്കറ്റിലെ മധുരിക്കും ദിവസം

ലണ്ടന്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും ലെജന്‍ഡറി ബാറ്റ്‌സ്മാന്‍ ജാക്ക് ഹോബ്‌സിന്റെ പിറന്നാള്‍ ഇന്ന്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാക്ക് കുറിച്ചിട്ട റെക്കോഡുകള്‍ ഇന്നും ആര്‍ക്കും ഭേദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതടക്കം ഒരുപറ്റം പ്രതിഭകളുടെ നേട്ടങ്ങളുടെ ദിനമെന്ന പ്രത്യേകത ഡിസംബര്‍ 16നുണ്ട്. അവയിതാ….
1882
ക്രിക്കറ്റിലെ കരുത്തന്റെ ജനനം. ജാക്ക് ഹോബ്‌സിന്റെ 61,760 ഫസ്റ്റ് ക്ലാസ് റണ്‍സിനേക്കാളധികം ആരും നേടിയിട്ടില്ല. എണ്ണം പറഞ്ഞ 199 സെഞ്ചുറികളും ഇന്നും ഭേദിക്കപ്പെടാതെ നില്‍ക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചു ക്രിക്കറ്റര്‍മാരില്‍ ഒരാളെന്ന് ക്രിക്കറ്റ് റഫറന്‍സ് പുസ്തകമായ വിസ്ഡന്‍ വിലയിരുത്തിയയാള്‍. കൗണ്ടി ക്രിക്കറ്റില്‍ സറേയ്ക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ സ്‌കോറുകള്‍ നേടിയത്. ഇംഗ്ലണ്ടിനുവേണ്ടിയും അദ്ദേഹം റണ്‍സ് ഒഴുക്കി. ഹെര്‍ബര്‍ട്ട് സട്ട്ക്ലിഫുമായി ചേര്‍ന്ന് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടു രൂപീകരിച്ചു. ഹോബ്‌സ് ഓസ്‌ട്രേലിയയ്‌ക്കെതിരെ റെക്കോര്‍ഡായ 12 ടെസ്റ്റ് സെഞ്ച്വറികള്‍ നേടി. 1911-12ല്‍ മാത്രം നാല് ഇന്നിങ്‌സുകളിനിന്നു മൂന്നു സെഞ്ചുറികള്‍. 1963ല്‍ ഹോവില്‍വച്ച് അന്തരിച്ചു.
1952
ക്രിക്കറിലെ ബിഗ്‌ബേര്‍ഡ് എന്നറിയപ്പെട്ടിരുന്ന ജോയല്‍ ഗാര്‍ണറിന്റെ ജനനവും ഇതേ ദിവസമാണ്. ആറടി എട്ടിഞ്ച് ഉയരവുമായി ഏതൊരു ബാറ്റ്‌സ്മാന്റെയും പേടി സ്വപ്‌നം. അദ്ദേഹത്തിന്റെ യോര്‍ക്കറുകള്‍ നരകത്തിലെ യോര്‍ക്കറുകള്‍ എന്നാണ് അറിയപ്പെട്ടത്. മാല്‍കം മാര്‍ഷല്‍, മൈക്കിള്‍ ഹോള്‍ഡിങ് എന്നിവരുടെ പ്രകടനത്തില്‍ അദ്ദേഹത്തിന്റെ പ്രതിഭ അല്‍പം മുങ്ങിപ്പോയി. അതിനാല്‍തന്നെ അധികം മത്സരങ്ങളിലും കളിക്കാന്‍ കഴിഞ്ഞില്ല.
ഗാര്‍ണര്‍ ടെസ്റ്റുകളില്‍ 18 തവണ നാല് വിക്കറ്റ് വീതം വീഴ്ത്തി. ഏകദിന ക്രിക്കറ്റില്‍ ഡെത്ത് ഓവറുകളായിരുന്നു ഹൈലൈറ്റ്. അവസാന മത്സരത്തിന് ശേഷം 30 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ ഇക്കോണമി റേറ്റിന്റെ റെക്കോര്‍ഡ് ഗാര്‍ണറിനാണ്. സോമര്‍സെറ്റിന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞത്. 1979 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ 11 ബോളില്‍ 5 വിക്കറ്റിന് 4 എന്ന ദാരുണമായ സ്‌പെല്ലിലൂടെ നശിപ്പിച്ചു. അതില്‍ നാലെണ്ണം യോര്‍ക്കറിലൂടെ ബൗള്‍ഡ് ആക്കുകയായിരുന്നു.
1997
ഏകദിനത്തില്‍ 200 റണ്‍സ് ബാരിയര്‍ ആദ്യം ഭേദിച്ച ക്രിക്കറ്റര്‍ ബെലിന്ഡ ക്ലാര്‍ക്ക് ലോകത്തിന്റെ ശ്രദ്ധയിലേക്കുവന്ന ദിവസം. 1997 വനിതാ ലോകകപ്പില്‍ മുംബൈയില്‍ ഡെന്മാര്‍ക്കിനെതിരേയായിരുന്നു നേട്ടം. 155 ബോളില്‍ 22 ബൗണ്ടറികള്‍ അടക്കം 229 റണ്‍സാണു ക്ലാര്‍ക്ക് അടച്ചുകൂട്ടിയത്. ഓസ്‌ട്രേലിയ മൂന്നിനു 412 എന്ന സ്‌കോറിലുമെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡെന്‍മാര്‍ക്ക് 49 റണ്‍സില്‍ ഒതുങ്ങി. 2014ല്‍ രോഹിത് ശര്‍മ 264 നേടുന്നതുവരെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ് അവര്‍ക്കായിരുന്നു. ക്ലാര്‍ക്ക് ഓസ്‌ട്രേലിയയെ കിരീടത്തിലേക്ക് നയിച്ചു, മറ്റ് രണ്ട് ലോകകപ്പുകള്‍ കളിച്ചു, വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവളും ഏറ്റവും കൂടുതല്‍ ക്യാപ്റ്റന്‍ഷിപ്പ് ചെയ്തവളുമായി വിരമിച്ചു.
2023
ഇന്ത്യ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ 347 റണ്‍സിന്റെ മാര്‍ജിനില്‍ വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയത്തോടെ ഒമ്പതു വര്‍ഷത്തിനുശേഷം ആദ്യ ടെസ്റ്റ് വിജയം ആഘോഷിച്ചു. 67 റണ്‍സ് എടുത്ത ദീപ്തി ശര്‍മയാണ് ടോപ് സ്‌കോറര്‍. 428 റണ്‍സാണ് ആകെ നേടിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 136ല്‍ ഒതുങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ ആദ്യ ബാറ്റ്‌സ്മാന്‍മാരെ മടക്കിയ പൂജാ വസ്ത്രാകറിനു പിന്തുണയുമായി എത്തിയ ദീപ് നാലുപേരുടെ വിക്കറ്റെടുത്തു.
1927
ഏറ്റവും മികച്ച ബാറ്റര്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. ഡോണ്‍ ബ്രാഡ്മാന്‍ ന്യൂ സൗത്ത് വെയില്‍സിന് വേണ്ടി അഡിലെയ്ഡില്‍ സൗത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി. എട്ട് വര്‍ഷത്തിനു ശേഷം സൗത്ത് ഓസ്‌ട്രേലിയയില്‍ അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചെന്ന പ്രത്യേകതയുമുണ്ട്. ആദ്യ മത്സരത്തില്‍ അദ്ദേഹം നമ്പര്‍ 7ല്‍ ആണ് ബാറ്റ് ചെയ്തത്. ടീമില്‍ ആലന്‍ കിപ്പാക്‌സ്, ആര്‍ത്ഥര്‍ മെയിലി, ബെര്‍ട്ട് ഓള്‍ഡ്ഫീല്‍ഡ് എന്നിവരുമുണ്ടായിരുന്നു. 188 മിനിറ്റില്‍ 118 റണ്‍സ് (8 ഫോറുകള്‍) നേടി ജോണ്‍ സ്‌കോട്ടിന്റെ പന്തില്‍ ക്യാച്ച് ആകുന്നതിന് മുമ്പ് അവസാന ബാറ്ററായി പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 33 മാത്രം- ലെഗ്‌സ്പിന്നര്‍ ക്ലാരി ഗ്രിമ്മെറ്റിന്റെ പന്തില്‍ ബൗള്‍ഡ്. ഗ്രിമ്മെറ്റ് മത്സരത്തില്‍ 300 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും പൂര്‍ത്തിയാക്കി.
