വേടന് പുരസ്‌കാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി ദീദി ദാമോദരന്‍ ; വേടന് നല്‍കിയ പുരസ്‌കാരം അന്യായമെന്ന് ദീദി : സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചു ; ജൂറി പെണ്‍കേരളത്തോട് മാപ്പു പറയണമെന്നും ദീദി ദാമോദരന്‍

തിരുവനന്തപുരം: വിവാദങ്ങള്‍ വിട്ടൊഴിയാതെ സംസ്ഥാന ചലചിത്ര പുരസ്‌കാര പ്രഖ്യാപനം. കുട്ടികളെ പാടെ തഴഞ്ഞെന്ന പരാതിക്ക് പിന്നാലെ വേടന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ സ്ത്രീകള്‍ രംഗത്ത്.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍ പരസ്യമായി രംഗത്തെത്തി. വേടന് നല്‍കിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു. കോടതി കയറിയാല്‍ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണമെന്നും ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു.
മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയില്‍ വേടന്‍ എഴുതിയ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേടനെ അര്‍ഹനാക്കിയത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്‌കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.






