Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics
ഡ്യൂട്ടിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു ; എസ്.ഐ.ആര്‍ ഡ്യൂട്ടി കാരണം ടെന്‍ഷനെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ എസ്‌ഐആര്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കല്ലറ ശിവകൃപയില്‍ ആര്‍. അനില്‍ (50) ആണ് കുഴഞ്ഞു വീണത്.
വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎല്‍ഒ ആണ്. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ബിഎല്‍ഒ ജോലിയുടെ ഭാഗമായി അനില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നെന്ന് കുടുംബം പറഞ്ഞു.






