അന്നേ ബിമല്‍ മിത്ര പറഞ്ഞു; ഇന്ന് ശ്രീകുമാരന്‍ തമ്പി അതെടുത്തു പറഞ്ഞു; അത്രമാത്രം; പക്ഷേ പറഞ്ഞതെല്ലാം കൊള്ളേണ്ടിടത്ത് കൊണ്ടു

തിരുവനന്തപുരം: ബിമല്‍ മിത്ര എന്ന പ്രശസ്തനായ ബംഗാളി എഴുത്തുകാരന്‍ തന്റെ ഖോരി ദിയെ കിനാലാം എന്ന നോവലില്‍ നേരത്തെ തന്നെ എഴുതിയിട്ടിരുന്നു, ഇന്നത് നമ്മുടെ പ്രിയങ്കരനായ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി വീണ്ടും എടുത്തു വായിച്ചു. ഖോരി ദിയെ കിനാലാം എന്ന കൃതിയുടെ മലയാള പരിഭാഷയായ വിലയ്ക്കു വാങ്ങാം എന്ന കൃതി ശ്രീകുമാരന്‍ തമ്പി മുന്‍പ് രണ്ടു തവണ വായിച്ചതാണ്. ഇന്നത്തേത് മൂന്നാം വായനയായിരുന്നു. മുന്‍പ് രണ്ടുതവണ വായിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അന്നതിലെ വരികള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടിരുന്നോ എന്ന് വ്യക്തമല്ല. എന്നാല്‍ ഇത്തവണ മൂന്നാംവായനയില്‍ ശ്രീകുമാരന്‍ തമ്പി ആ പുസ്തകത്തിലെ വിലയ്ക്കു വാങ്ങാം എന്ന കൃതിയിലെ ചില വരികള്‍ മുഖപുസ്തകത്തിലിട്ടു. കുറിച്ചിട്ടത് വിലയ്ക്കു വാങ്ങാം എന്ന കൃതിയിലെ വരികളാണെങ്കിലും അത് കുറിക്കു കൊണ്ടുവെന്നതാണ് ശ്രദ്ധേയം. കവി ഉദ്ദേശിച്ചതും ഒരുപക്ഷേ അതു തന്നെയാകാം.
കൃതിയിലെ അഘോരനപ്പൂപ്പന്‍ എന്ന കഥാപാത്രത്തെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി പറയുന്നുണ്ട്.
ഈ ഭൂമിയില്‍ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പന്‍ എന്ന കഥാപാത്രത്തെ മറക്കാനാവില്ലെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റാണിതെന്ന് സോഷ്യല്‍മീഡിയ കമന്റു ചെയ്യുന്നു.
ഈ ഭൂമിയില്‍ എന്തിനെയും വിലയ്ക്കു വാങ്ങാമെന്നും സത്യം, നീതി, നന്മ തുടങ്ങിയ മൂല്യങ്ങളെല്ലാം മഹദ്വചനങ്ങളില്‍ ഉറങ്ങുകയാണെന്നും ശ്രീകുമാരന്‍തമ്പിയുടെ എഫ്ബി കുറിപ്പില്‍ പറയുന്നു.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വിലയ്ക്കു വാങ്ങാം. ഞാന്‍ ഇന്ന് വായിക്കാന്‍ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമല്‍ മിത്ര എഴുതിയ ഖോരി ദിയെ കിനാലാം എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ വിലയ്ക്കു വാങ്ങാം. മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയില്‍ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പന്‍ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. സത്യമല്ലേ? ഇന്ന് ഈ ഭൂമിയില്‍ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം, നീതി, നന്മ – എല്ലാം മഹദ്‌വചനങ്ങളില്‍ ഉറങ്ങുന്നു.
ഇത്രയേ ഉള്ളു ശ്രീകുമാരന്‍ തമ്പിയുടെ പോസ്‌റ്റെങ്കിലും അത് മൂര്‍ച്ചയേറിയ അസ്ത്രം പോലെ പലയിടത്തും ചെന്ന് തറയ്ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വന്ന ദിവസമാണ് അദ്ദേഹം ഈ എഫ്ബി പോസ്റ്റിട്ടത് എന്നതും ശ്രദ്ദേയമാണ്.






