Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen SpecialpoliticsPravasiWorld

നടന്‍ ജയറാം, കടകംപള്ളി….ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ ലിസ്റ്റില്‍ പ്രമുഖരേറെ; പോറ്റിയുമായി അടുപ്പമുള്ള സകലരുടേയും മൊഴിയെടുക്കും ; അന്വേഷണം ഉന്നതരിലേക്ക് ; സിപിഎമ്മിന് ആശങ്ക ; ഈ മണ്ഡലകാലത്തു തന്നെ ഒരു തീരുമാനമാകും

 

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി ) മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും വേണ്ടി തയ്യാറാക്കിയവരുടെ പട്ടികയില്‍ പ്രമുഖരേറെ. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, നടന്‍ ജയറാം തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്നാണ് സൂചന. പോറ്റിയുമായി അടുപ്പമുള്ള സകലരുടേയും മൊഴിയെടുക്കാനാണ് നീക്കം. ദേവസ്വം ബോര്‍ഡിലെ താഴേത്തട്ടുവരെ അന്വേഷണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഏതറ്റം വരെ സ്വര്‍ണക്കൊള്ളയുടെ വേരുകള്‍ എത്തിയെന്ന കാര്യം കണ്ടെത്താനാണിത്. പത്മകുമാറിന്റെ അറസ്‌റ്റോടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഈ മണ്ഡലകാലത്തു തന്നെ സുപ്രധാന നടപടികളുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെയും പത്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നതോടെയും സിപിഎം ആശങ്കയിലായിട്ടുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് തിരിച്ചടിക്കുമോ എന്ന ഭീതി സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കും നേതൃത്വത്തിനുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണവും ഒരുക്കങ്ങളും കേസന്വേഷണവും ഒരുമിച്ച് പോകുമ്പോള്‍ അന്വേഷണത്തില്‍ ഓരോ ദിവസവും പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ടിരിക്കുകയാണ്.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. ദേവസ്വം ബോര്‍ഡിലെ മുന്‍ ജീവനക്കാരെ ചോദ്യം ചെയ്യും. പല ഉദ്യോഗസ്ഥരെയും പത്മകുമാര്‍ സ്വാധീനിച്ചെന്ന് എന്‍.വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പല വിഭാഗങ്ങളിലേക്കും അന്വേഷണമെത്തുമെന്നുറപ്പായിട്ടുണ്ട്.

Signature-ad

ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുമാണ് തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങുത്. കഴിഞ്ഞദിവസം ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ദേവസ്വം ബോര്‍ഡ് മായി ബന്ധപ്പെട്ട രേഖകള്‍ എസ്‌ഐടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായത് അര്‍ദ്ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ഉച്ചയ്ക്ക് 12.15ന് തുടങ്ങിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. നിര്‍ണായക രേഖകള്‍ കിട്ടിയെന്നാണ് സൂചന.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി പത്മകുമാര്‍ നടത്തിയ ഇടപെടലില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ദേവസ്വം ബോര്‍ഡിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്യും. പല ഓഫീസുകളിലും ഉദ്യോഗസ്ഥരെ പത്മകുമാര്‍ സ്വാധീനിച്ചു എന്നാണ് എന്‍.വാസുവിന്റെയും മൊഴി. കട്ടിള പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണികൃഷ്ണന്‍ പോറ്റി വിവിധ സ്ഥലങ്ങളില്‍ പൂജ നടത്തിയെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്‌ഐടി ചോദ്യം ചെയ്‌തേക്കും. കട്ടിളപ്പാളികള്‍ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. പോറ്റിക്ക് പാളികള്‍ കൈമാറാന്‍ പത്മകുമാര്‍ ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളികളെന്ന എഴുതിച്ചേര്‍ത്തെന്നാണ് എസ്‌ഐടിയുടെ നിര്‍ണ്ണായക കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: