കോടതിക്ക് പിന്നാലെ പാര്‍ട്ടിയും തള്ളി; രാഹുല്‍ ക്ലീന്‍ ബൗള്‍ഡ്; ഔട്ട് ഫ്രം കോണ്‍ഗ്രസ്; പുറത്താക്കല്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് തൊട്ടുപിറകെ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് പുറത്തുവന്നത്.
പിന്നീട് അടൂര്‍ പ്രകാശ് തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. എംഎല്‍എ സ്ഥാ്നം രാജി വെക്കുകയാണ് നല്ലതെന്നും കയ്യില്‍ വെച്ചാലും ഇനി രണ്ടോ മൂന്നോ മാസത്തേക്കല്ലേയുള്ളു എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.






