Breaking NewsKeralaLead NewsNEWS

നേതാക്കൾക്ക് സീറ്റിന്റെ പേരിൽ തല്ലുകൂടാം, പക്ഷെ പുറംലോകം അറിയരുത്!! കാസർഗോഡ് ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പകർത്തിയ നേതാവിന് സസ്‌പെൻഷൻ

കാസർഗോഡ്: സീറ്റ് വിഭജനത്തിന്റെ പേരിൽ കാസർഗോഡ് ജില്ലാ കോൺഗ്രസ് ഓഫീസിൽ നേതാക്കൾ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കോൺഗ്രസ്‌ നേതാവിന് സസ്പെൻഷൻ. കാസർഗോഡ് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി സഫ് വാൻ കുന്നിലിനെയാണ് സസ്‌പെൻഡ് ചെയ്തത്. സീറ്റ് വിഭജന തർക്കത്തെത്തുടർന്നാണ് കാസർകോട് ഡിസിസി ഓഫിസിൽ നേതാക്കൾ തമ്പിൽ കൂട്ടയടി നടന്നത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളിൽ വെച്ച് ഏറ്റുമുട്ടിയത്.

പിന്നീട് ഏറ്റുമുട്ടൽ ദൃശ്യങ്ങൾ പുറത്തുവരികയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടർന്ന് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ്‌ എം ലിജു പറഞ്ഞിരുന്നു. ലിജുവിൻ്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് ഹാളിന് പുറത്ത് നേതാക്കൾ ഏറ്റുമുട്ടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. എന്നാൽ ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണെന്നായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: