
തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് പോകേണ്ട തിയതികളറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് 12 ന് വാര്‍ത്താ സമ്മേളനം നടത്തിയാണ് വോട്ടെടുപ്പിന്റെ തിയതികള്‍ പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്.
എത്ര ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒറ്റ ദിവസം തന്നെ കേരളത്തില്‍ പോളിംഗ് നടത്തുമെന്നും സൂചനകളുണ്ട്.
സംസ്ഥാനത്ത് നിലവില്‍ ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളില്‍ ആകെയുള്ളത് 87 നഗരസഭകളാണ്. അതില്‍ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളില്‍ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.
എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്.






