Breaking NewsCrimeIndiaLead NewsNEWSNewsthen Specialpolitics

ബംഗളുരു വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ വടിവാള്‍ ആക്രമണം; യാത്രക്കാര്‍ നോക്കിനില്‍ക്കേ ചാടിവീണ് യുവാവ്; കീഴ്‌പ്പെടുത്തിയത് സാഹസികമായി

ബെംഗളൂരു വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ വടിവാള്‍ ആക്രമണം. ടാക്സി ഡ്രൈവര്‍ തമ്മിലുള്ള പോരിനൊടുവില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ വടിവാളുമായി യുവാവ് ചാടിവീണത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലില്‍ അക്രമിയെ കീഴ്പെടുത്തുകയായിരുന്നു.

ടെര്‍മിനല്‍ ഒന്നില്‍ നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. നീളമുള്ള വടിവാളുമായി ഒരാള്‍ ഓടിവരുന്നു. ജീവഭയത്താല്‍ യാത്രക്കാര്‍ക്കിടയിലൂടെ ഓടിരക്ഷപെടുന്നു. അതീവ സുരക്ഷാ മേഖലയില്‍ വടിവാളുമായി ആക്രമിയെത്തിയതു ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ്. അക്രമിയെ കണ്ടയുടന്‍ സമീപത്തുണ്ടായിരുന്ന സി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അക്രമിയെ കീഴ്പെടുത്തുകയായിരുന്നു.

Signature-ad

വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുള്ള വൈര്യമാണു ആക്രണത്തിലെത്തിയത്. ടാക്സി ഡ്രൈവറായ സൊഹാലി അഹമ്മദാണ് അക്രമി. ടാക്സി ഡ്രൈവര്‍മാരായ ജഗദീഷ്,രേണുകുമാര്‍, ഗംഗാധര്‍ അഗഡി എന്നിവരും സൊഹാലിയും തമ്മില്‍ നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചായിട്ടായിരുന്നു ആക്രണം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ കീഴ്പെടുത്തിയ പ്രതിയെ പിന്നീട് വിമാനത്താവള പൊലീസിനു കൈമാറി.

Back to top button
error: