കപ്പില്‍ മുത്തമിടാന്‍ ഇനി ഒരു ദിനം: ഒമ്പതു വര്‍ഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും; കരീബിയന്‍ കരുത്ത് എത്തുന്നത് തുടര്‍ച്ചയായി മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍; പേസില്‍ ഇടറുമോ ഇന്ത്യ? എന്തൊക്കെയാണ് നേട്ടവും കോട്ടവും?

മുംബൈ: വനിതാ ലോകകപ്പിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ചരിത്രത്തിനിടയില്‍ നിര്‍ണായക മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും. ഫൈനലില്‍ എത്തുമെന്നു കരുതിയ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും തകര്‍ത്താണ് ഇരു ടീമുകളും ഫൈനലില്‍ കടന്നത്. ഇംഗ്ലണ്ട് അല്ലെങ്കില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ വരുമെന്നായിരുന്നു അതുവരെയുള്ള പ്രവചനങ്ങളെല്ലാം. കഴിഞ്ഞ ഒമ്പതു വര്‍ഷവും ഈ രീതിക്കു കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍, 2025ലെ ലോകകപ്പ് എല്ലാത്തരം പ്രവചനങ്ങള്‍ക്കും അതീതമായിരുന്നു. പുതിയ ടീം- ഇന്ത്യ അല്ലെങ്കില്‍ സൗത്ത് ആഫ്രിക്ക കപ്പില്‍ ചരിത്രത്തിലാദ്യമായി മുത്തമിടും.
ആതിഥേയരായ ഇന്ത്യന്‍ ടീം അടുപ്പിച്ചുള്ള മൂന്നു പരാജയത്തിനുശേഷം ടൂര്‍ണമെന്റില്‍നിന്നു പുറത്താകുമെന്ന ഘട്ടത്തിലാണ് നിര്‍ണായക കളി പുറത്തെടുത്തത്. കഴിഞ്ഞ ഏഴുവട്ടം വിജയിച്ച് ഓസ്‌ട്രേലിയയെ നേരിടുകയെന്നത് കഠിനമായ ജോലിയായിരുന്നു. എന്നാല്‍, വനിതാ ലോകകപ്പ് ഇന്നുവരെ കാണാത്ത റണ്‍വേട്ടയാണ് ഇന്ത്യ നടത്തിയത്.
എന്നാല്‍, സൗത്ത് ആഫ്രിക്ക മികച്ച ആത്മവിശ്വാസത്തിലാണ്. തുടര്‍ച്ചയായി അഞ്ചു മത്സരം വിജയിച്ചാണ് അവര്‍ ഫൈനലില്‍ എത്തുന്നത്. എന്നാല്‍, ഇംഗ്ലണ്ടിനോടും (69 റണ്‍സിന് ഓള്‍ ഔട്ട്), ഓസ്‌ട്രേലിയയോടും (97ന് ഓള്‍ ഔട്ട്) മോശമല്ലാത്ത പരാജയം രുചിച്ചു. എന്നാല്‍, ഇന്ത്യക്കും ബംഗ്ലാദേശിനും എതിരേ അവര്‍ മികച്ച വിജയം നേടി. സെമിയില്‍ ഇംഗ്ലണ്ടിനെയും തകര്‍ത്തു.
2022 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരേ ആറു കളികളില്‍ ഒരെണ്ണം മാത്രമാണ് ജയിച്ചത്. എന്നാല്‍, ആകെ നോക്കുമ്പോള്‍ ഏകദിനത്തില്‍ ഇന്ത്യ 20 എണ്ണം ജയിച്ചപ്പോള്‍ സൗത്ത് ആഫ്രിക്ക 13 എണ്ണത്തിലാണ് വിജയിച്ചത്.
ഠ ബാറ്റിംഗ് ശേഷി
ഇരു ടീമുകളിലും രണ്ടു കൂട്ടുകെട്ടുകളാണ് ഇതുവരെ ആയിരം റണ്‍സിനു മുകളില്‍ എത്തിയിട്ടുള്ളത്. അതു രണ്ടും ഈ വര്‍ഷമാണ്. സ്മൃതി മന്ഥാന-പ്രതിക റാവല്‍ എന്നിവര്‍ ചേര്‍ന്ന് 1557 റണ്‍സ് അടിച്ചുകൂട്ടി. സമീന്‍ ബ്രിറ്റ്‌സ്-ലോറ വോള്‍വാര്‍ഡ് എന്നിവര്‍ ചേര്‍ന്ന് 1120 റണ്‍സും നേടി. പരിക്കിനെത്തുടര്‍ന്നു പ്രതിക പുറത്തായി. സ്മൃതി പക്ഷേ, ഷഫാലി വെര്‍മയുമായി ചേര്‍ന്ന് വെടിക്കെട്ടു തുടര്‍ന്നു. സെമി ഫൈനലില്‍ അഞ്ചുബോള്‍ മാത്രമാണ് നേരിട്ടതെങ്കിലും തന്റെ ബാറ്റിംഗിന്റെ ശൈലി എന്താകുമെന്നു വ്യക്തമാക്കുന്നതായിരുന്നു നീക്കം.
