വ്യത്യസ്ത വേഷത്തില്‍ വരുന്നത് എങ്ങനെ മതപരമാകും ? ഹാല് സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയെന്ന് ഹൈക്കോടതി; സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്ന് സെന്‍സര്‍ ബോര്‍ഡ്

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ക്കെതിരെ ഹാല് സിനിമ അണിയറ പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയില്‍ വിധി അടുത്ത വെള്ളിയാഴ്ച്ച. സിനിമയുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങളാണ് ഹൈക്കോടതി സെന്‍സര്‍ബോര്‍ഡിനോട് ചോദിച്ചത്.
ഹാല് സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയാണെന്ന് ചോദിച്ച ഹൈക്കോടതി ആശങ്ക യുടെ അടിസ്ഥാനത്തില്‍ എങ്ങനെ സിനിമയിലെ രംഗങ്ങള്‍ ഒഴിവാക്കാനാകുമെന്നും സെന്‍ സര് ബോര്‍ഡിനോട് ചോദിച്ചു. വ്യത്യസ്ത വേഷത്തില്‍ വരുന്നത് എങ്ങനെ മതപരമാകു മെന്നും ആശങ്കപ്പെടുത്തുന്നുവെന്ന കാരണം സെന്‍സറിങിന് അടിസ്ഥാനമാണോയെന്നും മതസ്ഥാ പനത്തിന്റെ പേര് പ്രദര്‍ശിപ്പിക്കുന്നതിന് എന്താണ് തടസമെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചു.
ഹാല് സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ഹൈക്കോട തിയിലെ വാദം. ചിത്രം ലവ് ജിഹാദിനെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്നും താണെന്നും സെ ന് സര് ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. ഹാല് സിനിമ ലക്ഷ്മണ രേഖ ലംഘിച്ചു വെ ന്നും സിനിമയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാധ്യതയുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് വാദിച്ചു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന എല്ലാവരും വിശദമായ വാദം നടത്തി.
ധ്വജപ്രണാമം, സംഘം കാവല്‍ ഉണ്ട്, തുടങ്ങിയ പരാമര്‍ശങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്ക ണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സിനിമ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതെന്ന് കത്തോലിക കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.






