ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കിംഗ് ജോങ് ഉന്‍; റീ എഡിറ്റിംഗിനു ശേഷം സംപ്രേഷണം ചെയ്യും; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഉത്തര കൊറിയക്കാര്‍ക്ക് ലൈവ് കാണാനാകില്ല

സോള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ വ്യത്യസ്ഥമായാണ് ഉത്തരകൊറിയക്കാര്‍ ടിവിയില്‍ കാണുന്നത്. കർശന നിബന്ധനകളോടെയാണ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഉത്തരകൊറിയക്കാര്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ കാണുന്നതിന് വിചിത്രമായ നിയന്ത്രണങ്ങളാണ് കി ജോങ് ഉന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യില്ല. സംപ്രേഷണത്തിന് മുൻപ് റീ- എഡിറ്റ് ചെയ്യും. 90 മിനിറ്റ് ദൈർഘ്യമുള്ള ഓരോ കളിയും 60 മിനിറ്റായി ചുരുക്കും. സ്റ്റേഡിയത്തിൽ കാണുന്ന എല്ലാ ഇംഗ്ലീഷ് എഴുത്തുകളും ഉത്തര കൊറിയൻ ഗ്രാഫിക്സ് ഉപയോഗിച്ച് മറയ്ക്കും. ദക്ഷിണ കൊറിയൻ താരങ്ങൾ ഉൾപ്പെടുന്ന ദൃശ്യങ്ങൾ ഒഴിവാക്കും.
ബ്രെന്റ്ഫോഡിന്റെ കിം ജി-സൂ, വോൾവ്സിന്റെ ഹ്വാങ് ഹീ-ചാൻ എന്നിവരുൾപ്പെടുന്ന ദൃശ്യങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്യും. എൽജിബിടിക്യു പ്ലസ് ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന രംഗങ്ങൾ എഡിറ്റ് ചെയ്ത് ഒഴിവാക്കും. ഫുട്ബോളാണ് നോര്‍ത്ത് കൊറിയയിലെ ജനപ്രീയ വിനോദം. അണ്ടര്‍ 17 വനിതാ ലോകചാംപ്യന്‍മാരാണ് നോര്‍ത്ത് കൊറിയന്‍ ടീം.