1910
പെറുവില്‍ ഒരു ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ജനനം. ഫ്രെഡ്ഡി ബ്രൗണ്‍, പിതാവ് ലിമയില്‍ ബിസിനസ് നടത്തുമ്പോഴാണു ജനിച്ചത്. ലോ, മിഡില്‍ ഓര്‍ഡറില്‍ ശക്തമായ ഹിറ്ററായിരുന്നു. സ്‌ട്രെയ്റ്റ് ഡ്രൈവ് ആയിരുന്നു അദ്ദേഹത്തിന്റെ സിഗ്‌നേച്ചര്‍ ഷോട്ട്. ആദ്യം ലെഗ് സ്പിന്നറായി. പിന്നീട് മീഡിയം പേസര്‍. 1950നും 1953നും ഇടയില്‍ ഇംഗ്ലണ്ടിനെ നയിച്ചു. 1950-51 ആഷസ് പരാജയത്തിലും (1-4) ഇംഗ്ലണ്ടിന്റെ ചുമതലക്കാരനായിരുന്നു. 1991ല്‍ വില്‍റ്റ്‌ഷെയറില്‍ അന്തരിച്ചു.
1969
മൊട്ടത്തലയനും കളിപ്പാട്ടം ബൈക്കുകളെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും ചെയ്ത
ക്രെയ്ഗ് വൈറ്റിന്റെ ജനനം. 2000ല്‍ ഡങ്കന്‍ ഫ്‌ലെച്ചര്‍ അദ്ദേഹത്തിന് സെന്‍ട്രല്‍ കോണ്‍ട്രാക്ട് നല്‍കിയപ്പോള്‍ പലരും ചോദ്യം ചെയ്തു. 90 മൈലില്‍ പന്തെറിഞ്ഞു വെസ്റ്റ്ഇന്‍ഡീസിനെ തകര്‍ത്തുകൊണ്ട് മറുപടി നല്‍കി. പിന്നീട് ബാറ്റിംഗിലും തകര്‍പ്പന്‍ പ്രകടനം. പാകിസ്താന്‍, ശ്രീലങ്ക, ഇന്ത്യ എന്നിവര്‍ക്കെതിരെ ബാറ്റിങ് ശരാശരി-45. മറ്റുള്ളവര്‍ക്കെതിരെ 11.
1980
പാകിസ്താന് വേണ്ടി കളിച്ച രണ്ടാമത്തെ ഹിന്ദു ജനിച്ചു. ലെഗ്‌സ്പിന്നര്‍ ഡാനിഷ് കനേറിയ 2000-01ല്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ‘സീക്രട്ട് വെപ്പണാ’യിട്ടാണ് അവതരിപ്പിച്ചത്. എന്നാല്‍ രണ്ട് ടെസ്റ്റുകളില്‍ കാര്യമായ ഇംപാക്ട് ഉണ്ടാക്കിയില്ല. 2003ല്‍ ലാഹോറില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തി പാകിസ്താന്റെ ലീഡ് സ്പിന്നറായി സ്ഥാനം ഉറപ്പിച്ചു. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 15 ടെസ്റ്റുകളില്‍ 78 വിക്കറ്റുകള്‍, കറാച്ചിയില്‍ ശ്രീലങ്കയ്‌ക്കെതിരെ പത്തുവിക്കറ്റ്, സിഡ്‌നിയില്‍ ഏഴിനു നാല്. 2007ല്‍ 50 ടെസ്റ്റ് എന്ന ലാന്‍ഡ് മാര്‍ക്കും കടന്നു. എന്നാല്‍ ഏകദിനത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, 2012ല്‍ ഒത്തുകളിയുടെ ആരോപണം ഉയര്‍ന്നതോടെ വിലക്കി. അതോടെ കരിയറും അവസാനിപ്പിക്കേണ്ടിവന്നു.
