Breaking NewsIndiaKeralaLead NewsLocalNEWSNewsthen SpecialPravasiReligionWorld
കേന്ദ്രസേന ഉടനെയെത്തും ; ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി ; വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണം

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍.വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ ഭക്തര്‍ വരണമെന്നും ഡിജിപി നിര്‍ദേശിച്ചു. സ്‌പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്.
നവംബര്‍ 17 ന് ഒരു ലക്ഷത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ വന്നുവെന്നും ഡിജിപി പറഞ്ഞു.
പെട്ടെന്ന് ജനത്തിരക്ക് വന്നതാണ് പ്രശ്നമായത്. 5000 ബസ് വന്നതായും വന്നവര്‍ക്ക് ദര്‍ശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. സാധാരണ ആദ്യ ദിവസങ്ങളില്‍ ഇത്രയും തിരക്ക്‌വരാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട, കോട്ടയം ജില്ല ഇടത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.






