Breaking NewsKeralaLead NewsNEWSNewsthen Special

ഗുഡ്ബൈ സനൽ പോറ്റി; അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി അന്തരിച്ചു; വൃക്ക രോഗബാധിതനായി ചികിത്സയിലായിരുന്നു; അന്ത്യം ഇന്ന് പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിൽ 

കൊച്ചി: അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്ക രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സനൽ പോറ്റി ഇന്ന് പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

ഏറെക്കാലം ഏഷ്യാനെറ്റിലെ മോണിംഗ് ഷോയുടെ അവതാരകനായിരുന്നു. തുടർന്ന് ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. കളമശ്ശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: