
കോട്ടയം: ഹൈവേ പോലീസിന്റെ വാഹനം കോട്ടയത്ത് അപകടത്തില്‍ പെട്ടു. കോട്ടയം പാലാ മുണ്ടാങ്കല്‍ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.
ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എസ്.ഐനൗഷാദ്, സിവില്‍ പോലീസുകാരായ സെബിന്‍, എബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സെബിന്റെ കാലിനും മുഖത്തും പരിക്കേറ്റു. മറ്റ് രണ്ടുപേരുടെയും പരിക്കുകള്‍ ഗുരുതരമല്ല. മൂന്നു പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലെത്തിച്ചത്.






