Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics
വോട്ടു കൊള്ളക്കെതിരെ ഇന്ത്യയിൽ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ കോൺഗ്രസ് ; ഹരിയാനയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഹുൽ ഗാന്ധിക്ക് ഇന്ന് മറുപടി നൽകിയേക്കും

ന്യൂഡൽഹി : വ്യാജ വോട്ടുകൾ ചേർത്തും വോട്ട് പട്ടികയിൽ നിന്ന് പേരുകൾ വെട്ടി നീക്കിയും രാജ്യത്ത് നടക്കുന്ന വോട്ട് കൊള്ളക്കെതിരെ ഹിന്ദി ഒട്ടാകെ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്.
കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ള കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ളയെ കുറിച്ച് രാഹുൽഗാന്ധി തെളിവുകൾ സഹിതം വാർത്താ സമ്മേളനം നടത്തിയിരുന്നു.
രാഹുലിന്റെ വെളിപ്പെടുത്തലുകളോടും ആരോപണങ്ങളോടും ഹരിയാനയിലെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് മറുപടി നൽകും.
ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഹുലിന് വിശദമായ മറുപടി നൽകുമെന്ന് ഇന്നലെതന്നെ അറിയിച്ചിരുന്നു. വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും, വ്യാജ വോട്ടർമാരുണ്ടെങ്കിൽ അത് കേവലം ഒരു പാർട്ടിക്ക് മാത്രമല്ല ഗുണമാവുക എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. അതേസമയം വോട്ട് കൊള്ള ആരോപണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. ഹരിയാനയിൽ ഇന്ന് പ്രതിഷേധ പരിപാടികൾ തുടങ്ങുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ നടതിതയ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.