സൗത്ത് ആഫ്രിക്കയുടെ സെമി ഫൈനല്‍ വിജയത്തിന് സഹായിച്ചത് 116 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ്. എന്നാല്‍, ബ്രിറ്റ്‌സിന്റെ കഴിഞ്ഞ 11 മത്സരങ്ങളിലെ കളി അത്ര ആശാവഹമല്ല. നാലു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും മറ്റൊരു 45 റണ്‍സുമാണ് കൂടിയത്. അഞ്ചു മത്സരങ്ങളില്‍ ഒരു ഡക്കും ബാക്കിയുള്ളവരയില്‍ ഒറ്റ സംഖ്യയിലും റണ്‍വേട്ട ഒതുങ്ങി. ടൂര്‍ണമെന്റിലെ ആദ്യ പത്ത് ഓവറിലെ ഇരു ടീമിന്റെയും ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പിലെയും റണ്‍റേറ്റിലെയും വ്യത്യാസം ഇങ്ങനെയാണ്.
ഇന്ത്യ എട്ട് ഇന്നിംഗ്‌സില്‍നിന്ന് ഓപ്പണിംഗില്‍ 567 റണ്‍സ് നേടിയപ്പോള്‍ സൗത്ത് ആഫ്രിക്കയുടേത് 322 റണ്‍സ് ആണ്. ഇതില്‍ രണ്ടു സെഞ്ചുറി ഇരു ടീമും നേടി. ആദ്യ പത്ത് ഓവറിലെ ഇന്ത്യയുടെ ശരാശരി റണ്‍റേറ്റ് 5.19 ആണെങ്കില്‍ സൗത്ത് ആഫ്രിക്കയുടേത് 4.93 ആണ്. ഇന്ത്യക്ക് ശരാശരി വിക്കറ്റ് നഷ്ടം ആറാണെങ്കില്‍ സൗത്ത് ആഫ്രിക്കയ്ക്ക് 12 ആണ്.
ഠ ബോളിംഗ്
സൗത്ത് ആഫ്രിക്കയുടെ ഫാസ്റ്റ് ബൗളറായ മാരിസന്‍ കാപ്പ് ആണ് അഞ്ചു റണ്‍സില്‍താഴെ ശരാശരി വിട്ടുകൊടുത്തത്. ഇവരുടെ ആവറേജ് വിട്ടുകൊടുക്കല്‍ 27 റണ്‍സ് മാത്രമാണ്. കൊളംബോയിലെ ബൗളിംഗ് പിച്ചില്‍ ആണ് ഈ നേട്ടമെന്നതും ശ്രദ്ധിക്കണം. ഇന്ത്യയേക്കാള്‍ ഒരുപടി മുന്നിലാണ് സൗത്ത് ആഫ്രിക്കയുടെ ബൗളിംഗ് നേട്ടം. ആദ്യ പത്ത് ഓവറില്‍ ശരാശരി 12 വിക്കറ്റ് നേടുമ്പോള്‍ ഇന്ത്യയുടേത് ഒമ്പതു മാത്രമാണ്.
2024നുശേഷം നടന്ന മത്സരങ്ങളില്‍ 130 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പന്തെറിയുന്ന കാപ്പ് മാത്രമാണ് ആദ്യ പത്ത് ഓവറുകള്‍ക്കുള്ളില്‍ 19 വിക്കറ്റ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റിംഗ് ടീമിനെ തകര്‍ത്തതും കാപ്പ് ആണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ 24 വിക്കറ്റ് എടുത്തതും കാപ്പ് ആണ്.
ഇന്ത്യ സീം ബോളിംഗില്‍ ഇഴയുന്നു എന്ന പ്രശ്‌നമുണ്ട്. ഫൈനലില്‍ രണ്ടാമതു ബൗള്‍ ചെയ്യേണ്ടിവന്നാല്‍ ഇന്ത്യക്കു ക്ഷീണമാകും. രാത്രിയിലെ മത്സരത്തില്‍ സ്പിന്നര്‍മാരും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ട്.
ഇന്ത്യക്ക് സ്പിന്‍ ബോളിംഗിനെതിരേ മികച്ച ബാറ്റിംഗ് നിരയുണ്ട് എന്നതാണ് ആശ്വാസം. സ്പിന്നിന് എതിരായ സ്‌ട്രൈക്ക് റേറ്റ് 93.14 ആണ്. സൗത്ത് ആഫ്രിക്കയ്ക്ക് ഇത് 89.11 ആണ്. അവര്‍ക്കു മാത്രമാണ് ഒരു ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന്‍ ഉള്ളത്.






