Breaking NewsLead NewsLife StyleNewsthen SpecialWorld

മരിച്ചുപോയെന്ന് വിശ്വസിക്കപ്പെട്ട് 65 കാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഒരുങ്ങി ; ബന്ധുക്കള്‍ ചിതയില്‍ വെയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ശവപ്പെട്ടിക്കുള്ളില്‍ മുട്ടി വിളി…തായ് യുവതി ഉണര്‍ന്നു…!

മരിച്ചെന്ന് കരുതി പെട്ടിയിലാക്കി ബന്ധുക്കള്‍ ചിതയില്‍ വെയ്ക്കാനൊരുങ്ങുമ്പോള്‍ ശവപ്പെട്ടിയില്‍ മുട്ടിവിളിച്ച് തായ് സ്ത്രീ ജീവിതത്തിലേക്ക് തിരിച്ചെത്തി. തായ്ലന്‍ഡിലെ നോണ്‍തബുരിയിലുള്ള വാട്ട് റാറ്റ് പ്രാകോങ് താം എന്ന ബുദ്ധ ക്ഷേത്രത്തിലെ ജീവനക്കാരാണ് ഞെട്ടിപ്പോയ സംഭവത്തിന്റെ സാക്ഷികള്‍. പേര് വെളിപ്പെടുത്താത്ത 65 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് ഈ സംഭവം.

തങ്ങള്‍ മരിച്ചെന്ന് കരുതിയ ഒരു സ്ത്രീ ശവപ്പെട്ടിക്കുള്ളില്‍ ചലിക്കാന്‍ തുടങ്ങിയപ്പോള്‍ ഭയന്നുപോയതായി ഇവര്‍ പറഞ്ഞു. ക്ഷേത്രത്തിലെ ജീവനക്കാര്‍ പതിവ് ദഹനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിലെ വീഡിയോയില്‍ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശവപ്പെട്ടിക്കുള്ളില്‍ നിന്ന് ഒരു നേര്‍ത്ത മുട്ടല്‍ ശബ്ദം കേട്ടതാണ് ആദ്യത്തെ സൂചനയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആദ്യം താന്‍ അത് വെറുതെ തോന്നിയതാണെന്ന് അദ്ദേഹം കരുതി. പക്ഷേ, വീണ്ടും ആ ശബ്ദം കേട്ടു. ഉറപ്പുവരു ത്താനായി ശവപ്പെട്ടി തുറക്കാന്‍ അദ്ദേഹം കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. എല്ലാവരും പരിഭ്രമിച്ചു. ശവപ്പെട്ടി തുറന്നപ്പോള്‍ കണ്ണ് ചെറുതായി തുറക്കുന്നതും ശവപ്പെട്ടിയുടെ വശങ്ങളില്‍ മുട്ടുന്നതും ഞാന്‍ കണ്ടു. ശവപ്പെട്ടിയുടെ മൂടി ഉയര്‍ത്തിയ നിമിഷം തന്നെ, കുടുങ്ങിപ്പോയ അവര്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായി.

Signature-ad

സ്ത്രീ രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നു. അടുത്തിടെ അവരുടെ നില വഷളാവുകയും പ്രതികരിക്കാതാവുകയും ചെയ്തു. അവര്‍ക്ക് രണ്ട് ദിവസമായി ശ്വാസമില്ലെന്ന് തോന്നിയ പ്പോള്‍, കുടുംബം മരണം സംഭവിച്ചെന്ന് അനുമാനിച്ചു. അവര്‍ക്ക് അവയവദാനം ചെയ്യണ മെന്ന് ആഗ്രഹമുണ്ടായിരുന്നതിനാല്‍ മൃതദേഹം ബാങ്കോക്കിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആശു പത്രി അത് സ്വീകരിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന്, സൗജന്യമായി ശവസംസ്‌കാരം നടത്തുന്ന ക്ഷേത്രത്തെ സഹോദരന്‍ സമീപിച്ചു. അപ്പോഴും, ശരിയായ രേഖകള്‍ ആവശ്യമാണെന്ന് അറിയിച്ചു.

ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൈററ്റ് വിശദീകരി ക്കുന്നതിനിടയിലാണ് എല്ലാം മാറ്റിമറിച്ചുകൊണ്ട് ശവപ്പെട്ടിക്കുള്ളില്‍ നിന്ന് മുട്ടല്‍ ശബ്ദം കേട്ടത്. ക്ഷേത്രം ജീവനക്കാര്‍ ഉടന്‍ തന്നെ സ്ത്രീയെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തി ച്ചു. അവരുടെ ചികിത്സാ ചിലവുകള്‍ ക്ഷേത്രം വഹിക്കുമെന്ന് മഠാധിപതി പിന്നീട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: