എട്ടിനകം രാഹുലിനെ പൊക്കിയിരിക്കണം; ഡിസംബര്‍ എട്ട് കേരളം ചര്‍ച്ചചെയ്യുന്ന കോടതിവിധിയുടെ ദിവസം; അതിനു മുന്‍പ് രാഹുലിന്റെ മിസിംഗ് കേസ് ക്ലോസ് ചെയ്യാന്‍ കേരള പോലീസ്

തിരുവനന്തപുരം: ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ എട്ടാം തിയതിക്കുള്ളില്‍ പൊക്കിയിരിക്കണമെന്ന് കേരള പോലീസിന് ആഭ്യന്തരവകുപ്പിന്റെ രഹസ്യകര്‍ശന നിര്‍ദ്ദേശം. എട്ടാം തിയതി കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കോടതി വിധി വരാനിരിക്കുകയാണ്. അതിനു മുന്‍പ് രാഹുലിനെ ഏതുവിധേനയും കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തരര വകുപ്പ് അനൗദ്യോഗികമായി പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ വിധി വരുന്നത് ഈ മാസം എട്ടിനാണ്. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന സുപ്രധാന വിധിപ്രസ്താവമാണത്.
രാഹുലിനെ അതിനു മുന്‍പ് പിടികൂടുകയെന്നത് പോലീസ് പ്രസ്റ്റീജ് ഇഷ്യു ആയി എടുത്തിട്ടുണ്ട്. നാളെ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം എന്തു തീരുമാനമെടുക്കുമെന്നതുകൂടി നോക്കിയായിരിക്കും മുന്നോട്ടുള്ള പോലീസിന്റ നീക്കം. ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുലിന് കീഴടങ്ങുകയേ മാര്‍ഗമുള്ളു. അതിനു മുന്‍പ് പിടികൂടാനാണ് പോലീസ് ശ്രമം. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കുകയാണെങ്കില്‍ രാഹുലിനെ പിടികൂടാതെ പോലീസിന് നാണം കെടേണ്ടി വരും.