1978
റിക്കാര്‍ഡോ പൗവല്‍ 20-ാം വയസില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലേക്ക് അരങ്ങേറി. 1999 കോക്കക്കോള സിംഗപ്പൂര്‍ ചലഞ്ച് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ 93 ബോളില്‍ 124 അടിച്ച് ശ്രദ്ധിക്കപ്പെട്ടു. ആ വര്‍ഷം തന്നെ ഹാമില്‍ട്ടണില്‍ ആദ്യ ടെസ്റ്റിനും ഇറങ്ങഇ. എന്നാല്‍ ഒരു കളിമാത്രമാണ് കളിക്കാന്‍ കഴിഞ്ഞത്. 2004ല്‍ ഒരു ടെസ്റ്റ് കൂടി കളിച്ചു. പൗവല്‍ ഏകദിന സ്‌പെഷലിസ്റ്റായി പ്രശസ്തി നേടിയെങ്കിലും സ്ഥിരം സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
1981
1999ല്‍ പാകിസ്താന് വേണ്ടി കളിക്കാനിറങ്ങിയ ഇമ്രാന്‍ നസീറിന്റെ ജനനം. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ കളിയില്‍തന്നെ ടെസ്റ്റില്‍ 64 റണ്‍സ്. പിന്നീട് ആക്രമിച്ചു കളിക്കുന്ന ഓപ്പണറായി. പിന്നീടു നിരന്തരം പരാജയപ്പെട്ടതോടെ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങി. ഇവിടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ വീണ്ടും ദേശീയ ടീമില്‍. 2007ല്‍ സിംബാബ്‌വേയ്‌ക്കെതിരേ 160 അടിച്ചുകൂട്ടി. കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍. പിന്നീട് ഐസിഎല്ലില്‍ ചേര്‍ന്നു. 2012 വരെ ടി20 കളിച്ചു.
1955
യോര്‍ക്ക്‌ഷെയര്‍ ഓള്‍റൗണ്ടര്‍ ഗ്രഹാം സ്റ്റീവന്‍സന്റെ ജനനം, 1970കളുടെ അവസാനത്തിലും 1980കളുടെ തുടക്കത്തിലും ഇംഗ്ലണ്ടിന് വേണ്ടി രണ്ട് ടെസ്റ്റുകളും നാല് ഏകദിനങ്ങളും കളിച്ചു. വണ്‍ഡേയില്‍ കൊടുങ്കാറ്റായി മാറി. സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 4/33 വീഴ്ത്തി 18 ബോളില്‍ 28 അടിച്ച് ഇംഗ്ലണ്ടിനെ 2 വിക്കറ്റിന് ജയിപ്പിച്ചു. 1982ല്‍ വാര്‍വിക്ഷെയറിനെതിരെ പതിനൊന്നാം വിക്കറ്റില്‍ യോര്‍ക്ക്‌ഷെയറിന് വേണ്ടി 115 നേടി. ജ്യോഫ് ബോയ്‌കോട്ടുമായി (79) ചേര്‍ന്ന 149 റണ്‍സിന്റെ അവസാന വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ്.
മറ്റ് ജന്മദിനങ്ങള്‍
1850 ഫ്രെഡ് മോര്‍ലി (ഇംഗ്ലണ്ട്)
1897 ജേക്കബസ് ഡുമിനി (സൗത്ത് ആഫ്രിക്ക)
1907 സിഡ് കേണോ (സൗത്ത് ആഫ്രിക്ക)
1909 ലാല്‍ സിങ് (ഇന്ത്യ)
1992 അനാമുല്‍ ഹഖ് (ബംഗ്ലാദേശ്)
Birth of the Master. Nobody has scored more first-class runs than Jack Hobbs’ 61,760, or more hundreds than his 199, and he was one of Wisden‘s Five Cricketers of the 20th Century. He scored most of those runs for Surrey, but he was hugely prolific for England, and formed possibly cricket’s best ever opening partnership, with Herbert Sutcliffe.






