ഭീകരവാദം കയറ്റുമതി ചെയ്യാനുള്ള ശേഷി തീര്‍ന്നു; ഖമേനിയുടെ ആജ്ഞകള്‍ക്കും പഴയ കരുത്തില്ല; അഴിമതിയും അടിച്ചമര്‍ത്തലും എതിരാളികളെന്ന് തിരിച്ചറിയുന്ന പുതുതലമുറ; ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തോടെ ഇറാന് കടുത്ത തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്; റിയാലും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍
സുലൈമാനി ഒരു സൈനിക കമാന്‍ഡറിനപ്പുറം നയതന്ത്രം, മാനസിക യുദ്ധം, സൈനിക ശക്തി എന്നിവ എങ്ങനെ സംയോജിപ്പിക്കണമെന്ന് അറിയാവുന്ന ഒരു മികച്ച തന്ത്രജ്ഞനുമായിരുന്നു. വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായി സേവനമനുഷ്ഠിച്ച ഖാനിക്ക്, മിഡില്‍ ഈസ്റ്റിലുടനീളം വ്യാപിച്ചുകിടക്കുന്ന വിവിധ ഷിയാ പോരാളികള്ക്കിടയില് ഏകോപനത്തിനുള്ള കഴിവും ശേഷിയും ഇല്ല.

ടെഹ്റാന്: ഇസ്രയേലിന്റെ ആക്രമണത്തില്‍ അടിമുടി ചിതറിയതിനു പിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധംകൂടി എത്തിയതോടെ ഇറാന് തകര്‍ച്ചയിലേക്കു നീങ്ങുന്നെന്നു റിപ്പോര്‍ട്ട്. രാജ്യത്തു പ്രതിഷേധങ്ങള്‍ വര്‍ധിച്ചതിനു പിന്നാലെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയുടെ സ്വാധീനത്തിനും ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്.
ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിലെ ഖുദ്സ് ഫോഴ്സിനെ നയിച്ചിരുന്ന, മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തോടെയാണ് യഥാര്‍ഥത്തില്‍ ഇറാന്റെ തകര്‍ച്ച ആരംഭിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിനു പിന്നാലെ അദ്ദേഹം ഇതിഹാമായി മാറിയെങ്കിലും അതിന്റെ നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളത്.
2020 ജനുവരിയില്‍ കൊലപാതകത്തിന് തൊട്ടുപിന്നാലെ ഖമേനി പിന്‍ഗാമിയായി നിയമിച്ച അദ്ദേഹത്തിന്റെ ജനറല്‍ ഇസ്മായില്‍ ഖാനിക്കുപക്ഷേ അതേ ‘കരിസ്മ’ നിലനിര്‍ത്താനും കഴിഞ്ഞിട്ടില്ല. സാമ്പത്തികമായും ധാര്‍മികമായും തകര്‍ന്ന രാജ്യം ഇസ്ലാമിക വിപ്ലവം കഷ്ടിച്ചു നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഇസ്രയേല്‍ ചാരന്മാരെന്ന് ആരോപിച്ച് ഒരു വിഭാഗത്തിനെതിരേ വിചാരണയും വധശിക്ഷയും വ്യാപകമാക്കിയത്.
സുലൈമാനി ഒരു സൈനിക കമാന്‍ഡറിനപ്പുറം നയതന്ത്രം, മാനസിക യുദ്ധം, സൈനിക ശക്തി എന്നിവ എങ്ങനെ സംയോജിപ്പിക്കണമെന്ന് അറിയാവുന്ന ഒരു മികച്ച തന്ത്രജ്ഞനുമായിരുന്നു. വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായി സേവനമനുഷ്ഠിച്ച ഖാനിക്ക്, മിഡില്‍ ഈസ്റ്റിലുടനീളം വ്യാപിച്ചുകിടക്കുന്ന വിവിധ ഷിയാ പോരാളികള്ക്കിടയില് ഏകോപനത്തിനുള്ള കഴിവും ശേഷിയും ഇല്ല.
സുലൈമാനി കെട്ടിപ്പടുത്ത സാമ്രാജ്യം തകരാന്‍ തുടങ്ങിയിരിക്കുന്നു. ഇറാഖില്‍ വിമര്‍ശനം വര്‍ധിച്ചുവരികയാണ്; ലെബനനില്‍, ഹസന് നസ്രല്ലയുടെ കൊലപാതകത്തെത്തുടര്‍ന്ന്, ഹിസ്ബുള്ളയുടെ പിടി ഗണ്യമായി ദുര്‍ബലമായി. യെമനില്‍, ഇറാനിയന്‍ സ്വാധീനം ആ രാജ്യത്തെ തളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ഹിസ്ബുള്ളയും ഏതാണ്ടു തകര്‍ച്ചയിലാണ്.

2024-ല്‍, തൊഴില്‍പരമായി ഡോക്ടറായ മസൂദ് പെസെഷ്കിയാന് ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണകൂടത്തിനായി കൂടുതല്‍ മിതമായ മുഖം അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സാമ്പത്തിക പരിഷ്കാരങ്ങളെയും പടിഞ്ഞാറിനോടുള്ള ജാഗ്രതയുള്ള തുറന്ന സമീപനത്തെയും കുറിച്ച് പെസെഷ്കിയന് സംസാരിക്കുന്നുണ്ടെങ്കിലും ഖമേനിക്കും പടിഞ്ഞാറിനും ഇടയില്‍ കുടുങ്ങിക്കിടക്കുന്നു. ഒരു വശത്ത് പരമോന്നത നേതാവ് ഖമേനിയും മറുവശത്ത് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡും.
സാധാരണ ജീവിതത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം പെസെഷ്കിയന് മനസിലാകും. പക്ഷേ സാമ്പത്തിക നിലനില്പ്പിനെക്കാള് പ്രത്യയശാസ്ത്രത്തിന് മുന്‍ഗണന നല്കുന്ന ഒരു സുരക്ഷാ സ്ഥാപനവുമായി പോരാടുക പെസഷ്കിയാനും ബുദ്ധിമുട്ടാണ്. ഇറാന്റെ ആണവ പദ്ധികള്‍ മുന്നോട്ടുകൊണ്ടുപോയി പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരേ പോരാടി നില്‍ക്കാമെന്ന പ്രതീക്ഷയാണ് 2025 ജൂണില്‍ നടന്ന ആക്രമണത്തോടെ ഛിന്നഭിന്നമായിപ്പോയത്. കൃത്യമായ ഇസ്രായേലി-അമേരിക്കന്‍ ആക്രമണത്തില്‍ ആണവ റിയാക്ടറുകളുടെ നാശം ആ സ്വപ്നത്തിന്റെ അടിത്തറയെത്തന്നെ ഇളക്കിമറിച്ചു. പദ്ധതിയുടെ കാതലായ നതാന്‍സ്, ഫോര്‍ഡോ, അരക് സൗകര്യങ്ങള്‍ വ്യോമാക്രമണങ്ങള്‍, സൈബര്‍ യുദ്ധം, നിയന്ത്രിത സ്ഫോടനങ്ങള്‍ എന്നിവ സംയോജിപ്പിച്ച ഓപ്പറേഷനില്‍ ഇല്ലാതാക്കി.

വന്‍ തകര്‍ച്ചയുണ്ടായിട്ടും ഇറാന് അതൊരു അവസരമാക്കി മാറ്റാനായിരുന്നു ശ്രമിച്ചത്. ബോംബ് എന്ന സ്വപ്നം ഉപേക്ഷിക്കുന്നതിനുപകരം, ഭരണകൂടം ആക്രമണത്തെ മത്സരം തുടരുന്നതിനുള്ള ന്യായീകരണമായി ചിത്രീകരിച്ചു. ‘റിയാക്ടറുകളുടെ നാശം ഇറാന് എന്തുവിലകൊടുത്തും ഒരു ആണവ പ്രതിരോധ ശേഷി നേടണമെന്ന് തെളിയിക്കുന്നു’ എന്നായിരുന്നു ഖമേനിയുടെ പ്രഖ്യാപനം.
യാഥാര്‍ഥ്യം പക്ഷേ ഏറെ അകലെയാണെന്നു മാത്രം. ഇറാന് അതിന്റെ പ്രതിരോധ ശേഷി അപ്പാടെ നഷ്ടമായി. ശാസ്ത്രജ്ഞരുടെ സംഘങ്ങള്‍ ചിതറിപ്പോയി, ചിലര്‍ കൊല്ലപ്പെട്ടു. ചരക്കു നീക്കത്തിനുള്ള ശൃംഖല തകര്‍ന്നു. ഒരിക്കല്‍ അടുത്ത സഖ്യകക്ഷികളായി കണക്കാക്കപ്പെട്ടിരുന്ന റഷ്യയും ചൈനയും പോലും അകലം പാലിക്കുന്നു. ഇറാന് തങ്ങളുടെ ആണവ സ്വപ്നം ഒരു വലിയ ഭാരമായി മാറിയിരിക്കുന്നുവെന്നും അത് സൃഷ്ടിക്കാന്‍ ശ്രമിച്ച ഭീകരതയുടെ സന്തുലിതാവസ്ഥ ആഗോള ഉപരോധങ്ങളാല്‍ മാറ്റിസ്ഥാപിക്കപ്പെട്ടുവെന്നും ഇറാന് ഇപ്പോള്‍ തിരിച്ചറിയുന്നു.
ഡമാസ്കസിലെയും ടെഹ്റാനിലെയും ഖുദ്സ് ഫോഴ്സ് ആസ്ഥാനത്ത് അടുത്തിടെ നടന്ന ആക്രമണങ്ങളും ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ നസ്റല്ല, ജനറല്‍ മുഹമ്മദ് റെസ സഹേദി, സിറിയയിലെയും ലെബനനിലെയും ഇറാനിയന്‍ കമാന്‍ഡര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന വ്യക്തികളുടെ കൊലപാതകങ്ങളും ഇറാനിയന്‍ സംവിധാനത്തിനുള്ളില്‍ ഇസ്രായേലിന്റെ രഹസ്യാന്വേഷണ നുഴഞ്ഞുകയറ്റം എത്രത്തോളം ആഴത്തില്‍ വ്യാപിക്കുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്.

ഇത് കേവലം ഒരു പ്രവര്‍ത്തന നേട്ടമല്ല, മറിച്ച് ഭരണകൂടത്തിന് പതിറ്റാണ്ടുകളായി അതിന്റെ സവിശേഷതയായിരുന്ന പ്രതിരോധശേഷി നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്. പെഷേഷ്കിയന്‍ ഇപ്പോള്‍ ഇറാന്റെ അന്താരാഷ്ട്ര പ്രതിച്ഛായ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇറാനിയന്‍ പൊതുജനങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുന്നില്ല. സാമ്പത്തിക പരിഷ്കാരങ്ങള്‍ യാഥാര്‍ത്ഥ്യമായിട്ടില്ല. ആണവ റിയാക്ടറുകളുടെ നാശം ദേശീയ നാണക്കേടിന്റെയും നിസഹായതയുടെയും പ്രതീകമായി മാറിയിരിക്കുന്നു.
ഇറാന്റെ ശക്തിയുടെ നെടുംതൂണുകളായ സുലൈമാനിയുടെ കൊലപാതകവും റിയാക്ടറുകളുടെ നാശവും ഷിയാ വിപ്ലവ യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമാണ് അടയാളപ്പെടുത്തുന്നത്. പുതിയ തലമുറ ഇറാനികള്‍ ഇസ്രായേലിനെയോ അമേരിക്കയെയോ ഇനി ശത്രുവായി കാണുന്നില്ല. മറിച്ച് അഴിമതിയും സ്വദേശത്തെ അടിച്ചമര്‍ത്തലും യഥാര്‍ഥ പ്രശ്നമായി കാണുന്നു.
ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, റിയാക്ടറുകള്‍ക്ക് നേരെയുള്ള ആക്രമണം പദ്ധതി നിര്‍ത്തലാക്കാനും ഒരു അസ്തിത്വ ഭീഷണി ഇല്ലാതാക്കാനും മാത്രമല്ല ഉദ്ദേശിച്ചത്; അത് കളിയുടെ നിയമങ്ങള്‍ മാറ്റാനും ഉദ്ദേശിച്ചുള്ളതാണ്. പ്രഖ്യാപനങ്ങളിലൂടെയല്ല, മറിച്ച് പ്രവര്‍ത്തനത്തിലൂടെയാണ് യഥാര്‍ത്ഥ പ്രതിരോധം കെട്ടിപ്പടുക്കേണ്ടതെന്ന് ഇത് തെളിയിച്ചു.
അമേരിക്കയുമായി സഹകരിച്ച്, ദേശീയ സുരക്ഷ അപകടത്തിലാകുമ്പോള്‍ ലോകശക്തികള്‍ക്കെതിരെ ഏകപക്ഷീയമായി പോലും പ്രവര്‍ത്തിക്കാന്‍ ഇസ്രായേല്‍ തയാറാണെന്ന് തെളിയിച്ചു. ഇറാനിയന്‍ ഭരണകൂടത്തിന്റെ ബലഹീനതയും തുറന്നുകാട്ടി. ഇറാന് ഒരു പുതിയ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നു: അതിന് അതിന്റെ ഇതിഹാസ കമാന്‍ഡറെയും ആണവ റിയാക്ടറുകളെയും ജനങ്ങളുടെ വിശ്വാസത്തെയും നഷ്ടപ്പെട്ടു. ഒരു പ്രാദേശിക സൂപ്പര്‍ പവറായി മാറുന്നതിനുപകരം ഇപ്പോള്‍ ആഗോള ഉപരോധങ്ങള്‍ക്ക് വിധേയമായ ഒരു രാഷ്ട്രമാണ്. അപ്പോഴും, ജനങ്ങള്‍ എഴുന്നേറ്റ് ഖമേനിയുടെ ഭരണം അവസാനിപ്പിക്കുന്നതുവരെ കൊലയാളി ഭരണകൂടം കൊലയാളി പ്രത്യയശാസ്ത്രം ഉപേക്ഷിച്ചേക്കില്ല.
യുദ്ധത്തിനു പിന്നാലെ ആണവ കരാറുകളുടെ ലംഘനം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഉപരോധം ഇറാനെ അടിമുടി തകര്‍ത്തിട്ടുണ്ട്. ഉപരോധത്തോടെ വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ വീണ്ടും മരവിപ്പിച്ചു. ടെഹ്റാനുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ വികസനത്തിന് സഹായിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.
2015 ല്‍ ആരംഭിച്ച ഉപരോധമാണ് ഇറാനെതിരെ പുനരാരംഭിച്ചത്. ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സ്നാപ് ബാക്ക് പ്രഖ്യാപിച്ചിരിക്കയാണ്. 2015- ലാണ് ഇറാന്, അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മ്മനി (പി 5+1) എന്നിവരുടെ ഇടയില്‍ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്്ഷന്‍ (ജെസിപിഒഎ)അഥവാ ഇറാന് ആണവകരാര്‍ ഒപ്പുവച്ചത്.
കരാര്‍ പ്രകാരം, ഇറാന് തന്റെ ആണവ പരിപാടിയില്‍ നിയന്ത്രണം വരുത്തിയാല്‍ അവര്‍ക്ക് മേല്‍ ചുമത്തിയ അന്താരാഷ്ട്ര ഉപരോധങ്ങളും എടുത്തുകളയുക എന്ന നിലപാടായിരുന്നു. ഇറാന് കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ഏതെങ്കിലും പങ്കാളി രാജ്യം ആരോപിച്ചാല്‍ ഈ കരാര്‍ പൊളിയും എന്നായിരുന്നു നിബന്ധന.
ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ ഇറാന്റെ റിയാലും തകര്‍ന്നടിഞ്ഞു. യുഎസ് ഡോളറിനെതിേര 1,123,000 എന്ന നിലയിലാണ് റിയാലിന്റെ സ്ഥിതി. ഇനി മുതല്‍ ഇറാന് ആയുധ വ്യാപാരങ്ങളോ യുറേനിയം സമ്പുഷ്ടീകരണമോ നിയമപരമായി സാധ്യമല്ല. ഇറാന് പൗരന്മാര്ക്കുള്ള യാത്രാ വിലക്ക്, ആസ്തി മരവിപ്പിക്കല്‍, ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതിക്ക് ഉപയോഗിക്കുമെന്നു കരുതുന്ന എല്ലാ വസ്തുക്കളുടെയും വിതരണ നിയന്ത്രണം എന്നിവയെല്ലാം ഉപരോധത്തില്‍ ഉള്‍പ്പെടും.
A crumbling empire: Is the Iranian Revolution finally at an end?






