Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനും മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായിരുന്ന ഡിക് ചെനി അന്തരിച്ചു; അമേരിക്ക കണ്ട ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ്; ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍

വാഷിങ്ടണ്‍: ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനും മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായിരുന്ന ഡിക് ചെനി (84) അന്തരിച്ചു. യുഎസിന്റെ 46ാമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാര്‍ഡ് ബ്രൂസ് ചിനി എന്ന ഡിക് ചിനി. ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന 2001- 2009 കാലത്താണ് ഡിക് ചെനി വൈസ് പ്രസിഡന്റ് പദവിയിലിരുന്നത്. യുഎസിന്റെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ് എന്നായിരുന്നു ഡിക് ചെനി വിലയിരുത്തപ്പെട്ടത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

2003ലെ ഇറാഖ് അധിനിവേശത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ചെനി. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപണമുയര്‍ത്തിയ പ്രധാനികളില്‍ ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ അത്തരത്തിലുള്ള ഒരായുധം പോലും ഇറാഖില്‍ നിന്ന് കണ്ടെടുക്കാനാകാത്തത് ചെനിയുടെ വാദം പൊളിച്ചു.

Signature-ad

ചെനിയും പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്ഫെല്‍ഡുമാണ് 2003 മാര്‍ച്ചില്‍ ഇറാഖ് അധിനിവേശത്തിന് പ്രേരിപ്പിച്ച പ്രധാന വ്യക്തികള്‍. 2001 സെപ്റ്റംബര്‍ 11ന് അല്‍ ക്വയ്ദ അമേരിക്കയില്‍ നടത്തിയ ആക്രമണത്തിന് ഇറാഖുമായി ബന്ധമുണ്ട് എന്നായിരുന്നു അന്ന് ചെനിയുടെ വാദം. എന്നാല്‍ സെപ്റ്റംബര്‍ 11 ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമീഷന്‍ ഈ വാദം തള്ളിക്കളഞ്ഞു. എന്നാലും ഇറാഖ് അധിനിവേശം ശരിയായ തീരുമാനമായിരുന്നുവെന്ന് എക്കാലവും ചെനി ഉറപ്പിച്ചു പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെ കാലം ജോര്‍ജ് ബുഷിന്റെ കീഴില്‍ പ്രതിരോധ സെക്രട്ടറിയായിരുന്നു ചെനി. ഗള്‍ഫ് യുദ്ധത്തില്‍ കുവൈത്തില്‍ നിന്ന് ഇറാഖ് സൈന്യത്തെ പുറത്താക്കാനുള്ള യുഎസ് സൈനിക നടപടിക്ക് നിര്‍ദേശം നല്‍കിയതും ചെനിയാണ്. ചെനിയുടെ മകള്‍ ലിസ് ചെനിയും റിപ്പബ്ലിക്കന്‍ നിയമസഭാംഗമായിരുന്നു.

റിപ്പബിക്കന്‍ അംഗമാണെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ എതിര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ചെനി നടത്തിയിരുന്നു. 2024ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് വോട്ട് ചെയ്യുമെന്നും ഡിക് ചെനി പ്രഖ്യാപിച്ചിരുന്നു. യുഎസിന്റെ 248 വര്‍ഷ ചരിത്രത്തില്‍ ട്രംപിനേക്കാള്‍ ഭീഷണിയായ ഒരു വ്യക്തിയെ രാജ്യം കണ്ടിട്ടില്ലെന്നായിരുന്നു ചെനി പറഞ്ഞത്.

Dick Cheney, a driving force behind the U.S. invasion of Iraq in 2003, was considered by presidential historians as one of the most powerful vice presidents in U.S. history. He died at age 84 on Monday from complications of pneumonia and cardiac and vascular disease, his family said in a statement on Tuesday.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: