ഇതാണ് കോണ്‍ഗ്രസ് വീക്ഷണം; കുറ്റാരോപിതന് കോണ്ഗ്രസുകാരന് ആണെങ്കില്‍ വീക്ഷണവും മാറും; രാഹുലിനെ പോലെയുള്ള യുവ നേതാക്കള്‍ വളര്‍ന്നു വരുന്നതില്‍ സിപിഎമ്മിന് ഭീതിയെന്ന് വീക്ഷണത്തിലെ മുഖപ്രസംഗം; രാഹുലിനെ താരതമ്യം ചെയ്്തത് ഉമ്മന്‍ചാണ്ടിയോട്


വീക്ഷണം മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം ;
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ
കഴുത്തോളം മാലിന്യത്തില്‍ മുങ്ങിനില്ക്കുന്ന സിപിഎം, കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ തെറിച്ച ചാണകത്തുള്ളി കണ്ട് മൂക്കുപൊത്തുന്നതുപോലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ സദാചാര പ്രസംഗം നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണ് എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങള്‍. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

1996 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സൂര്യനെല്ലി പീഡന കേസായിരുന്നു സിപിഎമ്മിന്റെ തുറുപ്പുചി ട്ട്. സിപിഎം കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ ഇരവേഷം കെട്ടിച്ച് നാടുനീളെ പ്രചാരണം നടത്തി മോശക്കാരിയായി ചിത്രീകരിക്കാന്‍ സിപിഎമ്മിന് യാതൊരു മനസാക്ഷിക്കുത്തും ഉണ്ടായില്ല. ഒരു കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യംവെച്ചുള്ള ഗൂഢാ ലോചനയില്‍ നിരപരാധിത്വം തെളിയിച്ചിട്ടും അദ്ദേ ഹത്തോട് കാണിച്ച കൊടുംപാതകത്തിന് മാപ്പുപ റയാന് സിപിഎം തയ്യാറായില്ല. 2006 ലെയും 2011 ലെയും ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുസ്ലിംലീഗിന്റെ ഉന്നതനായ നേതാവിനെ അപവാദത്തിന്റെ ചുഴിയിലേക്ക് തള്ളിവിട്ട് പൊതുസമൂഹത്തില്‍ തിരസ്കൃതനാക്കാന്‍ സിപിഎം ശ്രമിച്ചു. ഒരു അന്വേഷണ സമിതിയോ കോടതിയോ കുറ്റക്കാരനായി കാണാത്ത അദ്ദേഹത്തെ തെരുവിലിറ ങ്ങാന്‍പോലും സിപിഎം അനുവദിച്ചില്ല. അപ??വാദ പ്രചാരണത്തിന്റെ തീച്ചൂളയില്‍ അദ്ദേഹം വെന്തുരുകുമ്പോള്‍ ഈ കാട്ടാളന്മാര് അട്ടഹസി ക്കുകയായിരുന്നു. അപവാദ പ്രചാരണത്തിന് നേത്യത്വം നല്കിയ വി.എസ് അച്യുതാനന്ദന് പിന്നീട് മുഖ്യമന്ത്രിയായെങ്കിലും ലീഗ് നേതാ വിന്റെ പേരില്‍ ഒരു പെറ്റികേസിനുള്ള തെളിവു പോലും കണ്ടെത്താന്‍ സാധിച്ചില്ല.
ഇപ്പോഴും മാലിന്യം വമിക്കുന്ന വ്യാജകഥകള്‍ സിപിഎം അണികള്‍ ആവര്‍ത്തിക്കുന്നു. 2016 ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയെ കുറ്റാരോപിതനാക്കാനായിരുന്നു സിപി എമ്മും മറ്റ് ലോബികളും ഒരുവിഭാഗം മാധ്യമങ്ങളും നുണക്കഥയും അതിന്റെ തിരക്കഥയും ചമച്ച് അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടിയത്. ആറര പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാര മ്പര്യവും തുറന്ന പുസ്തകംപോലെ ജീവിത സുതാര്യതയുമുള്ള ഈ ജനപ്രിയ നേതാവിനെയായിരുന്നു എതിരാളികള്‍ വേട്ടക്കാരന്റെ വേഷമണിയിച്ചത്. ഇരയാകട്ടെ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ തടവനുഭവിക്കുമ്പോള്‍ കുഞ്ഞിന് ജന്മം നല്കിയ വിശ്വാസ്യതയില്ലാത്ത സ്ത്രീയായിരുന്നു. ആ ആരോപണത്തിന് പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു. രണ്ടുതവണ സിപിഎം അധികാരത്തില്‍ വന്നു. അദ്ദേഹത്തിനെതിരെ ഒരു തുണ്ടുകടലാസ് തെളിവുപോലും കണ്ടെത്താന്‍ അന്നത്തെ ഗൂഢാലോചനാ സംഘത്തിനും അതിന് ജന്മം കൊടുത്ത പിണറായി സര്‍ക്കാരിനോ സാധിച്ചില്ല.
ആ ഗൂഢാലോചനാ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫി നെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. മാത്രവുമല്ല രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയു മുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപി എമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറി യുമെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്.

നിയമ സഭ നടപടിക്രമങ്ങളില്‍ ഭരണപക്ഷത്തെ നിരായുധരും വിഷണ്ണരുമാക്കുന്ന ആയുധങ്ങളും അത് പ്രയോഗിക്കുന്നതിലും പ്രവീണ്യം തെളിയിച്ചവരു,മാണ് അരഡസനിലേറെ വരുന്ന കോണ്‍ഗ്രസിന്റെ ഈ കത്തുന്ന സൂര്യന്മാര്. സഭക്ക് പുറത്തും ചാനല്‍ ചര്‍ച്ചകളിലും വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയരായ ജ്ഞാനതൃഷ്ണയുള്ള ഒരുപറ്റം ചെറു പ്പക്കാര്‍ വേറെയുമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടു ക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപ ണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം. വിഷം തീണ്ടാതിരിക്കാന്‍ സര്‍പ്പത്തെ ചാടികടക്കാം. അല്ലെങ്കില്‍ പത്തിതകര്‍ത്ത് കൊല്ലുക. അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോവുക.






