മൂന്നാംദിവസം പ്രതീക്ഷിച്ച ബാറ്റിംഗ് മികവ് ഉണ്ടാക്കാന്‍ കഴിയാതെ പോയി ; ആദ്യ ഇന്നിങ്‌സില്‍ 238 റണ്‍സിന് ഓള്‍ഔട്ടായി ; കര്‍ണാടകയുടെ കൂറ്റന്‍ റണ്‍മലയ്ക്ക് മുന്നില്‍ കേരളം ഫോളോ ഓണ്‍ചെയ്തു

ബംഗലുരു: രഞ്ജി ട്രോഫിയില്‍ പ്രതീക്ഷയ്‌ക്കൊപ്പം ബാറ്റിംഗില്‍ തിളങ്ങാന്‍ കഴിയാത്ത് കേരളം കര്‍ണാടകയ്ക്ക് മുന്നില്‍ 348 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങി. കര്‍ണാടകയുടെ 586 പിന്തുടര്‍ന്ന കേരളം ഫോളോ ഓണ്‍ ചെയ്ത നിലയിലാണ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 10 റണ്‍സെടുത്തു നില്‍ക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 238 റണ്‍സിന് കേരളം ഓള്‍ ഔട്ടായി.
ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി കൃഷ്ണപ്രസാദും എം ഡി നിധീഷും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. കളി നിര്‍ത്തുമ്പോള്‍ കൃഷ്ണപ്രസാദ് രണ്ടും നിധീഷ് നാലും റണ്‍സുമായി ക്രീസിലുണ്ട്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളി തുടങ്ങിയത്. എന്നാല്‍ ആദ്യം തന്നെ 11 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കവേരപ്പ അക്ഷയ്‌യെ ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടു പിറകെ ബേസില്‍ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും ബാബ അപരാജിത്തും ചേര്‍ന്ന കൂട്ടുകെട്ട് 85 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്‌കോര്‍ 114ല്‍ നില്‍ക്കെ സച്ചിന്‍ ബേബി മടങ്ങി. സ്വന്തം സ്‌കോര്‍ 31 ല്‍ നില്‍മക്ക വിദ്വത് കവേരപ്പയുടെ പന്തില്‍ ശ്രേയസ് ഗോപാലിന് ക്യാച്ച്. ഉറച്ച് നിന്ന ബാബ അപരാജിതും അഹ്‌മദ് ഇമ്രാനും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു നീക്ക.
ഇരുവരും ചേര്‍ന്ന് 68 റണ്‍സ് നേടിയെങ്കിലും ബാബ അപരാജിത്ത് പുറത്തായതോടെ കേരളത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കമായി. 88 റണ്‍സെടുത്ത അപരാജിത്തിനെ ശിഖര്‍ ഷെട്ടിയാണ് പുറത്താക്കിയത്. തൊട്ടു പിറകെ 31 റണ്‍സെടുത്ത അഹ്‌മദ് ഇമ്രാനും ആറ് റണ്‍സെടുത്ത മൊഹമ്മദ് അസറുദ്ദീനും പുറത്തായി. 85 പന്തുകളില്‍ നിന്ന് 29 റണ്‍സുമായി ഷോണ്‍ റോജര്‍ ചെറുത്തു നിന്നെങ്കിലും വൈശാഖിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി മടങ്ങി. ആറ് റണ്‍സെടുത്ത ഹരികൃഷ്ണനും പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സിന് 238ല്‍ അവസാനമായി. ഏദന്‍ ആപ്പിള്‍ ടോം 60 പന്തുകളില്‍ നിന്ന് 10 റണ്‍സുമായി പുറത്താകാതെ നിന്നു. കര്‍ണ്ണാടകയ്ക്ക് വേണ്ടി വിദ്വത് കവെരപ്പ നാലും വൈശാഖ് മൂന്നും ശിഖര്‍ ഷെട്ടി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.






