Breaking NewsKeralaLead NewsLIFELife StyleMovieNEWSNewsthen Special

‘ഓപ്പറേഷന്‍ ചെയ്തു തൊണ്ട മുഴുവന്‍ മുറിച്ചു കളഞ്ഞു; വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല; കേരളത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് കീമോ മാത്രം മതിയെന്നാണ്; ബംഗളരുവില്‍ ശസ്ത്രക്രിയ നടത്തിയത് പലരുടെയും വാക്കു കേട്ട്’; ജിഷ്ണുവിന്റെ മരണത്തില്‍ അച്ഛന്‍ രാഘവന്‍

കൊച്ചി: നമ്മള്‍ എന്ന ഒറ്റ സിനിമ മതി നടന്‍ ജിഷ്ണുവിനെ എക്കാലത്തും ഓര്‍മിക്കാന്‍. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ അല്‍പം വില്ലത്തരമുള്ള വേഷത്തിലും ജിഷ്ണു രാഘവന്‍ എത്തി. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം 2002 ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായാന് ശ്രദ്ധേയനായത്. സിനിമ രംഗത്ത് സജീവമായി തുടരവേയാണ് അപ്രതീക്ഷിതമായി കാന്‍സര്‍ ബാധിച്ചത്. 2016ല്‍ കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങി.

ഇപ്പോള്‍ മകന്റെ ചികില്‍സയെ പറ്റി സംസാരിക്കുകയാണ് നടന്‍ രാഘവന്‍. ആരുടെയൊക്കെയോ വാക്കുകേട്ട് അവന്‍ ബെംഗളൂരുവില്‍നിന്ന് ഓപ്പറേഷന്‍ ചെയ്‌തെന്നും തങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും രാഘവന്‍ പറഞ്ഞു. കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെനിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും പക്ഷേ അത് കേട്ടില്ലെന്നും രാഘവന്‍ പറയുന്നു. ഒരു ഫോട്ടോ പോലും വച്ചിട്ടില്ലെന്നും തങ്ങള്‍ ജിഷ്ണുവിനെ ഓര്‍ക്കാറേയില്ലെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാഘവന്‍ പറഞ്ഞു.

Signature-ad

‘അത് അങ്ങനെയാണ് വരേണ്ടത്. ഞാന്‍ ഒരു കാര്യത്തെക്കുറിച്ച് ഓര്‍ത്തും വിഷമിക്കില്ല. കാരണം, നടക്കേണ്ടത് നടക്കും. അത് അത്രയേ ഉള്ളൂ. ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞത് ഒരു ഷോക്കായിരുന്നു. കാലമെല്ലാം മാറ്റുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. അവന്‍ തന്നെയാണ് കാരണം. അവന്‍ അതിന് നിന്നില്ല. ആരുടെയൊക്കെയോ വാക്കുകേട്ട് അവന്‍ ബെംഗളൂരുവില്‍നിന്ന് ഓപ്പറേഷന്‍ ചെയ്തു. ഓപ്പറേഷന്‍ ചെയ്തതാണ് പറ്റിയത്.

ഓപ്പറേറ്റ് ചെയ്ത് ഈ തൊണ്ട മുഴുവന്‍ മുഴുവന്‍ മുറിച്ചു കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിലൂടെ കൊടുക്കേണ്ട കാര്യം എന്തായിരുന്നു. അങ്ങിനെ ആണെങ്കില്‍ മരിച്ചാല്‍ പോരെ. എന്തിനാണ് ഇങ്ങനെയാരു ജീവിതം. ഓപ്പറേഷന് പോകരുതെന്ന് പറഞ്ഞ് ഞാനും അവന്റെ അമ്മയും നിര്‍ബന്ധിച്ചതാണ്. പക്ഷേ, അവനും ഭാര്യയും പോയി ഓപ്പറേഷന്‍ ചെയ്തു. അത് അവരുടെ ഇഷ്ടം. പക്ഷേ, അതോടെ കാര്യം കഴിഞ്ഞു. ഞങ്ങള്‍ അനുഭവിച്ചു.

കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ലേക്ഷോറിലെ ഡോക്ടര്‍മാരും ഇക്കാര്യംതന്നെ പറഞ്ഞു. പക്ഷേ, അത് കേട്ടില്ല. എല്ലാം കളഞ്ഞു കഴിഞ്ഞാല്‍ പിന്നെ അത് നമുക്ക് ഉണ്ടാക്കാന്‍ പറ്റില്ല. അവനെ ഓര്‍ക്കത്തക്ക രീതിയില്‍ ഞങ്ങള്‍ വീട്ടില്‍ ഒന്നും വെച്ചിട്ടില്ല. ഒരു ഫോട്ടോ പോലും വെച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും. ഞങ്ങള്‍ അവനെ ഓര്‍ക്കാറേ ഇല്ല. പക്ഷേ, നിങ്ങള്‍ ഇപ്പോള്‍ ഓര്‍മിപ്പിച്ചപ്പോഴും എനിക്ക് ദുഃഖമൊന്നുമില്ല,’ രാഘവന്‍ പറ?ഞ്ഞു.

actor-raghavan-opens-up-about-son-jishnus-cancer-treatment26

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: