Breaking NewsCrimeIndiaLead NewsNEWSNewsthen SpecialpoliticsWorld

‘ഡോ. ഷഹീന്‍ ഒരിക്കലും മതജീവിതം നയിച്ചിരുന്നില്ല, പിരിഞ്ഞത് ഓസ്‌ട്രേലിയയില്‍ താമസിക്കണമെന്ന നിര്‍ബന്ധത്തില്‍’; വെളിപ്പെടുത്തലുമായി ഡല്‍ഹി സ്‌ഫോടന കേസില്‍ അറസ്റ്റിലായ സ്ത്രീയുടെ മുന്‍ ഭര്‍ത്താവ്; ജെയ്‌ഷെ മുഹമ്മദില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഞെട്ടിച്ചു

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിനു പിന്നാലെ അറസ്റ്റിലായ ഡോ. ഷഹീന്‍ സയീദുമായി ബന്ധമില്ലെന്നു മുന്‍ ഭര്‍ത്താവ് ഡോ. ഹയാത് സഫര്‍. തങ്ങള്‍ 2012ല്‍ ബന്ധം പിരിഞ്ഞതാണെന്നും അതുവരെ അവര്‍ക്കു ലിബറല്‍ കാഴ്ചപ്പാടുകളാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലക്‌നൗവിലെ ദാലിഗഞ്ചില്‍നിന്നുള്ള ഷഹീന്‍, ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്‌മെന്റ് വിംഗിന്റെ നേതാവാണ്. ജെയ്‌ഷെയുടെ വനിതാ സംഘടനയായ ജമാത്ത് ഉള്‍ മൊമിനാത്തിന്റെ നേതാവുമാണ്.

Signature-ad

എന്നാല്‍, തനിക്ക് അവരുമായി ബന്ധമില്ലെന്നും 2012ല്‍ ബന്ധം പിരിഞ്ഞതാണെന്നും ഡോ. ഹയാത്ത് പറഞ്ഞു. ഞങ്ങള്‍ക്കു രണ്ടു കുട്ടികളുണ്ടായി. ഇരുവരും തനിക്കൊപ്പമുണ്ട്. ഞങ്ങളുടേത് നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇതിനുമുമ്പ് മതജീവിതം നയിച്ചിരുന്നില്ല. ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ ജീവിക്കണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. അതിനുശേഷമാണ് ഞങ്ങള്‍ ബന്ധം പിരിഞ്ഞതെന്നും ഡോ. ഹയാത്ത് പറഞ്ഞു.

‘എനിക്കും ഷഹീനും തമ്മില്‍ ഓസ്‌ട്രേലിയയില്‍ പോകുന്നതിനെ ചൊല്ലി അഭിപ്രായവ്യത്യാസമുണ്ടായി. എന്റെ മക്കളും അവരോടു സംസാരിക്കാറില്ല. ഷഹീന്‍ പള്‍മണോളജിയില്‍ പ്രഫസറാണ്. 2006ല്‍ ആണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്’- ഡോ. ഹയാത്ത് പറയുന്നു.

2900 കിലോ സ്‌ഫോടക വസ്തുവുമായി പിടിയിലായ ഡോ. മുസമ്മിലുമായി ബന്ധമുള്ള അല്‍-ഫലാ യൂണിവേഴ്‌സിറ്റിയുമായും ഇവര്‍ സഹകരിച്ചിരുന്നു. ഫരീദാബാദിലെ രണ്ട് വാടക കെട്ടിടത്തില്‍നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

ഡല്‍ഹിയില്‍ സ്‌ഫോടനമുണ്ടായതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. പോലീസിന്റെ കണക്കനുസരിച്ച് 52 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍, വിദ്യാര്‍ഥികള്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവരെയും ചോദ്യം ചെയ്തു.

ഷഹീന്‍ ഇത്തരം പ്രവൃത്തികളില്‍ പങ്കാളിയായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് ഇന്നലെ പിതാവും വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കു മൂന്നു സഹോദരങ്ങളുണ്ട്. ഏറ്റവും മുതിര്‍ന്ന മകന്‍ തനിക്കൊപ്പമാണെന്നു പിതാവ് സയീദ് മുഹമ്മദ് അന്‍സാരി പറഞ്ഞു. രണ്ടാമത്തെയാളാണ് ഷഹീന്‍. ഇവര്‍ അലഹബാദിലാണ് മെഡിസിന്‍ പഠിച്ചത്. ഏറ്റവും ഇളയമകന്‍ പര്‍വേസ് അന്‍സാരിയുടെ വീട് ഇന്നലെ റെയ്ഡ് ചെയ്തു. എന്നാല്‍, ഇവര്‍ വളരെക്കാലംമുമ്പേ നഗരത്തില്‍നിന്ന് മാറിയാണ് താമസം.

‘ഒരു മാസം മുമ്പാണ് ഷഹീനുമായി സംസാരിച്ചത്. ഡോ. ഹയാത്തുമായി എല്ലാ ആഴ്ചയും സംസാരിക്കാറുണ്ട്. എന്നാല്‍, ഒന്നരവര്‍ഷമായി ഷഹീനെ കണ്ടിട്ടില്ല. അറസ്റ്റിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നും’ പിതാവ് പറഞ്ഞു.

കാമ്പസിലും ഷഹീന്റെ പ്രവൃത്തികള്‍ പലപ്പോഴും അപരിചത്വമുണ്ടാക്കിയിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇവരെക്കാണാന്‍ നിരവധിപ്പേര്‍ എത്തിയിരുന്നു. ആരെയും അറിയിക്കാതെ കാമ്പസില്‍നിന്ന് പോകുമായിരുന്നു. പലപ്പോഴും ഇവര്‍ക്കായി വിദ്യാര്‍ഥികള്‍ക്കു കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. മാനേജ്‌മെന്റിന് ഇവരെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.

 

Lucknow-based doctor Shaheen Saeed, who was arrested in connection with a massive explosives haul in Faridabad hours before the bomb blast near Red Fort, held liberal views and wasn’t particularly religious, her former husband Dr Hayat Zafar has said. Shaheen also wanted the family, which includes two children, to settle in Australia or Europe before the couple separated in 2012, he added.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: