Breaking NewsCrimeKeralaLead NewsLocal
നെടുമ്പാശ്ശേരിയില്‍ ഭൂമി സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളിയുള്ള അമ്മയെ മകന്‍ മര്‍ദിച്ച് കൊന്നു; ശരീരമാകെ പാടുകള്‍, കൊലപാതകം നടത്തിയത് അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാന്‍

എറണാകുളം: സ്വത്ത് തട്ടിയെടുക്കാന്‍ നെടുമ്പാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകന്‍ കൊലപ്പെടുത്തി. മൂന്ന് മാസമായി തുടരുന്ന ക്രൂരമര്‍ദനത്തിന് പിന്നാലെയാണ് മരണം. 58 കാരി അനിത മരിച്ച സംഭവത്തില്‍ മകന്‍ ബിനു (38)വിനെ നെടുമ്പാശ്ശേരി പോലീ സ് അറസ്റ്റ് ചെയ്തു. അനിതയുടെ ശരീരത്തില്‍ ഉടനീളം മര്‍ദിച്ചതിന്റെ പാടുകളുണ്ട്.
അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമ നത്തിലാണ് പൊലീസ്. 20 വര്‍ഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാ യിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ മകന്റെ ഭാര്യയുടെ പങ്കിനെ ക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് രക്തം കട്ടപിടിച്ചാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.






