Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഇ ഡി എന്നാൽ ഇലക്ഷൻ സമയത്തെ ഡ്രാമ എന്നാണോ നാരായണാ;   കിഫ്ബി സിഇഒ  പറഞ്ഞാലും മുഖ്യന്റെ വണ്ടി ഇപ്പോഴും റോംഗ്  സൈഡിലാണ് ; ബി കെയർഫുൾ 

തിരുവനന്തപുരം: ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയിൽ സിബിഐ എന്നതിന്റെ ഫുൾഫോം സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല എന്ന ജഗthi ശ്രീകുമാറിന്റെ വിക്രം എന്ന  കഥാപാത്രം പ്രതാപചന്ദ്രന്റെ നാരായണനോട് പറയുന്നുണ്ട്.

 ഇപ്പോൾ ഇ ഡി വരുന്നു എന്ന് കേട്ടാൽ ജഗതി ചോദിക്കും പോലെ സിപിഎമ്മുകാർ ചോദിക്കുന്നു – ഇ ഡി എന്നാൽ ഇലക്ഷൻ ഡ്രാമ  എന്നാണോ നാരായണാ…
 മുഖ്യമന്ത്രിക്കും മുൻ ധനകാര്യമന്ത്രിക്കും ഇ ഡി യുടെ നോട്ടീസ് കിട്ടിയപ്പോൾ സിപിഎമ്മിന് അതിൽ വലിയ ഞെട്ടലോ അമ്പരപ്പോ പരിഭ്രമമോ ഉണ്ടായില്ല.
 ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ പൃഥ്വിരാജ് ചോദിക്കും പോലെ എവിടെയായിരുന്നു ഇത്രയും കാലം എന്നാണ് ഓരോ സിപിഎമ്മുകാരനും മനസ്സിൽ ചോദിച്ചത്.
 എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇലക്ഷൻ കാലത്തെ ഏതു നീക്കവും ഇലക്ഷൻ ഡ്രാമ എന്ന പേരിൽ പുച്ഛിച്ചു തള്ളാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം.
 ഇലക്ഷൻ ഒരു വിളിപ്പാടകലെ എത്തിനിൽക്കുമ്പോൾ മുഖ്യമന്ത്രിയെ തന്നെ ടാർജറ്റ് ചെയ്ത് അങ്ങ് ഡൽഹിയിൽ നിന്ന് ഇണ്ടാസ് കൊണ്ടുവന്നാൽ പേടിച്ചു വിറച്ച് പനിപിടിക്കുന്നവരല്ല കേരളത്തിലെ സിപിഎമ്മുകാർ എന്ന് സഖാക്കൾ പറയുന്നു.
 മുഖ്യമന്ത്രി വിദേശത്താണെങ്കിലും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് വളരെ വിശദമായി തന്നെ  നോട്ടീസിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾക്ക് മറുപടി നൽകിയിരുന്നു.
 പിന്നാലെ കിഫ്ബി സിഇഒ തന്നെ വിശദീകരണവും പ്രതിരോധവുമായി രംഗത്തിറങ്ങി.
ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്ബി സിഇഒ കളത്തിലിറങ്ങിയതോടെ പ്രതിരോധത്തിന് ഔദ്യോഗിക ബലം ലഭിച്ചിട്ടുണ്ട്.
 എൻഫോയ്ഡ് ഡയറക്ടറേറ്റ് പറയുന്ന നോട്ടീസിലെ ആരോപണങ്ങൾ പോലെ
 ഫെമ ച‌ട്ടം ലംഘിച്ചിട്ടില്ലെന്ന് കിഫ്ബി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ഇഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും മസാല ബോണ്ട് വിനിയോ​ഗത്തിൽ ക്രമക്കേടില്ലെന്നും കിഫ്ബി പറയുന്നു. ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.
 നോട്ടീസ് കൊടുത്ത ഇ ഡിക്കുള്ള സൂപ്പർ മറുപടി തന്നെയാണ്  കിഫ്‌ബി സി ഇ ഒ നൽകിയിരിക്കുന്നത്.
 ഏതു പരിശോധനയ്ക്കും തയ്യാറാണെന്ന് നെഞ്ചുവിരിച്ച് സിഇഒ പറയുമ്പോൾ സിപിഎമ്മിനും ധൈര്യമേറുന്നു.
 ഇലക്ഷൻ കാലത്ത് ഡൽഹിയിൽ നിന്ന് ഇ ഡി യെക്കൊണ്ട് നോട്ടീസ്  ഇറക്കിച്ചത് തിരിച്ചടി ആകുമോ എന്ന ഭയം ബിജെപിക്ക് ഉണ്ട്.
ഇഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും കിഫ്ബി ആരോപിച്ചു. നോട്ടീസുകൾ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. നോട്ടീസുകൾ അയച്ചത് 2021ലെ നിയമസഭാ, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ആണ്. നോട്ടീസ് മാധ്യമങ്ങൾക്ക് ചോർത്തിയത് മനഃപൂർവമാണെന്നും കിഫ്ബി ആരോപിക്കുന്നു.
 മാധ്യമങ്ങൾക്ക്  ഇ ഡി റിപ്പോർട്ട്  ലഭിച്ചതിന് പിന്നിൽ ചോർത്തൽ ഉണ്ടായിട്ടുണ്ടോ എന്ന് ന്യായമായും സംശയം തോന്നാം.
 പല കേസിലും ഇ ഡി യുടെ അന്വേഷണത്തിന്റെ  റിപ്പോർട്ടിന്റെ ഒരു തുമ്പു പോലും പുറത്തു വരാതിരിക്കുമ്പോൾ ഇത്രയും പ്രധാനപ്പെട്ട കേസിലെ നയാ പൈസ കണക്ക് വരെ ഇ ഡിയുടെ കയ്യിൽ നിന്ന് പുറത്തു വന്നിരിക്കുന്നു, അവർ അത് വിശദീകരിക്കാൻ തയ്യാറാകുന്നു.
 സ്വാഭാവികമായും സംശയം തോന്നാം.
എന്തായാലും ശബരിമല സ്വർണ്ണക്കൊള്ള കേസിന് പിന്നാലെ ഇ ഡി നോട്ടീസിന്റെ പേരിൽ സിപിഎമ്മിനെ,  പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെയും  പ്രതിക്കൂട്ടിൽ ആക്കാനുള്ള ഇ ഡി നീക്കത്തെ തരി ഭയമില്ലാതെ ഇരട്ടച്ചങ്കോടെ നേരിടാൻ തന്നെയാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
 തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണം  അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇ ഡി നോട്ടീസിനെ പ്രചരണ ആയുധമാക്കാനാണ് കോൺഗ്രസും ബിജെപിയും നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: