
തൃശൂർ: 50ലധികം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂർ മണലാവിൽ നിന്ന് തട്ടിയെടുത്ത സ്കൂട്ടറിൽ ആണോ രക്ഷപ്പെട്ടതെന്ന് പോലീസിന് സംശയം. മണലാറുകാവിൽ നിന്ന് കടും നീല നിറത്തിലുള്ള ആക്ടീവ സ്കൂട്ടർ മോഷണം പോയതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത് സ്കൂട്ടറിൽ ആകാം എന്ന് പോലീസ് അനുമാനിക്കുന്നത്. ബൈക്കോ സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെടുന്ന രീതി ഇയാൾക്കുള്ളതിനാൽ ഇതേക്കുറിച്ച് പോലീസ് കഴിഞ്ഞദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്കൂട്ടറിലോ ബൈക്കിലോ താക്കോൽ വെച്ച് പോകരുതെന്ന് പ്രത്യേക ജാഗ്രത നിർദേശവും കൊടുത്തിരുന്നു.
ആലത്തൂരിലെ സിസിടിവി ദൃശ്യം ബാലമുരുകനെ തൃശൂരിലേക്ക് കൊണ്ടുവരുമ്പോൾ ഉള്ളതാണ് എന്നും പറയപ്പെടുന്നു.





